കോട്ടയം∙ പ്രതിസന്ധിയില്‍പ്പെട്ടുഴലുന്ന ട്രാവന്‍കൂര്‍ സിമന്റ്സിനു കൈത്താങ്ങുമായി സംസ്ഥാന സര്‍ക്കാര്‍. ട്രാവന്‍കൂര്‍ സിമന്റ്സ് ലിമിറ്റഡിന്റെ പുനരുദ്ധാരണ, വൈവിദ്ധ്യവല്‍ക്കരണ നടപടികളുടെ ഭാഗമായി ഗ്രേ സിമന്റ് ഉത്പാദന യൂണിറ്റിന്റെയും വൈദ്യുതി കോണ്‍ക്രീറ്റ് പോസ്റ്റ് നിര്‍മ്മാണ യൂണിറ്റിന്റെയും ശിലാസ്ഥാപന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ പ്രതിസന്ധിയില്‍പ്പെട്ടുഴലുന്ന ട്രാവന്‍കൂര്‍ സിമന്റ്സിനു കൈത്താങ്ങുമായി സംസ്ഥാന സര്‍ക്കാര്‍. ട്രാവന്‍കൂര്‍ സിമന്റ്സ് ലിമിറ്റഡിന്റെ പുനരുദ്ധാരണ, വൈവിദ്ധ്യവല്‍ക്കരണ നടപടികളുടെ ഭാഗമായി ഗ്രേ സിമന്റ് ഉത്പാദന യൂണിറ്റിന്റെയും വൈദ്യുതി കോണ്‍ക്രീറ്റ് പോസ്റ്റ് നിര്‍മ്മാണ യൂണിറ്റിന്റെയും ശിലാസ്ഥാപന കര്‍മ്മവും കമ്പനിയില്‍ നിന്നും വിരമിച്ച ജീവനക്കാരുടെ ആനൂകൂല്യ കുടിശിക വിതരണവും 26 ന് വൈകിട്ട് മൂന്നിനു നടക്കും. ഗ്രേ സിമന്റ് ഉദ്പാദന യൂണിറ്റും വിരമിച്ച ജീവനക്കാരുടെ ആനുകൂല്യ വിതരണവും മന്ത്രി ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. വൈദ്യുതി കോണ്‍ക്രീറ്റ് പോസ്റ്റ് നിര്‍മ്മാണ യൂണിറ്റ് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യും.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടന്‍ എം.പി, ജോസ് കെ.മാണി എം.പി, നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആര്‍ സോന, നഗരസഭാംഗം അരുണ്‍ ഷാജി എന്നിവര്‍ ആശംസ അര്‍പ്പിക്കും. വ്യവസായ വകുപ്പ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് സ്വാഗതം ആശംസിക്കും. ട്രാവന്‍കൂര്‍ സിമന്റ്സിന്റെയും മലബാര്‍ സിമന്റ്സിന്റെയും ഡയറക്ടര്‍ എസ്.ഗണേഷ്‌കുമാര്‍ പദ്ധതി അവതരണം നടത്തും. ട്രാവന്‍കൂര്‍ സിമന്റ്സ് ലിമിറ്റഡ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംങ് ഡയറക്ടര്‍ എസ്.സന്തോഷ് കൃതജ്ഞത അര്‍പ്പിക്കും. 

ADVERTISEMENT

കമ്പനിയെ നവീകരിക്കുന്നതിനായി സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ക്രിയാത്മകമായ നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ ലാഭകരമാക്കുന്നതു ലക്ഷ്യമിട്ട് യന്ത്രങ്ങള്‍ വാങ്ങുന്നതിനും നവീകരണവും അനുബന്ധ സാധ്യതകളും വിശദമായി പഠനത്തിനു വിധേയമാക്കി. സാമ്പത്തിക ലഭ്യത അനുസരിച്ചു ഈ പഠനം പ്രാബല്യത്തില്‍ വരുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പുതിയ പഠനം അനുസരിച്ച് നിലവിലുള്ള വെള്ള സിമന്റ് ഉത്പാദനത്തിനു പുറമേ ഗ്രേ സിമന്റ് കൂടി ഉത്പാദിപ്പിക്കുന്നതിനുള്ള നടപടികള്‍ കമ്പനിയില്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനു പുറമേ പ്രതിവര്‍ഷം ഒരു ലക്ഷം വൈദ്യുതി തൂണുകള്‍ ഉദ്പാദിപ്പിച്ചു കെഎസ്ഇബിയ്ക്കു നല്‍കുന്നതിനുള്ള പോള്‍ കാസ്റ്റിംങ് യൂണിറ്റ് തുടങ്ങുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.