ആലപ്പുഴ∙ രവി കരുണാകരൻ സ്മാരക മ്യൂസിയം രാജ്യാന്തര ട്രാവൽ പ്ലാറ്റ്ഫോമായ ട്രിപ് അഡ്വൈസറിന്റെ 2020ലെ ട്രാവലേഴ്സ് ചോയ്‌സിൽ. കേരളത്തിൽ കണ്ടിരിക്കേണ്ട കാഴ്ചകളിലൊന്നായാണ് മ്യൂസിയത്തെ പരാമർശിച്ചിട്ടുള്ളത്. സന്ദർശകരുടെ റിവ്യൂ അടിസ്ഥാനപ്പെടുത്തിയാണിത്. കേരളത്തിലെ ഏറ്റവും വലിയ ഇൗ സ്വകാര്യ മ്യൂസിയം (30,000

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ രവി കരുണാകരൻ സ്മാരക മ്യൂസിയം  രാജ്യാന്തര ട്രാവൽ പ്ലാറ്റ്ഫോമായ ട്രിപ് അഡ്വൈസറിന്റെ  2020ലെ ട്രാവലേഴ്സ് ചോയ്‌സിൽ. കേരളത്തിൽ കണ്ടിരിക്കേണ്ട കാഴ്ചകളിലൊന്നായാണ് മ്യൂസിയത്തെ പരാമർശിച്ചിട്ടുള്ളത്. സന്ദർശകരുടെ റിവ്യൂ അടിസ്ഥാനപ്പെടുത്തിയാണിത്. കേരളത്തിലെ ഏറ്റവും വലിയ ഇൗ സ്വകാര്യ മ്യൂസിയം (30,000 ചതുരശ്ര അടി), അന്തരിച്ച പ്രമുഖ കയർ വ്യവസായി രവി കരുണാകരന്റെ സ്മരണയ്ക്കായി പത്നി ബെറ്റി കരൺ സ്ഥാപിച്ചതാണ്.

രവി കരുണാകരന്റെ പിതാവും കയർ വ്യവസായിയുമായിരുന്ന കെ.സി. കരുണാകരനും അമ്മ ജർമൻ സ്വദേശിനി മാർഗരറ്റും അവരുടെ യാത്രകളിൽ വിദേശരാജ്യങ്ങളിൽനിന്നു ശേഖരിച്ചവയും പിന്നീട് രവി കരുണാകരനും ബെറ്റിയും കൊണ്ടുവന്നവയുമടക്കമുള്ള വൻ കലാശേഖരം ഇവിടെയുണ്ട്.

ADVERTISEMENT

1948ൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്‌ത ‘ബ്യൂക്ക് സൂപ്പർ’ കാർ, 24 കാരറ്റ് സ്വർണലേഖനം ചെയ്ത ടീ സെറ്റ്, ചൈനീസ് ഡ്രസിങ് ടേബിൾ, നൂറ്റാണ്ടു പഴക്കമ‍ുള്ള മെയ്സൻ ശിൽപങ്ങൾ, സ്വറോസ്കി ക്രിസ്റ്റൽ ശിൽപങ്ങളുടെ പ്രത്യേക പതിപ്പുകൾ, പാപുവ ന്യൂഗിനിയിലെ പരമ്പരാഗത പ്രതിമ, സാർ കുടുംബത്തിന്റെ പോഴ്സലൈൻ ചിത്രം, ആനക്കൊമ്പിൽ തീർത്ത ദശാവതാരം എന്നിങ്ങനെ പട്ടിക നീളുന്നു. ഒപ്പം  200 ചതുരശ്രയടി വിസ്‌തീർണത്തിൽ ചുവർചിത്രമായി ഇന്ത്യയുടെ സാംസ്കാരിക പൈതൃകവുമുണ്ട്