മനോരമ ലേഖകൻ തിരുവനന്തപുരം ∙ ഓൺലൈൻ വായ്പാ ആപ്പുകളുടെ ചതി ചെറുക്കാൻ നിയമനിർമാണം ആലോചിക്കുമെന്നു മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി ഇ.പി. ജയരാജൻ നിയമസഭയിൽ അറിയിച്ചു. ഇത്തരം ആപ്പുകൾ വഴി പണം കടമെടുത്ത ശേഷം ഭീഷണി മൂലം ആത്മഹത്യ വരെ ചെയ്യേണ്ടി വന്നവരുടെ അനുഭവം ചൂണ്ടിക്കാട്ടി കെ.എസ്. ശബരീനാഥൻ അവതരിപ്പിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഓൺലൈൻ വായ്പാ ആപ്പുകളുടെ ചതി ചെറുക്കാൻ നിയമനിർമാണം ആലോചിക്കുമെന്നു മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി ഇ.പി. ജയരാജൻ നിയമസഭയിൽ അറിയിച്ചു. ഇത്തരം ആപ്പുകൾ വഴി പണം കടമെടുത്ത ശേഷം ഭീഷണി മൂലം ആത്മഹത്യ വരെ ചെയ്യേണ്ടി വന്നവരുടെ അനുഭവം ചൂണ്ടിക്കാട്ടി കെ.എസ്. ശബരീനാഥൻ അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കലിനു മറുപടി നൽകുകയായിരുന്നു മന്ത്രി. ‘മലയാള മനോരമ’ ഈ വിപത്തിന്റെ ആഴം വ്യക്തമാക്കിയത് ശബരീനാഥൻ വിവരിച്ചു.

റിസർവ് ബാങ്കിന്റെ നിയന്ത്രണങ്ങൾക്കു വിധേയമല്ലാതെ നാനൂറോളം ആപ്പുകളുണ്ടെന്നു മന്ത്രി പറഞ്ഞു. 65 പരാതികൾ ലഭിച്ചിട്ടുണ്ട്. പൊലീസ് ഹൈടെക് സെല്ലും ക്രൈംബ്രാഞ്ചും അന്വേഷിക്കുന്നു. 9 പരാതികളിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വായ്പയുടെ 30% ഇവർ പ്രോസസിങ് ഫീസായി ഈടാക്കുന്നു. തിരിച്ചടവു വൈകിയാൽ സംഘടിതമായി ഭീഷണിപ്പെടുത്തുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നു. പല ആപ്പുകൾക്കും പിന്നിൽ ഒരേ ആളുകളാണ്. മറ്റു സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണു പ്രവർത്തനം. ഓൺലൈൻ റമ്മിയുടെ കാര്യത്തിലും ജാഗ്രത പുലർത്താൻ പൊലീസിനു നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു.