ദുബായ്∙ കോവിഡിന്റെ പശ്ചാത്തലത്തിൽ ഇ- കൊമേഴ്സ് അഞ്ചിരട്ടി ശക്തിപ്പെടുത്തുമെന്നും ഒന്നര വർഷത്തിനുള്ളിൽ തിരുവനന്തപുരത്തെ മാളിനു പുറമെ കേരളത്തിൽ 5 ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. കൊച്ചിയിൽ മത്സ്യ സംസ്കരണ യൂണിറ്റ് ഈ വർഷം തന്നെ തുടങ്ങും. തിരുവനന്തപുരത്തെ മാൾ അടുത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ കോവിഡിന്റെ പശ്ചാത്തലത്തിൽ ഇ- കൊമേഴ്സ് അഞ്ചിരട്ടി ശക്തിപ്പെടുത്തുമെന്നും ഒന്നര വർഷത്തിനുള്ളിൽ തിരുവനന്തപുരത്തെ മാളിനു പുറമെ കേരളത്തിൽ 5 ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. കൊച്ചിയിൽ മത്സ്യ സംസ്കരണ യൂണിറ്റ് ഈ വർഷം തന്നെ തുടങ്ങും. തിരുവനന്തപുരത്തെ മാൾ അടുത്ത മാർച്ചോടെ ആരംഭിക്കും.

കോവിഡ് വന്നതോടെ ഏതാണ്ട് ഒരു വർഷത്തെ കാലതാമസം നേരിട്ടു. തൃശൂർ, കോട്ടയം, കോഴിക്കോട്, കാസർകോട്, പാലക്കാട് എന്നിവിടങ്ങളിലാണ് ഹൈപ്പർമാർക്കറ്റുകൾ തുടങ്ങുക. ഇതിനൊപ്പം കോയമ്പത്തൂരിലും ആരംഭിക്കും. ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിങ് മാൾ ലക്നൗവിൽ ഏപ്രിലോടെ ആരംഭിക്കും.

ADVERTISEMENT

ചൈനയുമായുള്ള പ്രശ്നങ്ങൾ ശ്രദ്ധാപൂർവം വിലയിരുത്തുകയാണ്. ഇന്ത്യയിൽ കൂടുതൽ മാനുഫാക്ചറിങ് ഹബുകൾ തുടങ്ങേണ്ടി വന്നാൽ അതിനും സജ്ജമാകും. തിരുവനന്തപുരത്ത് ഇലക്ട്രോണിക്സ് ഉപകരണ നിർമാണ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള പഠനം ആരംഭിച്ചിട്ടുണ്ട്.
കോവിഡിന് വാക്സിൻ കണ്ടുപിടിക്കുന്നതോടെ ഉദ്ദേശിക്കുന്നതിനെക്കാൾ വേഗത്തിലാകും മാറ്റങ്ങളെന്നും അതുകൊണ്ടു തന്നെ നേരത്തേ നിശ്ചയിച്ച പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരാഴ്ചയ്ക്കുള്ളിൽ യുഎഇ, ഈജിപ്ത്, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ ഒരോ ഹൈപ്പർമാർക്കറ്റ് തുറന്നു. ഒരു വർഷത്തിനിടെ 12 പുതിയ ഹൈപ്പർമാർക്കറ്റുകൾ യുഎഇയിൽ മാത്രം തുറക്കും. ഈജിപ്തിൽ 10 ഹൈപ്പർമാർക്കറ്റുകൾ 2 വർഷത്തിനുള്ളിൽ തുറക്കും. 3700 കോടിയിലധികം രൂപ ഇന്തോനേഷ്യയിൽ പ്രവർത്തന വിപുലീകരണത്തിന് ചെലവിടും.