വ്യക്തികളുടെ ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ 4 ഫോമുകളാണ് ഉള്ളത്. ഓരോരുത്തരും അവർക്ക് അനുയോജ്യമായ ഫോം കൃത്യതയോടെ തിരഞ്ഞെടുക്കണം. തെറ്റായ ഫോമിൽ റിട്ടേൺ സമർപ്പിച്ചാൽ അത് അസാധു ആയി കണക്കാക്കും. കഴിഞ്ഞ ജനുവരിയിൽ നികുതി വകുപ്പ് ഐടിആർ 1ഉം 4ഉം വിജ്ഞാപനം ചെയ്തിരുന്നു. ഇവയ്ക്കു കൂടി പകരമാണ് പുതിയ ഫോമുകൾ.ഇവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യക്തികളുടെ ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ 4 ഫോമുകളാണ് ഉള്ളത്. ഓരോരുത്തരും അവർക്ക് അനുയോജ്യമായ ഫോം കൃത്യതയോടെ തിരഞ്ഞെടുക്കണം. തെറ്റായ ഫോമിൽ റിട്ടേൺ സമർപ്പിച്ചാൽ അത് അസാധു ആയി കണക്കാക്കും. കഴിഞ്ഞ ജനുവരിയിൽ നികുതി വകുപ്പ് ഐടിആർ 1ഉം 4ഉം വിജ്ഞാപനം ചെയ്തിരുന്നു. ഇവയ്ക്കു കൂടി പകരമാണ് പുതിയ ഫോമുകൾ.

ഇവ നികുതി വകുപ്പിന്റെ വെബ്സൈറ്റ് ആയ https://incometaxindiaefiling.gov.in ൽ ലഭ്യമാണ്. എന്നാൽ റിട്ടേൺ പൂരിപ്പിക്കുന്നതിനുള്ള വിശദമായ നിർദേശങ്ങൾ ഇതുവരെ സൈറ്റിൽ ലഭ്യമാക്കിയിട്ടില്ല. 2019-20 സാമ്പത്തിക വർഷത്തെ എല്ലാ റിട്ടേണുകളും സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30 ആണ്. ടാക്സ് ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 31.

ADVERTISEMENT

ഐടിആർ 1 (സഹജ് ) - 2 പേജ് മാത്രം

ആർക്കൊക്കെ ?
∙ ഇന്ത്യയിൽ സ്ഥിരതാമസമുള്ളവർ
∙ 50 ലക്ഷം രൂപ വരെ മാത്രം വരുമാനം
∙ ശമ്പളം അഥവ പെൻഷൻ
∙ ഒരു വീടിന്റെ മാത്രം വാടകവരുമാനം
∙ പലിശ ഉൾപ്പടെയുള്ള മറ്റു വരുമാനം
∙ ഇത്തരം വരുമാനം മാത്രമേ ഉണ്ടാകാവൂ

പറ്റാത്തവർ
∙ കമ്പനി ഡയറക്ടർമാർ
∙ മുൻ സാമ്പത്തികവർഷം അൺലിസ്റ്റഡ് ഓഹരികളിൽ നിക്ഷേപം നടത്തിയവർ
∙ 5000 രൂപയ്ക്കുമേൽ കാർഷിക വരുമാനമുള്ളവർ
∙ വീടിനു സംയുക്താവകാശമുള്ളവർ
∙ വാടക വരുമാനത്തിൽനിന്ന് 2 ലക്ഷം രൂപയിൽ കൂടുതൽ നഷ്ടം തട്ടിക്കിഴിക്കേണ്ടവർ

ഐടിആർ 2- 26 പേജ്

ADVERTISEMENT

ആർക്കൊക്കെ ?
∙ കച്ചവടത്തിൽനിന്നും പ്രഫഷനിൽനിന്നും വരുമാനമില്ലാത്തവർ
∙ ഫോം സഹജ് ഉപയോഗിക്കാൻ അനുവാദമില്ലാത്തവർ
∙ ഹിന്ദു അവിഭക്തകുടുംബങ്ങൾ
∙ ശമ്പളക്കാർ
∙ ഒന്നിൽ കൂടുതൽ വാടകവരുമാനം
∙ മൂലധന വർധനലാഭമുള്ളവർ
∙ ലോട്ടറി ഉൾപ്പടെയുള്ള മറ്റുവരുമാനം

പറ്റാത്തവർ
∙ കച്ചവടക്കാർ
∙ പ്രഫഷനൽ

ഐടിആർ 3- 47 പേജ്

ആർക്കൊക്കെ?
∙ കച്ചവടക്കാർ
∙ പ്രഫഷനൽ
∙ അത്തരം വരുമാനുള്ള ഹിന്ദു അവിഭക്തകുടുംബങ്ങൾ.
വർഷാവസാന ആസ്തിബാധ്യതപട്ടികയുടെയും (ബാലൻസ്ഷീറ്റ്) ലാഭനഷ്ടക്കണക്കിന്റെയും പാർട്ണർഷിപ്പുകളിലെ പങ്കാളിത്തത്തിന്റെയും വിവരങ്ങളും ചരക്കു സേവന നികുതി റിട്ടേൺ അനുസരിച്ചുള്ള വിറ്റുവരവിന്റെ വിവരങ്ങളും കൊടുക്കേണ്ടതുണ്ട്.

ADVERTISEMENT

ഐടിആർ 4(സുഗം)- 5 പേജ്

ആർക്കൊക്കെ?
∙ ഇന്ത്യയിൽ സ്ഥിരതാമസമുള്ളവർ (റസിഡന്റ്)
∙ കച്ചവടം അഥവാ പ്രഫഷനിൽ നിന്ന് അനുമാനനികുതി അടയ്ക്കുന്നവർ
∙ മേൽപ്രകാരം അനുമാനനികുതി അടയ്ക്കുന്ന പാർട്ണർഷിപ് ഫേമുകൾ
∙ ഹിന്ദു അവിഭക്തകുടുംബങ്ങൾ
∙ ശമ്പളക്കാർ
∙ പെൻഷൻകാർ
∙ വാടക വരുമാനമുള്ളവർ
∙ പലിശയും മറ്റു വരുമാനവും
∙ ഇവർക്ക് മൊത്തവരുമാനം 50 ലക്ഷം രൂപയിൽ കൂടാൻ പാടില്ല

പറ്റാത്തവർ
∙ മൂലധന വർധനലാഭമുള്ളവർ
∙ ലിമിറ്റഡ്‌ ലിയബിലിറ്റി പാർട്ണർഷിപ്പുകൾ
∙ കമ്പനി ഡയറക്ടർമാർ
∙ മുൻ സാമ്പത്തികവർഷം അൺലിസ്റ്റഡ് ഓഹരികളിൽ നിക്ഷേപം നടത്തിയവർ
∙ ഊഹക്കച്ചവടം, ഏജൻസി ബിസിനസ്സ് എന്നിവയിൽ നിന്നുള്ള വരുമാനം ലാഭനഷ്ടകണക്കുകളെ അടിസ്ഥാനമാക്കി നിശ്ചയിക്കുന്നവർ
∙ കമ്മീഷനോ ബ്രോക്കറേജോ ഉള്ളവർ
∙ 10 ൽ കൂടുതൽ സ്വന്തം അഥവാ വാടക ചരക്കുവണ്ടികൾ ഉള്ളവർ
∙ കുറഞ്ഞ നിരക്കിലുള്ള അനുമാന ലാഭം വെളിപ്പെടുത്താത്തവർ
∙ വാടക വരുമാനത്തിൽ നിന്ന് 2 ലക്ഷം രൂപയിൽ കൂടുതൽ നഷ്ടം തട്ടിക്കിഴിക്കേണ്ടവർ