ഇന്ധന വിൽപന കുറഞ്ഞിട്ടും നികുതി വരുമാനം കൂടി കൊച്ചി∙ അസംസ്കൃത എണ്ണവില കുത്തനെ കുറഞ്ഞപ്പോഴും നികുതി കൂട്ടിയതിനാൽ കഴിഞ്ഞ വർഷം കേന്ദ്ര സർക്കാരിന് എക്സൈസ് നികുതി വരുമാനത്തിൽ വൻ വർധന. 2020 ഏപ്രിൽ–നവംബർ കാലയളവിലെ എക്സൈസ് നികുതി വരുമാനം മുൻ വർഷത്തെക്കാൾ 48 ശതമാനമാണു കൂടിയത്. കോവിഡിനെത്തുടർന്ന് രാജ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ അസംസ്കൃത എണ്ണവില കുത്തനെ കുറഞ്ഞപ്പോഴും നികുതി കൂട്ടിയതിനാൽ കഴിഞ്ഞ വർഷം കേന്ദ്ര സർക്കാരിന് എക്സൈസ് നികുതി വരുമാനത്തിൽ വൻ വർധന. 2020 ഏപ്രിൽ–നവംബർ കാലയളവിലെ എക്സൈസ് നികുതി വരുമാനം മുൻ വർഷത്തെക്കാൾ 48 ശതമാനമാണു കൂടിയത്. കോവിഡിനെത്തുടർന്ന് രാജ്യം പൂർണമായി അടച്ചിട്ടതിനെത്തുടർന്നു വിൽപന ഗണ്യമായി ഇടിഞ്ഞ മാസങ്ങളുൾപ്പെയുള്ള കാലയളവിലെ കണക്കാണിത്. ഏപ്രിൽ–നവംബർ കാലയളവിൽ കേന്ദ്രസർക്കാരിനു ലഭിച്ച എക്സൈസ് നികുതി വരുമാനം 1,96,342 കോടി രൂപയാണെന്ന് കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് (സിജിഎ) വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഇത് 1,32,899 കോടിയായിരുന്നു. 2019–20 സാമ്പത്തിക വർഷത്തിൽ 2,39,599 കോടിയാണ് ആകെ പിരിച്ച എക്സൈസ് നികുതിയെന്നും സിജിഎ വ്യക്തമാക്കുന്നു.

അതേസമയം രാജ്യത്തെ ഡീസൽ വിൽപനയിൽ ഈ 8 മാസത്തിൽ ഒരുകോടി ടണ്ണിന്റെ കുറവുണ്ടായതായി ഊർജ മന്ത്രാലയത്തിന്റെ പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെല്ലിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. 2020 ഏപ്രിൽ–നവംബർ കാലയളവിലെ ആകെ ഡീസൽ വിൽപന 44.9 മില്യൻ ടണ്ണാണ്. എന്നാൽ മുൻവർഷത്തെ വിൽപന 55.4 മില്യൻ ടണ്ണായിരുന്നു. പെട്രോൾ ഉപയോഗം മുൻവർഷം ഇതേ കാലയളവിൽ 20.4 മില്യൻ ടണ്ണായിരുന്നത് 17.4 മില്യൻ ടണ്ണായും ഇക്കാലയളവിൽ കുറഞ്ഞിട്ടുണ്ട്.

 നികുതി കൂട്ടിയത് 2 തവണ

ADVERTISEMENT

കഴിഞ്ഞ മാർച്ച്, മേയ് മാസങ്ങളിലാണ് കേന്ദ്രസർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കുത്തനെ കൂട്ടിയത്. 2 തവണകളായി പെട്രോളിന് ലീറ്ററിന് 13 രൂപയും ഡീസലിന് 16 രൂപയുമാണ് നികുതി ഉയർത്തിയത്. രാജ്യാന്തര തലത്തിൽ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 19 ഡോളർ വരെ കുറഞ്ഞെങ്കിലും വിലയിടിവിന്റെ നേട്ടമൊന്നും ഉപയോക്താക്കൾക്കു ലഭിക്കാത്തതിന്റെ കാരണവും ഈ നികുതി വർധനയാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും എണ്ണക്കമ്പനികൾക്കും മാത്രമാണ് രാജ്യാന്തര തലത്തിൽ എണ്ണവില കുറഞ്ഞതിന്റെ നേട്ടമുണ്ടായത്. ഡിമാൻഡ് ഇടിഞ്ഞതിനെത്തുടർന്നുള്ള നഷ്ടം വില കുറഞ്ഞപ്പോൾ എണ്ണക്കമ്പനികൾ നികത്തി. പെട്രോൾ, ഡീസൽ വില ഉയരുന്നതിനനുസരിച്ചു സംസ്ഥാന സർക്കാരിന്റെ നികുതി വരുമാനവും കൂടുകയാണ്.

നികുതി കുറയ്ക്കാനിടയില്ല

ADVERTISEMENT

ഇന്ധനവില റെക്കോർഡുകൾ ഭേദിച്ചു കുതിക്കുന്നതോടെ നികുതി കുറയ്ക്കാനുള്ള മുറവിളി രാജ്യവ്യാപകമായി ഉയരുന്നുണ്ട്. പാചകവാതകത്തെയും പെട്രോളിനെയും ഡീസലിനെയും ചരക്ക്, സേവന നികുതിയുടെ പരിധിയിൽ കൊണ്ടുവരണമെന്നും ആവശ്യമുണ്ട്. നിലവിൽ പെട്രോൾ, ഡീസൽ വിലകളുടെ മൂന്നിൽ രണ്ടു ശതമാനവും അതിൻമേലുള്ള കേന്ദ്ര, സംസ്ഥാന നികുതികളാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു കൂടുതൽ പണം ആവശ്യമായതിനാൽ നികുതി കുറയ്ക്കാനുള്ള സാധ്യത ഇപ്പോൾ കുറവാണ്.