മനോരമ ലേഖകൻ തിരുവനന്തപുരം∙ കേന്ദ്ര ബജറ്റിൽ കേരളത്തിലെ ദേശീയപാതാ വികസനത്തിന് പ്രഖ്യാപിച്ച 65000 കോടി രൂപ നിലവിൽ നവീകരണം നടക്കുന്ന കാസർകോട്–തിരുവനന്തപുരം ദേശീയപാത 66ന് അനുവദിച്ച തുക ഉൾപ്പെടെയാണെന്നു വിവരം. 44000 കോടി രൂപയാണ് ഇതിനായി കേന്ദ്രം അനുവദിച്ചത്. ഇതിനു പുറമേ കൊച്ചി–മൂന്നാർ–തേനി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കേന്ദ്ര ബജറ്റിൽ കേരളത്തിലെ ദേശീയപാതാ വികസനത്തിന് പ്രഖ്യാപിച്ച 65000 കോടി രൂപ നിലവിൽ നവീകരണം നടക്കുന്ന കാസർകോട്–തിരുവനന്തപുരം ദേശീയപാത 66ന് അനുവദിച്ച തുക ഉൾപ്പെടെയാണെന്നു വിവരം. 44000 കോടി രൂപയാണ് ഇതിനായി കേന്ദ്രം അനുവദിച്ചത്. ഇതിനു പുറമേ കൊച്ചി–മൂന്നാർ–തേനി, കൊല്ലം–ചെങ്കോട്ട, തിരുവനന്തപുരം–കൊട്ടാരക്കര–കോട്ടയം–അങ്കമാലി, കോഴിക്കോട്–പാലക്കാട്, കോഴിക്കോട്–വയനാട്–മൈസൂരു എന്നീ പാതകളുടെ വികസനവും വാളയാർ മുതൽ ഇടപ്പള്ളി വരെയുള്ള ദേശീയപാത (544) 6 വരിയായി വികസിപ്പിക്കുന്നതിനുള്ള പദ്ധതിയും പ്രഖ്യാപനത്തിലുണ്ട്.

ദേശീയപാത 66 വികസനത്തിന് 22000 കോടി രൂപ ഭൂമി ഏറ്റെടുക്കലിനാണ് നീക്കിവച്ചിരിക്കുന്നത്. ഇതിന്റെ 25% സംസ്ഥാന സർക്കാർ വഹിക്കണമെന്ന കേന്ദ്രനിർദേശം കേരളം അംഗീകരിച്ചിരുന്നു. 3 ഘട്ടങ്ങളിലായി 900 കോടി രൂപ കൈമാറുകയും ചെയ്തു.

ബജറ്റിലെ ദേശീയപാതാ വികസന പ്രഖ്യാപനങ്ങളെക്കുറിച്ചു കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക അറിയിപ്പ് വന്ന ശേഷം ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ  നടപടികൾ സ്വീകരിക്കും. ദേശീയപാത 66ന്റെ വികസനത്തിനുള്ള സ്ഥലമെടുപ്പിനു കേന്ദ്രസർക്കാർ ആവശ്യപ്പെട്ട തുക കൃത്യസമയത്ത് നൽകുന്നുണ്ട്.

ADVERTISEMENT

നേരത്തേ പലതവണ പ്രഖ്യാപിച്ച പദ്ധതികളാണ് കേരളത്തിലെ മറ്റു ദേശീയപാതകളുടെ വികസനം. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക സർവേ നടത്തുകയോ അലൈൻമെന്റ് തീരുമാനിക്കുകയോ ചെയ്തിട്ടില്ല.