സാങ്കേതിക വിഷയവും നിയമപരമായ കരാറും ആയതിനാൽ ഇൻഷുറൻസ് നിബന്ധനകൾ പലപ്പോഴും പലർക്കും മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരിക്കും. ഇതുകൂടാതെ, ഇൻഷുറൻസ് കരാറുകളുടെ കാര്യത്തിൽ നിയമനിബന്ധനകളും ഇൻഷുറൻസുമായി ബന്ധപ്പെട്ടുള്ള പദപ്രയോഗങ്ങളും സാധാരണക്കാർക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ഇത് പലപ്പോഴും

സാങ്കേതിക വിഷയവും നിയമപരമായ കരാറും ആയതിനാൽ ഇൻഷുറൻസ് നിബന്ധനകൾ പലപ്പോഴും പലർക്കും മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരിക്കും. ഇതുകൂടാതെ, ഇൻഷുറൻസ് കരാറുകളുടെ കാര്യത്തിൽ നിയമനിബന്ധനകളും ഇൻഷുറൻസുമായി ബന്ധപ്പെട്ടുള്ള പദപ്രയോഗങ്ങളും സാധാരണക്കാർക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ഇത് പലപ്പോഴും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാങ്കേതിക വിഷയവും നിയമപരമായ കരാറും ആയതിനാൽ ഇൻഷുറൻസ് നിബന്ധനകൾ പലപ്പോഴും പലർക്കും മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരിക്കും. ഇതുകൂടാതെ, ഇൻഷുറൻസ് കരാറുകളുടെ കാര്യത്തിൽ നിയമനിബന്ധനകളും ഇൻഷുറൻസുമായി ബന്ധപ്പെട്ടുള്ള പദപ്രയോഗങ്ങളും സാധാരണക്കാർക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ഇത് പലപ്പോഴും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാങ്കേതിക വിഷയവും നിയമപരമായ കരാറും ആയതിനാൽ ഇൻഷുറൻസ് നിബന്ധനകൾ പലപ്പോഴും പലർക്കും മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരിക്കും. ഇതുകൂടാതെ,  ഇൻഷുറൻസ് കരാറുകളുടെ കാര്യത്തിൽ നിയമനിബന്ധനകളും ഇൻഷുറൻസുമായി ബന്ധപ്പെട്ടുള്ള പദപ്രയോഗങ്ങളും സാധാരണക്കാർക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ഇത് പലപ്പോഴും ഇൻഷുറൻസിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനു തടസ്സമാകുന്നു. കാര്യങ്ങൾ മനസ്സിലാക്കിക്കൊണ്ടുള്ള തീരുമാനങ്ങൾ എടുക്കുന്നതിനായി, ഏറ്റവും സാധാരണമായി ഉപയോഗിക്കുന്ന ആരോഗ്യ ഇൻഷുറൻസ് നിബന്ധനകൾ പരിചയപ്പെടാം.

കോ-പെയ്‌മെന്റ്

ADVERTISEMENT

കോ-പെയ്‌മെന്റ് എന്നത് ഇൻഷുർ ചെയ്ത വ്യക്തിയും ഇൻഷുററും തമ്മിൽ ക്ലെയിം തുകയുടെ മുൻകൂട്ടി നിർവചിച്ച ശതമാനം പങ്കിടാനുള്ള ഓപ്ഷനെ സൂചിപ്പിക്കുന്നു. ഒരു ഹെൽത്ത് പ്ലാൻ വാങ്ങുമ്പോൾ പ്രീമിയം കുറയ്ക്കുന്നതിന് ഈ ഓപ്ഷൻ സഹായിക്കുന്നു. മൊത്തം ക്ലെയിം തുകയുടെ ഒരു ശതമാനം സ്വയം വഹിക്കുന്നതിന് ഇൻഷുർ ചെയ്ത വ്യക്തി സമ്മതിക്കുന്നതിനാൽ കോ-പെയ്‌മെന്റ് രീതി ഇൻഷുററുടെ ബാധ്യത കുറയ്ക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾ 20% കോ-പെയ്‌മെന്റിന് സമ്മതിക്കുകയാണെങ്കിൽ, 1,00,000രൂപയുടെ ക്ലെയിം ഉണ്ടാകുന്ന അവസരത്തിൽ നിങ്ങൾ 20,000 രൂപ (1,00,000ന്റെ 20%) സ്വയം വഹിക്കണം, ബാക്കി തുകയായ 80,000 രൂപ ഇൻഷുററുടെ ഉത്തരവാദിത്തം ആയിരിക്കും.

ഡിഡക്ടബിൾ

ഇൻഷുർ ചെയ്ത വ്യക്തി വഹിക്കേണ്ട ഒരു നിശ്ചിത തുകയെ ഡിഡക്ടബിൾ എന്നു സൂചിപ്പിക്കുന്നു. എല്ലാ പോളിസികൾക്കും സ്വമേധയാ ഡിഡക്ടബിൾ ഉള്ള ഒരു ഘടകമുണ്ട്. ഈ ക്രമീകരണം ഇൻഷുററുടെ ബാധ്യതയുടെ ഒരു ഭാഗം ഒഴിവാക്കുന്നതിനാൽ, പ്രീമിയങ്ങൾ കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഡിഡക്ടബിൾ  എത്രത്തോളം കൂടുന്നുവോ പ്രീമിയം അത്രത്തോളം കുറയുന്നു. ഉദാഹരണത്തിന്, നിങ്ങളുടെ പോളിസിയിൽ നിങ്ങൾ 10,000 രൂപ ഡിഡക്ടബിൾ  തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ, 1,00,000 രൂപയുടെ ക്ലെയിം ഉണ്ടാകുമ്പോൾ ആദ്യത്തെ 10,000 രൂപ നിങ്ങൾ വഹിക്കേണ്ടതും ബാക്കി 90,000 രൂപ ഇൻഷുറർ വഹിക്കുന്നതുമാണ്. ക്ലെയിം തുക 10,000 രൂപയിൽ കുറവാണെങ്കിൽ മുഴുവൻ ചെലവും കസ്റ്റമർ വഹിക്കണം.  

 ഡേ കെയർ ട്രീറ്റ്മെന്റ്

ADVERTISEMENT

ആശുപത്രിയിലോ ഡേ കെയർ സെന്ററിലോ ജനറൽ അല്ലെങ്കിൽ ലോക്കൽ അനസ്‌േതഷ്യ കൊടുത്ത് 24 മണിക്കൂറിൽ താഴെ ആശുപത്രിയിൽ കിടന്നുള്ള മെഡിക്കൽ ചികിത്സകൾ അല്ലെങ്കിൽ ശസ്ത്രക്രിയകൾ എന്നിവയെ ഇങ്ങനെ പരാമർശിക്കുന്നു. ഔട്ട് പേഷ്യന്റ് ചികിത്സകൾ ഡേ കെയർ ചികിത്സയിൽ ഉൾപ്പെടുന്നില്ലെന്ന് പ്രത്യേകം മനസ്സിലാക്കേണ്ടതാണ്. സാധാരണ ഡേ കെയർ ചികിത്സകളിൽ തിമിരത്തിനുള്ള ഓപ്പറേഷൻ, കൊറോണറി ആൻജിയോഗ്രഫി, കീമോ തെറപ്പി, ഡയാലിസിസ് തുടങ്ങിയവ ഉൾപ്പെടുന്നു. നിങ്ങളുടെ ഇൻഷുററിൽ നിന്ന് ഡേ കെയർ നടപടികളുടെ ഒരു സമ്പൂർണ ലിസ്റ്റ് തേടാവുന്നതാണ്, ഇത് ഐആർഡിഎ  വെബ്സൈറ്റിലും ലഭ്യമാണ്.

 കുമുലേറ്റീവ് ബോണസ്  (സിബി)

ക്ലെയിം ഇല്ലാത്ത ഓരോ വർഷവും, പ്രീമിയം വർധിക്കാതെതന്നെ നിങ്ങൾക്ക് ഉയർന്ന ഒരു ഇൻഷുറൻസ് തുകയ്ക്ക് അർഹത ലഭിക്കും. ആദ്യവർഷം ക്ലെയിം ഇല്ലെങ്കിൽ അടുത്ത വർഷം ഇൻഷുറൻസ് സംരക്ഷണം 5% വർധിക്കും, തുടർന്നുള്ള ക്ലെയിം ഇല്ലാത്ത പുതുക്കലുകൾക്ക്, പരമാവധി 50% എന്ന നിലയിൽ അത് ശരാശരി 10% അധികം വർധിക്കുകയും ചെയ്യും.

 ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നതിനു മുൻപും ശേഷവും ഉണ്ടാകുന്ന മെഡിക്കൽ ചെലവുകൾ

രോഗനിർണയ പരിശോധനകൾ, കൺസൽറ്റേഷനുകൾ പോലെ ആശുപത്രയിൽ പ്രവേശിക്കപ്പെടുന്നതിനു മുമ്പ് ഉണ്ടാകുന്ന ചെലവുകളെ, പ്രീ-ഹോസ്പിറ്റലൈസേഷൻ മെഡിക്കൽ ചെലവുകൾ എന്നാണു വിളിക്കുക. ആശുപത്രി വിട്ടശേഷമുണ്ടാകുന്ന ഇതേ ചെലവുകളെ പോസ്റ്റ്- ഹോസ്പിറ്റലൈസേഷൻ മെഡിക്കൽ ചെലവുകൾ എന്ന് വിളിക്കുന്നു. ഇതിൽ ഫോളോ-അപ് മരുന്നുകൾ, പരിശോധനകൾ, ഫിസിയോ തെറപ്പി വ്യായാമങ്ങൾ, ഡയാലിസിസ്, കീമോ ചികിത്സകൾ മുതലായവയും പെടുന്നു.

ADVERTISEMENT

 പഴ്‌സനൽ ആക്‌സിഡന്റ്

അപകടവുമായി ബന്ധപ്പെട്ട് അംഗവൈകല്യമോ മരണമോ സംഭവിച്ചാൽ ഒറ്റത്തവണ ഒരു വലിയ തുക നൽകുന്ന ആനുകൂല്യ പോളിസികളാണ് പഴ്‌സനൽ ആക്‌സിഡന്റ് പോളിസികൾ.

 പെർമനെന്റ് ടോട്ടൽ     ഡിസെബിലിറ്റി (പിടിഡി)

ഇൻഷുർ ചെയ്തിട്ടുള്ള വ്യക്തിക്ക് അവരുടെ തൊഴിലിന്റെ ഉത്തരവാദിത്തങ്ങൾ തുടരുവാൻ കഴിയാതെ വരുമ്പോഴോ, കാലുകളും കൈകളും മുറിച്ചുമാറ്റപ്പെടുന്നതുപോലെയോ കാഴ്ചശക്തി നഷ്ടപ്പെടുന്നതു പോലെയോ ഉള്ള പരിഹരിക്കാനാകാത്തതും ശാശ്വതവുമായ വൈകല്യം കാരണം സമാന സ്വഭാവമുള്ള തൊഴിൽ കണ്ടെത്താനാകത്ത അവസ്ഥ വരുമ്പോഴോ, ഉണ്ടാകുന്ന ക്ലെയിമുകളെ പിടിഡി ആയി കണക്കാക്കുന്നു.

പാർഷ്യൽ പെർമെനന്റ്     ഡിസെബിലിറ്റി (പിപിഡി)

ഇൻഷുർ ചെയ്ത വ്യക്തിയെ അവരുടെ തൊഴിന്റെ ഭാഗമായ ഒന്നോ അതിലധികമോ പ്രവൃത്തികൾ ചെയ്യുന്നതിൽ നിന്ന് തടയുന്ന ഒരു വൈകല്യമായി ഇത് സാധാരണയായി അറിയപ്പെടുന്നു, എന്നാൽ ഏതെങ്കിലും തൊഴിൽ പുനരാരംഭിക്കുന്നതിനോ ഏറ്റെടുക്കുന്നതിനോ അവരെ വിലക്കുന്നില്ല. എന്നിരുന്നാലും, ഇവിടെയും ഒരു ശരീര ഭാഗമോ അവയവമോ നഷ്ടപ്പെടുന്നതു പഴയതുപോലെ ആക്കാനാവില്ല. ഒരു കൈയ്യോ കാലോ നഷ്ടപ്പെടുന്നതും ഒരു കണ്ണ് അല്ലെങ്കിൽ ഒരു വിരൽ നഷ്ടപ്പെടുന്നതും പിപിഡിയുടെ ഉദാഹരണങ്ങളാണ്.

 ഫ്രീ ലുക് പിരീഡ്

പോളിസി ഡോക്യുമെന്റ് ലഭിച്ച തിയതി മുതൽ എല്ലാ പുതിയ ഹെൽത് ഇൻഷുറൻസ് അല്ലെങ്കിൽ പഴ്‌സനൽ ആക്‌സിഡന്റ് പോളിസി ഉടമകൾക്കും നൽകുന്ന 15 ദിവസത്തെ കാലയളവാണ് ഫ്രീ ലുക് പിരീഡ്. ഈ കാലയളവിൽ നിങ്ങൾ എടുത്തിരിക്കുന്ന പ്ലാൻ നിങ്ങൾക്ക് അനുയോജ്യമാണോ എന്ന് വിശകലനം ചെയ്യാം. 15 ദിവസത്തിനുള്ളിൽ, പോളിസി നിങ്ങൾക്ക് യോജിക്കുന്നതല്ല എന്ന് നിങ്ങൾ തോന്നിയാൽ അത് റദ്ദാക്കാം; അടച്ച പ്രീമിയം തിരികെ ലഭിക്കും. എന്നിരുന്നാലും, പരിരക്ഷ ഉണ്ടായിരുന്ന കാലയളവിലേക്ക് ഇൻഷുറർ, അഡ്മിനിസ്‌ട്രേറ്റീവ് ചെലവ് ഈടാക്കും.

ടെംപററി ടോട്ടൽ ഡിസെബിലിറ്റി (ടിടിഡി)

ഒരാൾക്കു പരുക്കു പറ്റിയാൽ താൽക്കാലിക വൈകല്യമുണ്ടാകുമെങ്കിലും, ചികിത്സയ്ക്കുശേഷം പരുക്കിനോ അപകടത്തിനോ മുൻ‌പുള്ള ആരോഗ്യ നിലയിലേക്കു മടങ്ങിവരുമെങ്കിൽ, അതിനെ ടിടിഡി എന്നു വിളിക്കുന്നു. ഇവിടെ ഒടിഞ്ഞ കൈയ്യോ കാലോ അല്ലെങ്കിൽ ഗുരുതരമായ മുറിവോ പോലെയുള്ള പരിക്ക് അല്ലെങ്കിൽ അവസ്ഥ പഴയതുപോലെ ആക്കുവാനാകും.

ഗ്രേസ് പിരീഡ്

നിങ്ങൾ ഇൻഷുറൻസ് പ്രീമിയം യഥാസമയം അടയ്ക്കാൻ മറന്നാൽ, അതടയ്ക്കാൻ ഇൻഷുറർ ഒരു 30 ദിവസത്തെ അധിക സമയം നൽകുന്നു. പ്രീമിയം അടച്ചിട്ടില്ലാത്ത ഈ കാലയളവിൽ നിങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഇല്ലെങ്കിലും, പ്രീമിയം അടച്ചുകഴിഞ്ഞാൽ, പോളിസി അതിന്റെ എല്ലാ ആനുകൂല്യങ്ങളോടും കൂടി പുനഃസ്ഥാപിക്കപ്പെടും. ബ്രേക് ഇൻ പിരീഡ് എന്നും പരാമർശിക്കപ്പെടുന്ന നിബന്ധനയിൽ, ഈ കാലയളവിൽ ഉണ്ടായേക്കാവുന്ന ക്ലെയിമുകൾ അംഗീകരിക്കുന്നതല്ല

∙ ഭാസ്‌ക്കർ നെരുൾക്കർ,
ഹെഡ്- ഹെൽത്ത് ക്ലെയിംസ്, ബജാജ് അലയാൻസ് ജനറൽ ഇൻഷുറൻസ്