ന്യൂഡൽഹി∙കോവിഡ് ലോക്ഡൗണും തുടർന്നുള്ള ട്രെയിൻ റദ്ദാക്കലുകളും കാരണം യാത്രക്കാരിൽ നിന്നുള്ള വരുമാനത്തിൽ റെയിൽവേയ്ക്ക് 40,000 കോടിയോളം നഷ്ടമുണ്ടാകും. ഈ നഷ്ടം ചരക്കു ഗതാഗതത്തിൽ നിന്നുള്ള വരുമാനം കൊണ്ടു നികത്താൻ ശ്രമിക്കുകയാണു റെയിൽവേ. ചരക്കു നീക്കം കഴിഞ്ഞ വർഷത്തേതിനു ഏകദേശം തുല്യമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙കോവിഡ് ലോക്ഡൗണും തുടർന്നുള്ള ട്രെയിൻ റദ്ദാക്കലുകളും കാരണം യാത്രക്കാരിൽ നിന്നുള്ള വരുമാനത്തിൽ റെയിൽവേയ്ക്ക് 40,000 കോടിയോളം നഷ്ടമുണ്ടാകും. ഈ നഷ്ടം ചരക്കു ഗതാഗതത്തിൽ നിന്നുള്ള വരുമാനം കൊണ്ടു നികത്താൻ ശ്രമിക്കുകയാണു റെയിൽവേ. ചരക്കു നീക്കം കഴിഞ്ഞ വർഷത്തേതിനു ഏകദേശം തുല്യമായി നടക്കുന്നുണ്ട്. 

230 സ്പെഷൽ ട്രെയിനുകളാണ് റെയിൽവേ ഓടിക്കുന്നത്. ഇതിൽ വിരലിലെണ്ണാവുന്നവ ഒഴിച്ച് ബാക്കിയുള്ളതിൽ കഷ്ടിച്ച് 75% ആണ് യാത്രക്കാരുളളത്. യാത്രക്കാരിൽ നിന്നുള്ള വരുമാനം മുൻകൊല്ലത്തേതിന്റെ ഏകദേശം 15% മാത്രമേയുണ്ടാവുകയുള്ളൂവെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വി.കെ.യാദവ് പറഞ്ഞു. അതായത് 35000ത്തിനും 40000 കോടിക്കും ഇടയിൽ നഷ്ടമുണ്ടാകും. ചരക്കു നീക്കം കഴിഞ്ഞ വർഷം ഇതേ സമയം 3.12 മില്യൺ ടണ്ണായിരുന്നത് 0.3% ഉയർന്ന് 3.13 മില്യൺ ടണ്ണായിട്ടുണ്ട്.

ADVERTISEMENT

റെയിൽവേ ഏർപ്പെടുത്താനുദ്ദേശിക്കുന്ന സീറോ ബേസ്ഡ് ടൈം ടേബിൾ വരുന്നതോടെ ചരക്കു നീക്കം കൂടുതൽ സുഗമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം ചരക്കുനീക്കം 50% വർധിപ്പിക്കാനാണ് റെയിൽവേ ലക്ഷ്യമിട്ടിരുന്നത്. ഇളവുകളും ആനുകൂല്യങ്ങളും കഴിഞ്ഞ വർഷം മുതൽ നൽകുന്നുണ്ട്. കൊണ്ടു പോകുന്നതിൽ ഏറെയും ഭക്ഷ്യ ധാന്യങ്ങളാണ്. ഈ വർഷം ഗുഡ്സ് ട്രെയിനുകളുടെ ശരാശരി വേഗം മണിക്കൂറിൽ 46.16 കിലോമീറ്ററാണ്; കഴിഞ്ഞ വർഷം ഇതേ സമയം 22.52 കിലോമീറ്റർ.

സീറോ ബേസ്ഡ് ടൈം ടേബിൾ വരുന്നതോടെ ചരക്ക് ട്രെയിനുകൾക്കും പാസഞ്ചർ ട്രെയിനുകൾക്കും പ്രത്യേക ഇടനാഴികളുണ്ടാകും. പരസ്പരം തടസ്സമുണ്ടാക്കുന്ന അവസ്ഥ മാറുമെന്നും വി.കെ. യാദവ് പറഞ്ഞു.