കൊച്ചി∙ നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ ഫെഡറൽ ബാങ്കിന് 1006.53 കോടി രൂപ പ്രവർത്തന ലാഭം. മുൻ വർഷത്തെ അപേക്ഷിച്ച് 40% വർധന. അറ്റാദായം 307.6 കോടി.അർധ വർഷത്തിൽ 1938.91 കോടി രൂപയുടെ പ്രവർത്തന ലാഭവും 708.39 കോടി രൂപയുടെ അറ്റാദായവും നേടിയിട്ടുണ്ട്. ബാങ്കിന്റെ ചരിത്രത്തിൽ ആദ്യമായാണ് 1000 കോടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ ഫെഡറൽ ബാങ്കിന് 1006.53 കോടി രൂപ പ്രവർത്തന ലാഭം. മുൻ വർഷത്തെ അപേക്ഷിച്ച്  40% വർധന. അറ്റാദായം 307.6 കോടി.അർധ വർഷത്തിൽ 1938.91 കോടി രൂപയുടെ പ്രവർത്തന ലാഭവും 708.39 കോടി രൂപയുടെ അറ്റാദായവും നേടിയിട്ടുണ്ട്. ബാങ്കിന്റെ ചരിത്രത്തിൽ ആദ്യമായാണ് 1000 കോടി രൂപയ്ക്കു മുകളിൽ പ്രവർത്തന ലാഭമെന്ന് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ ചൂണ്ടിക്കാട്ടി. ഉയർന്ന വരുമാനമുള്ള സ്വർണ പണയം പോലുള്ള മേഖലകളിൽ വൻ നേട്ടമാണ് രേഖപ്പെടുത്തിയത്. കിട്ടാക്കടം കുറഞ്ഞു. നിഷ്ക്രിയ ആസ്തി നേരിടാനായി  402 കോടി രൂപ വകയിരുത്തി. ഇതോടെ ആകെ വകയിരുത്തിയ തുക 588 കോടിയായി.

അറ്റ പലിശ 22.79% വർധനയോടെ 1379.87 കോടി രൂപയിലെത്തി. സ്വർണപ്പണയത്തിൽ 54.02%,  കറന്റ്-സേവിങ്‌സ് അക്കൗണ്ടുകളിൽ 33.68% എന്നിങ്ങനെ വളർച്ച കൈവരിക്കാനായി. ആകെ വായ്പകൾ 6.45% വർധിച്ച് 125208.57 കോടിയിലും  ആകെ നിക്ഷേപങ്ങൾ 12.33% വർധിച്ച് 156747.39 കോടിയിലും എത്തി. പ്രവാസി നിക്ഷേപങ്ങളിൽ 16.83% വളർച്ച. ബാങ്കിന്റെ ആകെ ബിസിനസ് 9.48% വളർച്ചയോടെ 279659.39 കോടി ആയി. ആകെ നിഷ്‌ക്രിയ ആസ്തി 3552.19 കോടി രൂപ.