തിരുവനന്തപുരം∙ ഓൺലൈൻ വായ്പ തട്ടിപ്പുകാർക്കെതിരെ വാളോങ്ങി ഗൂഗിളും. നിയമപരമായാണ് പ്രവർത്തിക്കുന്നതെന്ന രേഖ 5 ദിവസത്തിനുള്ളിൽ നൽകാത്ത വായ്പ ആപ്പുകളെല്ലാം നീക്കം ചെയ്യുമെന്ന് ഗൂഗിൾ അന്ത്യശാസനം നൽകി. തട്ടിപ്പെന്നു കണ്ടെത്തിയ ഏതാനും ആപ്പുകൾ ഇതിനകം നീക്കിയതായും ഗൂഗിൾ ഔദ്യോഗിക ബ്ലോഗിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഓൺലൈൻ വായ്പ തട്ടിപ്പുകാർക്കെതിരെ വാളോങ്ങി ഗൂഗിളും. നിയമപരമായാണ് പ്രവർത്തിക്കുന്നതെന്ന രേഖ 5 ദിവസത്തിനുള്ളിൽ നൽകാത്ത വായ്പ ആപ്പുകളെല്ലാം നീക്കം ചെയ്യുമെന്ന് ഗൂഗിൾ അന്ത്യശാസനം നൽകി. തട്ടിപ്പെന്നു കണ്ടെത്തിയ ഏതാനും ആപ്പുകൾ ഇതിനകം നീക്കിയതായും ഗൂഗിൾ ഔദ്യോഗിക ബ്ലോഗിലൂടെ അറിയിച്ചു. തട്ടിപ്പിനെതിരെ വ്യാപക പ്രതിഷേധമുയർന്നതോടെയാണ് ഗൂഗിളിന്റെ അടിയന്തര നടപടി.

ഓൺലൈൻ വായ്പ നൽകുന്ന എല്ലാത്തരം ആപ് ഉടമകൾക്കും ബുധനാഴ്ച രാത്രിയാണ് ഗൂഗിൾ മെയിൽ അയച്ചത്. ബാങ്കിങ് ഇതര ധനസ്ഥാപനങ്ങളായി (എൻബിഎഫ്സി) പ്രവർത്തിക്കാൻ റിസർവ് ബാങ്ക് നൽകിയ അനുമതി സംബന്ധിച്ച വിവരങ്ങൾ നൽകാനാണ് നിർദേശം.

ADVERTISEMENT

‘പ്രശ്നമായത് ചൈനീസ് കമ്പനികൾ’

രാഹുൽ ശശി

കൊച്ചി∙ ചൈനീസ് കമ്പനികൾ ഇന്ത്യയിലെ ഓൺലൈൻ വായ്പാ രംഗത്ത് എത്തിയതോടെയാണ് ഈ മേഖലയിൽ പ്രശ്നങ്ങൾ തുടങ്ങിയതെന്നു സൈബർ സുരക്ഷാ വിദഗ്ധൻ രാഹുൽ ശശി. ഓൺലൈൻ വായ്പ ഏജൻസികൾ, ആപ്പുകൾ എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങളുണ്ടാക്കാൻ ബുധനാഴ്ച റിസർവ് ബാങ്ക് നിയോഗിച്ച ആറംഗ സമിതിയിൽ അംഗമാണ് ആലപ്പുഴ മാവേലിക്കര സ്വദേശി രാഹുൽ ശശി. ഓൺലൈൻ വായ്പാ ഏജൻസികളുടെ ആധികാരികത കണ്ടെത്തുന്നതിനുള്ള സാങ്കേതിക സഹായം സമിതിക്കു നൽകുമെന്ന് അദ്ദേഹം ‘മനോരമ’യോടു പറഞ്ഞു.

ADVERTISEMENT

അംഗീകൃത ബാങ്കുകൾ കോവിഡ് കാലത്ത് വായ്പ നൽകുന്നതു കുറച്ചതോടെ, ഓൺലൈൻ വായ്പകൾക്ക് ആവശ്യക്കാരേറി. ഇതു തിരിച്ചറിഞ്ഞ് ചൈനീസ് കമ്പനികൾ രംഗത്തെത്തുകയായിരുന്നു. സൈബർ സുരക്ഷാ മേഖലയിലെ സ്റ്റാർട്ടപ് ആയ ബെംഗളൂരുവിലെ ക്ലൗഡെസ്കിന്റെ സ്ഥാപകനാണു രാഹുൽ ശശി. 2020യിലെ മികച്ച സൈബർ സെക്യൂരിറ്റി സ്റ്റാർട്ടപ്പായി ഡേറ്റ െസക്യൂരിറ്റി കൗൺസിലും ഇന്ത്യയിലെ വളർന്നു വരുന്ന 50 സ്റ്റാർട്ടപ്പുകളിലൊന്നായി നാഷനൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വെയർ ആൻഡ് സർവീസ് കമ്പനീസും ക്ലൗഡെസ്കിനെ തിരഞ്ഞെടുത്തിരുന്നു. വ്യക്തിഗത വായ്പ നൽകുന്ന ആപ്പുകൾക്ക് കൃത്യമായ മാർഗരേഖകളും ഗൂഗിൾ മുന്നോട്ടുവച്ചിട്ടുണ്ട്.