മുംബൈ∙ ഐടി, ഫിനാൻസ്, ഓട്ടോ ഓഹരികളിലെ നിക്ഷേപകരുടെ താൽപര്യത്തിന്റെ ഊർജം ഉൾക്കൊണ്ട് ഓഹരി സൂചികകൾ പുതിയ ഉയരം കൈവരിച്ചു. ബിഎസ്ഇ സെൻസെക്സ് ചരിത്രത്തിലാദ്യമായി 49,000 പോയിന്റ് പിന്നിട്ടു. 486.81 പോയിന്റ് നേട്ടത്തോടെ 49,269.32 പോയിന്റിലായിരുന്നു ക്ലോസിങ്. ഒരുഘട്ടത്തിൽ 49,303.79 വരെ സൂചിക ഉയർന്നു. എൻഎസ്ഇ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഐടി, ഫിനാൻസ്, ഓട്ടോ ഓഹരികളിലെ നിക്ഷേപകരുടെ താൽപര്യത്തിന്റെ ഊർജം ഉൾക്കൊണ്ട് ഓഹരി സൂചികകൾ പുതിയ ഉയരം കൈവരിച്ചു. ബിഎസ്ഇ സെൻസെക്സ് ചരിത്രത്തിലാദ്യമായി 49,000 പോയിന്റ് പിന്നിട്ടു. 486.81 പോയിന്റ് നേട്ടത്തോടെ 49,269.32 പോയിന്റിലായിരുന്നു ക്ലോസിങ്. ഒരുഘട്ടത്തിൽ 49,303.79 വരെ സൂചിക ഉയർന്നു. എൻഎസ്ഇ നിഫ്റ്റി 137.50 പോയിന്റ് ഉയർന്ന് 14,484.75ൽ ക്ലോസ് ചെയ്തു. 14,498.20 പോയിന്റ് വരെ സൂചിക ഇന്നലെ ഉയർന്നിരുന്നു. 

ADVERTISEMENT

ഡിസംബറിൽ അവസാനിച്ച പാദത്തിൽ ടിസിഎസിന് 7.2% വർധനയോടെ 8,701 അറ്റാദായം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന് ഐടി വിഭാഗം ഓഹരികൾക്ക് വിപണിയിൽ പ്രിയമേറുകയായിരുന്നു. സെൻസെക്സിൽ എച്ച്സിഎൽ ടെക് ആണ് കൂടുതൽ നേട്ടമുണ്ടാക്കിയത് (6.09%). ഇൻഫോസിസ്, എച്ച്ഡിഎഫ്സി, മാരുതി, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, മഹീന്ദ്ര എന്നിവ നേട്ടം കൊയ്തു. ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ്, റിലയൻസ്, എൽ ആൻഡ് ടി, കോട്ടക് ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികൾക്ക് 2% വരെ ഇടിവുണ്ടായി. ഐടി, ടെക്, ഓട്ടോ, എഫ്എംസിജി, റിയൽറ്റി, ടെലികോം, ഹെൽത്‌ കെയർ വിഭാഗം ഓഹരികൾ നേട്ടം കൊയ്തപ്പോൾ എനർജി, മെറ്റൽ, കാപ്പിറ്റൽ ഗുഡ്സ്, പവർ, ബേസിക് മെറ്റീരിയൽസ്, ബാങ്ക് ഓഹരികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.