കോവിഡ് മാത്രമല്ല, മറ്റു പല സാംക്രമിക രോഗങ്ങളും നമ്മെ ആക്രമിക്കുന്നു. രോഗബാധയുണ്ടായാൽ ഒരാൾക്ക് ഉണ്ടാകാനിടയുള്ള ചികിത്സാച്ചെലവുകൾക്കായി ഒരു സാമ്പത്തിക സുരക്ഷാ പദ്ധതിയിൽ നിക്ഷേപിക്കുന്നത് സാമ്പത്തിക ആരോഗ്യം നിലനിർത്താൻ ഉപകരിക്കും. ആരോഗ്യ ഇൻഷുറൻസ് പോളിസി നമ്മുടെ ബജറ്റിൽ സ്ഥാനം പിടിക്കേണ്ടത് ഇവിടെയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് മാത്രമല്ല, മറ്റു പല സാംക്രമിക രോഗങ്ങളും നമ്മെ ആക്രമിക്കുന്നു. രോഗബാധയുണ്ടായാൽ ഒരാൾക്ക് ഉണ്ടാകാനിടയുള്ള ചികിത്സാച്ചെലവുകൾക്കായി ഒരു സാമ്പത്തിക സുരക്ഷാ പദ്ധതിയിൽ നിക്ഷേപിക്കുന്നത് സാമ്പത്തിക ആരോഗ്യം നിലനിർത്താൻ ഉപകരിക്കും.ആരോഗ്യ ഇൻഷുറൻസ് പോളിസി നമ്മുടെ ബജറ്റിൽ സ്ഥാനം പിടിക്കേണ്ടത് ഇവിടെയാണ്. ആരോഗ്യ സംബന്ധമായ അടിയന്തര സാഹചര്യം ഉണ്ടായാൽ ആശുപത്രിച്ചെലവുകൾക്കും ചികിത്സാച്ചെലവുകൾക്കും ആരോഗ്യ ഇൻഷുറൻസ് പണം നൽകുന്നു.

ഏതെങ്കിലും തരത്തിലുള്ള ഇൻഫെക്‌ഷൻ ക്ലെയിം ഉണ്ടായാൽ, ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുൻപും ഡിസ്ച്ചാർജിനു ശേഷവും ഇൻവെസ്റ്റിഗേഷൻ, കൺസൽറ്റേഷൻ, മരുന്നുകൾ മുതലായവയ്ക്ക് ചെലവുകൾ ഉണ്ടാകും. മേൽപ്പറഞ്ഞ ചെലവുകൾ ഉൾപ്പെടെ ഇൻഫെക്‌ഷൻ കാരണമുള്ള ആശുപത്രി പ്രവേശനത്തിന് 40,000-50,000 രൂപ ചെലവു വരാം. നിലവിലുള്ള പകർച്ചവ്യാധിയുടെ സാഹചര്യത്തിൽ, അണുവിമുക്തമാക്കുന്നതിനും പരിശോധനകൾക്കും മറ്റുമുള്ള ഉയർന്ന ചെലവുകൾ കാരണം ആശുപത്രിച്ചെലവുകൾ വർധിച്ചിട്ടുണ്ട്. സാമ്പത്തികമായി വെല്ലുവിളി ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ ഒരു ഹെൽത് ഇൻഷുറൻസ് പോളിസി ഇല്ലെങ്കിൽ ഇത് ഒരു അധിക ച്ചെലവായിരിക്കും.

ADVERTISEMENT

അടിസ്ഥാനപരമായ ഹെൽത് ഇൻഷുറൻസ് പോളിസികൾ ആശുപത്രി പ്രവേശനത്തിനുമുൻപും ശേഷവുമുള്ള ചെലവുകൾ എല്ലാം കൈകാര്യം ചെയ്തുകൊള്ളും. പോളിസികളുടെ ഒരു ശ്രേണിതന്നെ ലഭ്യമാണ്, നമുക്കുണ്ടായേക്കാവുന്ന ചികിത്സാച്ചെലവുകൾ എത്രയാകുമെന്നതിന്റെ അടിസ്ഥാനത്തിൽ നമ്മുടെ ആവശ്യാനുസരണമുള്ളത് തിരഞ്ഞെടുക്കാം. ഉദാഹരണത്തിന് രണ്ടാം നിര നഗരങ്ങളിൽ മെട്രോ നഗരങ്ങളെ അപേക്ഷിച്ച് ചികിത്സാച്ചെലവുകൾ കുറവായിരിക്കുമല്ലോ. ഇടത്തരം ഭാരതീയ കുടുംബത്തെ സംബന്ധിച്ചിടത്തോളം മുഴുവൻ കുടുംബത്തിനും ആവശ്യമായ സമഗ്രമായ പരിരക്ഷയ്ക്ക് 5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ എടുക്കാം.

 ഇക്കാലത്ത് ഇൻഷുറർമാർക്ക് ഓരോ രോഗങ്ങൾക്കും നിർദിഷ്ട പരിരക്ഷകൾ ഉണ്ട്, ഈ രോഗങ്ങളിൽ ഏതെങ്കിലും ഒന്ന് കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകും. അതായത്, ഒറ്റത്തവണ നാമമാത്രമായ പ്രീമിയം അടച്ചാൽ, രോഗം ബാധിച്ചാൽ തിരഞ്ഞെടുത്തിരിക്കുന്ന പരിരക്ഷയ്ക്ക് അനുസൃതമായി മുൻകൂർ പണം നൽകുന്ന പോളിസികൾ. ഡെങ്കിപ്പനി, മലേറിയ, ചിക്കുൻഗുനിയ, കാലാ അസർ, ജപ്പാൻജ്വരം പോലെയുള്ള രോഗങ്ങൾക്ക് അത്തരത്തിലുള്ള ഇൻഷുറൻസ് പോളിസികൾ മാർക്കറ്റിൽ ലഭ്യമാണ്. നിലവിലുള്ള കോവിഡ് മഹാമാരി കണക്കിലെടുത്ത്, ധാരാളം ഇൻഷുറസ് കമ്പനികൾ കോവിഡ് പരിരക്ഷാ പോളിസികൾ ഇറക്കിയിട്ടുണ്ട്.

ADVERTISEMENT

തയാറാക്കിയത് ∙  ഡോ. രശ്മി നന്ദർഗി
ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് റീട്ടെയിൽ ഹെൽത്ത് അണ്ടർറെറ്റിങ് മേധാവി.
(അഭിപ്രായങ്ങൾ വ്യക്തിപരവും ഇൻഷുറൻസ് ഉൽപന്നങ്ങളെപ്പറ്റി പൊതുധാരണയ്ക്കുള്ളതുമാണ്.)