പോപ്പീസിന്റെ പുതിയ ഉൽപന്നനിര ഇക്കൊല്ലം മലപ്പുറം ∙ കുഞ്ഞു സ്വപ്നങ്ങളെ അലങ്കരിക്കാൻ വർണ വസ്ത്രങ്ങളുടെ വിസ്മയം തീർത്ത പോപ്പീസ് പുതിയ വിപണി സാധ്യതകളിലേക്കു ചുവടുറപ്പിക്കുന്നു. കുട്ടികൾക്കായുള്ള കളിപ്പാട്ടങ്ങൾ, ചെരിപ്പ്, ഷാംപൂ, സോപ്പുകൾ, ഓയിൽ, ഫീഡിങ് ബോട്ടിൽ എന്നിങ്ങനെ വ്യത്യസ്ത ഉൽപന്നങ്ങൾ പോപ്പീസിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ∙ കുഞ്ഞു സ്വപ്നങ്ങളെ അലങ്കരിക്കാൻ വർണ വസ്ത്രങ്ങളുടെ വിസ്മയം തീർത്ത പോപ്പീസ് പുതിയ വിപണി സാധ്യതകളിലേക്കു ചുവടുറപ്പിക്കുന്നു. കുട്ടികൾക്കായുള്ള കളിപ്പാട്ടങ്ങൾ, ചെരിപ്പ്, ഷാംപൂ, സോപ്പുകൾ, ഓയിൽ, ഫീഡിങ് ബോട്ടിൽ എന്നിങ്ങനെ വ്യത്യസ്ത ഉൽപന്നങ്ങൾ പോപ്പീസിന്റെ ലേബലിൽ ഈ വർഷം തന്നെ പുറത്തിറങ്ങും. കോവിഡിനെത്തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധികളെ അതിജീവിച്ചാണു സാധ്യതകളുടെ പുതിയ വാതിലുകൾ തുറക്കുന്നത്. നിലമ്പൂർ സ്വദേശിയായ ഷാജു തോമസ് 15 വർഷം മുൻപ് വണ്ടൂർ തിരുവാലിയിൽ ആരംഭിച്ച പോപ്പീസ് ബേബി കെയർ ഇന്നു കുട്ടികളുടെ ഉൽപന്നങ്ങൾ സ്വന്തമായി നിർമിക്കുന്ന ദക്ഷിണേന്ത്യയിലെ ഏക കമ്പനിയാണ്.

അഷ്ടപതി എന്ന ആയുർവേദ സോപ്പ് നിർമാണ കമ്പനിയിൽ അടുത്തകാലത്തു പോപ്പീസ് നിക്ഷേപം നടത്തിയിരുന്നു. തുടർന്ന് അഷ്ടപതിയുടെ സാനിറ്റൈസറും കോവിഡ് കാലത്തു പുറത്തിറക്കി. ബെംഗളൂരു, കോട്ടയം, പൊന്നാനി, വടക്കഞ്ചേരി, കാഞ്ഞങ്ങാട്, മംഗളൂരു എന്നീ സ്ഥലങ്ങളിൽ അടുത്തിടെ പുതിയ പോപ്പീസ് സ്റ്റോറുകൾ തുറന്നു. നിലവിൽ 30 രാജ്യങ്ങളിലേക്കു പോപ്പീസിന്റെ കുട്ടിയുടുപ്പുകൾ കയറ്റുമതി ചെയ്യുന്നുണ്ട്. വിവിധ രാജ്യങ്ങളിലായി 15,000 ഔട്‌ലെറ്റുകളിൽ പോപ്പീസ് ഉൽപന്നങ്ങൾ ഇപ്പോൾ ലഭ്യമാണ്.

ADVERTISEMENT

പോപ്പീസ് പുറത്തിറക്കുന്ന മെറ്റേണിറ്റി വെയേഴ്സ് ഉൽപന്നങ്ങൾ പോമീസ് എന്ന ബ്രാൻഡിൽ വിപണിയിലുണ്ട്. സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പോപ്പീസിന് പങ്കുചേരാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്ന് എംഡി ഷാജു തോമസ് പറഞ്ഞു. ഒരു കോടി വിലമതിക്കുന്ന 35,000 കുട്ടിയുടുപ്പുകൾ സർക്കാർ ആശുപത്രികളിലടക്കം പോപ്പീസ് സൗജന്യമായി വിതരണം ചെയ്തിരുന്നു. ആരോഗ്യ പ്രവർത്തകർ, പൊലീസുകാർ, സന്നദ്ധ പ്രവർത്തകർ എന്നിവർക്കായി 14 ലക്ഷത്തോളം മാസ്‌കുകളും നിർമിച്ചു നൽകി.