മെഗാ ലയനമാണു നാളെ നടപ്പാകുന്നതെങ്കിലും രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് എന്ന പദവി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കു തന്നെയായിരിക്കും. പൊതു മേഖലയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായി പഞ്ചാബ് നാഷനൽ ബാങ്ക് മാറും. ബിസിനസ് 17.94 ലക്ഷം കോടി രൂപയായാണു വർധിക്കുന്നത്.നാലാമത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെഗാ ലയനമാണു നാളെ നടപ്പാകുന്നതെങ്കിലും രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് എന്ന പദവി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കു തന്നെയായിരിക്കും. പൊതു മേഖലയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായി പഞ്ചാബ് നാഷനൽ ബാങ്ക് മാറും. ബിസിനസ് 17.94 ലക്ഷം കോടി രൂപയായാണു വർധിക്കുന്നത്.നാലാമത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്ക് എന്ന സ്ഥാനമാണു കാനറ ബാങ്കിനു ലഭിക്കുക. ബിസിനസ് 15.20 ലക്ഷം കോടി രൂപയുടേത്.പൊതു മേഖലയിലെ ബാങ്കുകളുടെ നിരയിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ അഞ്ചാം സ്ഥാനമാണു നേടുന്നത്. ബിസിനസ് 14.59 ലക്ഷം കോടി രൂപയുടേതാകും.ഇന്ത്യൻ ബാങ്കിനു പൊതുമേഖലയിലെ ഏറ്റവും വലിയ ഏഴാമത്തെ ബാങ്ക് എന്ന സ്ഥാനമാണു ലഭിക്കുക. ബിസിനസ് 8.08 ലക്ഷം കോടി രൂപയായി വർധിക്കും.

യൂണിയനുകൾക്ക് എതിർപ്പ്

ADVERTISEMENT

ലയനത്തോടു ബാങ്ക് യൂണിയനുകൾ പൊതുവേ എതിർപ്പാണു പ്രകടിപ്പിച്ചിട്ടുള്ളത്. ഓൾ ഇന്ത്യ ബാങ്ക് എംപ്ളോയീസ് അസോസിയേഷനും ഓൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷനും ഇക്കഴിഞ്ഞ 27നു പണിമുടക്കാനിരുന്നതുമാണ്. എന്നാൽ രാജ്യത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്തു പണിമുടക്ക് ഉപേക്ഷിക്കുകയാണുണ്ടായത്. കോവിഡ് 19 പരിഗണിച്ചു ലയന നടപടികൾ നീട്ടിവയ്ക്കണമെന്ന് ഓൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോൺഫെഡറേഷൻ പ്രധാനമന്ത്രിക്ക് കത്ത് അയച്ചതും വെറുതെയായി.

വലുതാകുന്നെങ്കിലും ചെറുത്

ADVERTISEMENT

ലയനങ്ങൾ പലതു നടത്തി ബാങ്കുകൾ വലുതാക്കിയിട്ടും ലോകത്തെ ഏറ്റവും വലിയ 10 ബാങ്കുകളുടെ കൂട്ടത്തിൽ ഇന്ത്യയിൽനിന്നുള്ള ഒന്നുപോലുമില്ല.ലോകത്തെ ഏറ്റവും വലിയ 4 ബാങ്കുകളും ചൈനയിൽനിന്നുള്ളവയാണ്. ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്സ്യൽ ബാങ്ക് ഓഫ് ചൈനയാണ് ഒന്നാമത്. രണ്ടാം സ്ഥാനം ചൈന കൺസ്ട്രക്‌ഷൻ ബാങ്കിന്. അഗ്രിക്കൾച്ചറൽ ബാങ്ക് ഓഫ് ചൈനയ്ക്കു മൂന്നാം സ്ഥാനം. നാലാം സ്ഥാനത്തു ബാങ്ക് ഓഫ് ചൈന.ബാങ്ക് ഓഫ് അമേരിക്കയ്ക്ക് എട്ടാം സ്ഥാനം മാത്രമുള്ള പട്ടികയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്ഥാനം 43. ലോകത്തെ ഏറ്റവും വലിയ 500 കമ്പനികളുടെ ഫോർച്യൂൺ ഗ്‌ളോബൽ പട്ടികയിൽ എസ്ബിഐക്കു സ്ഥാനം 236.

∙പഞ്ചാബ് നാഷനൽ ബാങ്കിന് നാളെ മുതൽ കേരളത്തിൽ 203 ശാഖകൾ. ഇതിൽ 20 ശാഖകളെങ്കിലും പൂട്ടേണ്ടിവന്നേക്കും.

ADVERTISEMENT

 ∙കാനറ ബാങ്കിനു കേരളത്തിൽ 700 ശാഖകളുണ്ടാകും.  110 എണ്ണം പൂട്ടാൻ സാധ്യതയുണ്ട്.

∙ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ഇനി കേരളത്തിൽ 413 ശാഖകളുണ്ടാകും.  100 എണ്ണത്തോളം പൂട്ടിയേക്കാം.

 ∙ഇന്ത്യൻ ബാങ്കിന്റെ കേരള ശാഖകളുടെ എണ്ണം 166 ആയി ഉയരുന്നു. ഇതിൽ 20 എണ്ണത്തിനു ഷട്ടർ വീഴാം.