ന്യൂഡൽഹി∙ വായ്പതിരിച്ചടവിനു സാവകാശം (മൊറട്ടോറിയം) അനുവദിച്ച കാലയളവിലെ പലിശയ്ക്കുമേൽ പിന്നീടു പലിശയീടാക്കുന്നത് ന്യായീകരിക്കാനാകില്ലെന്നു സുപ്രീം കോടതി. മൊറട്ടോറിയം പ്രഖ്യാപിച്ചാൽ അതിന്റെ ലക്ഷ്യം നിറവേറ്റപ്പെടണം. എല്ലാം ബാങ്കുകളുടെ ഉത്തരവാദിത്തമെന്നു പറഞ്ഞ് മാറിനിൽക്കാതെ ഇടപെടാൻ സർക്കാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ വായ്പതിരിച്ചടവിനു സാവകാശം (മൊറട്ടോറിയം) അനുവദിച്ച കാലയളവിലെ പലിശയ്ക്കുമേൽ പിന്നീടു പലിശയീടാക്കുന്നത് ന്യായീകരിക്കാനാകില്ലെന്നു സുപ്രീം കോടതി. മൊറട്ടോറിയം പ്രഖ്യാപിച്ചാൽ അതിന്റെ ലക്ഷ്യം നിറവേറ്റപ്പെടണം. എല്ലാം ബാങ്കുകളുടെ ഉത്തരവാദിത്തമെന്നു പറഞ്ഞ് മാറിനിൽക്കാതെ ഇടപെടാൻ സർക്കാർ തയാറാകണമെന്ന് ജസ്റ്റിസ് അശോക്ഭൂഷൺ, ജസ്റ്റിസ് എസ്.കെ.കൗൾ, ജസ്റ്റിസ് എം.ആർ. ഷാ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കേസ് ഓഗസ്റ്റ് ആദ്യം വീണ്ടും പരിഗണിക്കും.

മൊറട്ടോറിയം കാലത്തു പലിശ ഈടാക്കരുതെന്നാവശ്യപ്പെടുന്ന ഹർജിയാണു പരിഗണിക്കുന്നത്. പലിശ ഒഴിവാക്കാനാകില്ലെന്ന് സർക്കാരിനും റിസർവ് ബാങ്കിനും വേണ്ടി ഹാജരാകുന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്ത വിശദീകരിച്ചു. നിക്ഷേപകർക്കു പലിശ നൽകേണ്ടതുകൊണ്ട് വായ്പയുടെ പലിശ ഒഴിവാക്കാനാകില്ല. ബാങ്കുകളും ഇതേ നിലപാടെടുത്തു.

ADVERTISEMENT

എന്നാൽ, പൂർണമായും പലിശ ഒഴിവാക്കലല്ല, പലിശയ്ക്കു മേൽ പലിശ ഈടാക്കുന്നതാണു പ്രശ്നമെന്നു കോടതി വ്യക്തമാക്കി. അടുത്ത ഹിയറിങ്ങിനുമുൻപ് പ്രശ്നം ചർച്ച ചെയ്ത് ആവശ്യമെങ്കിൽ പുതിയ മാർഗനിർദേശം പുറപ്പെടുവിക്കണമെന്നു സർക്കാർ, റിസർവ് ബാങ്ക്, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ എന്നിവരോടു കോടതി നിർദേശിച്ചു.