കോവിഡ്–19 പകർച്ചവ്യാധിയുടെ വരവ് ആരോഗ്യ ഇൻഷുറൻസിന്റെ ആവശ്യകത ഊട്ടിയുറപ്പിക്കുക മാത്രമല്ല, ഭാവിയിൽ ഇത് ഏറ്റവും ആവശ്യമാണെന്ന അവബോധം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. രോഗങ്ങളിൽനിന്നുള്ള സംരക്ഷണം, സാമ്പത്തികഞെരുക്കങ്ങളിൽനിന്നുള്ള സംരക്ഷണം എന്നിവയ്ക്ക് ആരോഗ്യ ഇൻഷുറൻസ് പോളിസി ഉപകരിക്കും. ആരോഗ്യ ഇൻഷുറൻസ്

കോവിഡ്–19 പകർച്ചവ്യാധിയുടെ വരവ് ആരോഗ്യ ഇൻഷുറൻസിന്റെ ആവശ്യകത ഊട്ടിയുറപ്പിക്കുക മാത്രമല്ല, ഭാവിയിൽ ഇത് ഏറ്റവും ആവശ്യമാണെന്ന അവബോധം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. രോഗങ്ങളിൽനിന്നുള്ള സംരക്ഷണം, സാമ്പത്തികഞെരുക്കങ്ങളിൽനിന്നുള്ള സംരക്ഷണം എന്നിവയ്ക്ക് ആരോഗ്യ ഇൻഷുറൻസ് പോളിസി ഉപകരിക്കും. ആരോഗ്യ ഇൻഷുറൻസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ്–19 പകർച്ചവ്യാധിയുടെ വരവ് ആരോഗ്യ ഇൻഷുറൻസിന്റെ ആവശ്യകത ഊട്ടിയുറപ്പിക്കുക മാത്രമല്ല, ഭാവിയിൽ ഇത് ഏറ്റവും ആവശ്യമാണെന്ന അവബോധം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. രോഗങ്ങളിൽനിന്നുള്ള സംരക്ഷണം, സാമ്പത്തികഞെരുക്കങ്ങളിൽനിന്നുള്ള സംരക്ഷണം എന്നിവയ്ക്ക് ആരോഗ്യ ഇൻഷുറൻസ് പോളിസി ഉപകരിക്കും. ആരോഗ്യ ഇൻഷുറൻസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ്–19 പകർച്ചവ്യാധിയുടെ വരവ് ആരോഗ്യ ഇൻഷുറൻസിന്റെ ആവശ്യകത ഊട്ടിയുറപ്പിക്കുക മാത്രമല്ല, ഭാവിയിൽ ഇത് ഏറ്റവും ആവശ്യമാണെന്ന അവബോധം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. രോഗങ്ങളിൽനിന്നുള്ള സംരക്ഷണം, സാമ്പത്തികഞെരുക്കങ്ങളിൽനിന്നുള്ള സംരക്ഷണം എന്നിവയ്ക്ക് ആരോഗ്യ ഇൻഷുറൻസ് പോളിസി ഉപകരിക്കും. 

ആരോഗ്യ ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുന്നതിന‍‌് മുൻപ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ:

ADVERTISEMENT

∙ ഇൻഷുറൻസ് കവറേജിൽ ഉൾപ്പെടുത്തിയിട്ടുള്ളതും ഇല്ലാത്തതും എന്തൊക്കെയാണെന്ന് വ്യക്തമായി മനസിലാക്കുക.
∙ മെഡിക്ലെയിം, ഫാമിലി ഫ്ലോട്ടർ, കോവിഡ്–19 കേന്ദ്രീകൃത പോളിസികൾ, സമഗ്ര ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ, മാരകരോഗ പോളിസികൾ തുടങ്ങിയവയ്ക്കായി അന്വേഷിക്കുക.
∙ കാഷ്‌ലെസ് ചികിത്സ ലഭിക്കുന്ന ആശുപത്രി ശൃംഖലയെക്കുറിച്ച് അറിഞ്ഞിരിക്കുക. ഈ ആശുപത്രി ശൃംഖലയ്ക്കു പുറത്തുള്ള ആശുപത്രികളിൽ ചികിത്സ നടത്തിയാൽ ചെലവു തിരിച്ചു കിട്ടുമോയെന്ന് പോളിസി എടുക്കുന്നതിനുമുൻപു പരിശോധിക്കുക.

∙ വിപണിയിൽ ലഭ്യമായ പോളിസികൾ തമ്മിൽ താരതമ്യം ചെയ്യുക.
∙ ഇൻഷുറൻസ് കമ്പനികളുടെ ക്ലെയിം സെറ്റിൽമെന്റ് റേഷ്യോ, ക്ലെയിം സെറ്റിൽ ചെയ്യുന്നതിന് എടുക്കുന്ന സമയം തുടങ്ങിയവ നിശ്ചയമായും പരിശോധിച്ചിരിക്കണം.
∙ പരിധികൾ, കോ– പേ, ഉപപരിധികൾ, മുറിവാടക നിയന്ത്രണ പരിധി തുടങ്ങിയവ സംബന്ധിച്ച് പോളിസി വ്യക്തമായി പറയുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. മുറിവാടകയ്ക്ക് പരിധിയില്ലാത്തതും രോഗങ്ങൾക്ക് ഉപപരിധിയില്ലാത്തതുമായ പോളിസി കിട്ടുമോ എന്നു നോക്കണം.

സമഗ്ര ആരോഗ്യ ഇൻഷുറൻസ് പോളിസി

താങ്ങാൻ കഴിയുമെങ്കിൽ, കോവിഡ്–19, മറ്റു പകർച്ച വ്യാധികൾ എന്നിവ കവർ ചെയ്യുന്ന സമഗ്രമായ ആരോഗ്യ പദ്ധതികൾ പരിഗണിക്കണം. ഗുരുതരമായ അല്ലെങ്കിൽ വിട്ടുമാറാത്ത അസുഖം, ആകസ്മികമായ പരിക്ക് എന്നിവയ്ക്കുണ്ടാകുന്ന ആശുപത്രിച്ചെലവുകൾ കവർ ചെയ്യുന്നതായിരിക്കണം സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ. 

ADVERTISEMENT

∙ വ്യക്തിഗത ആരോഗ്യ ഇൻഷുറൻസ്: ഓരോ വ്യക്തിയുടെയും പേരിലാണ് ഇതു വാങ്ങുന്നത്.  പങ്കാളി, കുട്ടികൾ തുടങ്ങിയവരുടെ പേരിൽ. ഓരോ അംഗത്തിന്റെയും പ്രായത്തിനും വ്യക്തിഗത സം അഷ്വേഡ് തുകയ്ക്കും അനുസരിച്ചായിരിക്കും ഇതിന്റെ പ്രീമിയം. ഒരു വ്യക്തി ക്ലെയിം ഉന്നയിക്കുകയാണെങ്കിലും അത് മറ്റ് കുടുംബാംഗങ്ങളെ ബാധിക്കില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.

∙ ഫാമിലി ഫ്ളോട്ടർ പദ്ധതി: അടിസ്ഥാനപരമായി, ഒന്നിൽ കൂടുതൽ അംഗങ്ങളെ ഒരു പോളിസിയിൽ ഉൾപ്പെടുത്തുന്ന ഇൻഷുറൻസ് പദ്ധതിയാണിത്. എല്ലാ കുടുംബാംഗങ്ങളുടേയും ചികിത്സാച്ചെലവ് ഇതിലെ സം അഷ്വേഡ് തുക ഉപയോഗിച്ച് കവർ ചെയ്യുന്നു. 

∙ കോവിഡ്–19 സവിശേഷ പോളിസി: നഷ്ടപരിഹാരം നൽകുന്ന അടിസ്ഥാന ആരോഗ്യ പോളിസി (കൊറോണ കവച് ) എല്ലാ ഇൻഷുറൻസ് കമ്പനികൾക്കും ഇൻഷുറൻസ് റെഗുലേറ്ററായ ഐആർഡിഎഐ നിർബന്ധമാക്കിയിരുന്നു. ഇതൊരു ഹ്രസ്വകാല പോളിസിയാണ്. സമഗ്ര ആരോഗ്യ പോളിസിയേക്കാൾ വില കുറവാണിതിന്.

∙ ക്രിട്ടിക്കൽ ഇൻഷുറൻസ് പോളിസി: മാരകരോഗങ്ങളുടെ ചികിത്സയും സുഖം പ്രാപിക്കലും ദീർഘകാല പ്രക്രിയയും ചെലവേറിയതുമാണ്. അതിനാൽ, ഇത്തരം പോളിസികൾ ദീർഘകാല സാമ്പത്തിക പിന്തുണ ഉറപ്പു നൽകുന്നു. ലിസ്റ്റ് ചെയ്തിട്ടുള്ള മാരക രോഗങ്ങൾ നിർണയിച്ചാൽ പോളിസി ഉടമയ്ക്ക് വലിയൊരു തുക ഒരുമിച്ചു ലഭിക്കുന്നു.

ADVERTISEMENT

∙ സൂപ്പർ ടോപ്്–അപ് പ്ലാനുകൾ:                  

ആശുപത്രിച്ചെലവുകൾ ‘കിഴിവ്’ എന്ന് വിളിക്കുന്ന നിർദ്ദിഷ്ട പരിധി മറികടന്നാൽ, പോളിസി ഉടമയ്ക്ക് ഉയർന്ന സം അഷ്വേഡ് തുക ലഭ്യമാക്കുന്ന നഷ്ടപരിഹാര ഇൻഷുറൻസ് പ്ലാനുകളാണ് സൂപ്പർ ടോപ് അപ് പ്ലാനുകൾ. ഈ പോളിസികൾ വാങ്ങുന്ന സമയത്ത് പോളിസി ഉടമയ്ക്ക് ഇതിന്റെ പരിധി നിശ്ചയിക്കാം. ഇതിന്റെ പ്രീമിയം യുക്തിസഹവും താങ്ങാവുന്നതുമാണ്. ചെലവേറിയ ക്ലെയിമുകൾ വരുമ്പോൾ ഉപകാരപ്രദമാകുന്നതുമാണ് ഈ പദ്ധതികൾ.

പ്രസൂൻ സിക്ദർ,
മാനേജിങ് ഡയറക്ടർ ആൻഡ് സിഇഒ,
മണിപ്പാൽ സിഗ്ന ഹെൽത്ത് ഇൻഷുറൻസ്

നമുക്കൊരു ഉദാഹരണം പരിശോധിക്കാം. 65 വയസ്സുള്ള, ഒരു വ്യക്തി ഏതുതരം ആരോഗ്യ പോളിസിയാണ് വാങ്ങേണ്ടത്, പ്രീമിയം  എത്രയായിരിക്കും?

ഇവിടെ ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസി എത്രയും വേഗം തെരെഞ്ഞെടുക്കുകയെന്നത് വളരെ പ്രധാനമാണ്. അപ്രതീക്ഷിതമായി ആശുപത്രിയിൽ പ്രവേശിക്കേണ്ടിവന്ന്, കഠിനാധ്വാനം ചെയ്തുണ്ടാക്കിയ റിട്ടയർമെന്റ് സമ്പാദ്യം വിഴുങ്ങാൻ അനുവദിക്കരുത് എന്നതുതന്നെ കാരണം. പോളിസി എടുക്കുന്നതിനു പ്രായം പ്രശ്നമല്ലാത്ത തരത്തിലുള്ള പോളിസികൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. തങ്ങളുടെ പ്രായം കൂടി കണക്കിലെടുത്തുകൊണ്ട് ഉയർന്ന സം അഷ്വേഡ് തുകയുള്ള സമഗ്ര ഇൻഷുറൻസ് കവറേജ് എടക്കാനാകുമോഎന്നു നോക്കണം. ആശുപത്രിയിൽ കിടന്നു ചികിത്സയ്ക്കു കവർ ലഭിക്കുന്ന പോളിസികളാണ് അഭികാമ്യം.