കൊച്ചി∙ രാജ്യത്ത് ഇന്ധനവില ലീറ്ററിന് 100 കടന്നു കുതിക്കുമ്പോൾ അധിക നേട്ടമുണ്ടാക്കുന്നത്, കേന്ദ്ര, സംസ്ഥാന സർക്കാരുകളാണ്. വില കൂട്ടുന്നതിന് അനുസരിച്ചു ദിവസവും നികുതി വരുമാനവും ഉയരുകയാണ്. രാജ്യത്ത് ഒരു ലീറ്റർ പെട്രോൾ വിൽക്കുമ്പോൾ കേന്ദ്ര സർക്കാരിനു നികുതി ഇനത്തിൽ ലഭിക്കുന്നത് 32.90 രൂപയാണ്. സംസ്ഥാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ രാജ്യത്ത് ഇന്ധനവില ലീറ്ററിന് 100 കടന്നു കുതിക്കുമ്പോൾ അധിക നേട്ടമുണ്ടാക്കുന്നത്, കേന്ദ്ര, സംസ്ഥാന സർക്കാരുകളാണ്. വില കൂട്ടുന്നതിന് അനുസരിച്ചു ദിവസവും നികുതി വരുമാനവും ഉയരുകയാണ്. രാജ്യത്ത് ഒരു ലീറ്റർ പെട്രോൾ വിൽക്കുമ്പോൾ കേന്ദ്ര സർക്കാരിനു നികുതി ഇനത്തിൽ ലഭിക്കുന്നത് 32.90 രൂപയാണ്. സംസ്ഥാന സർക്കാരിന് 22 രൂപയോളവും ലഭിക്കും. ഒരു ലീറ്റർ ഡീസൽ വിൽക്കുമ്പോൾ കേന്ദ്രത്തിന് 31.80 രൂപയും കേരളത്തിന് 16 രൂപയോളവും ലഭിക്കും. ഫലത്തിൽ ഇന്ധനം വാങ്ങുമ്പോൾ അടിസ്ഥാന വിലയുടെ മൂന്നിരട്ടിയോളം ഉപയോക്താക്കൾ നൽകണം. ലോക്ഡൗണിനു ശേഷം എണ്ണ ഉപയോഗവും വർധിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വർഷം മാത്രം 8 ശതമാനമാണ് ഇന്ധന ഡിമാൻഡ് ഉയർന്നത്.  ഇന്ധന വിലയും ഉപയോഗവും കൂടുന്നതിനാൽ സർക്കാരുകളുടെ നികുതി വരുമാനം ഇനിയും ഉയരും.

നികുതി ഘടന ഇങ്ങനെ

ADVERTISEMENT

പെട്രോൾ–കേന്ദ്ര നികുതി

എക്സൈസ് നികുതി, അഡീഷനൽ എക്സൈസ് നികുതി, കൃഷി അടിസ്ഥാന വികസന സെസ്, റോഡ്  അടിസ്ഥാനസൗകര്യ വികസന സെസ് എന്നിവയാണു കേന്ദ്രം ഇന്ധന വിലയിൽ ചുമത്തുന്നത്. ലീറ്ററിന് 1.40 പൈസയാണ് അടിസ്ഥാന എക്സൈസ് നികുതി. ലീറ്ററിന് 11 രൂപ സ്പെഷൽ അഡീഷനൽ എക്സൈസ് നികുതി. ഇതിനൊപ്പം കഴിഞ്ഞ ബജറ്റിൽ ഏർപ്പെടുത്തിയ കൃഷി, അടിസ്ഥാന സൗകര്യ, വികസന സെസ് 2.50 രൂപയും വരും. അഡീഷനൽ എക്സൈസ് ഡ്യൂട്ടി (റോഡ്, അടിസ്ഥാന സൗകര്യ വികസന സെസ്)ലീറ്ററിന് 18 രൂപയാണ് ഈടാക്കുന്നത്. ആകെ 32.90 രൂപ.

ഡീസൽ കേന്ദ്ര നികുതി

അടിസ്ഥാന എക്സൈസ് നികുതി 1.80 രൂപ. സ്പെഷൽ എക്സൈസ് നികുതി 8 രൂപ. കൃഷി, അടിസ്ഥാന സൗകര്യ, വികസന സെസ് 4 രൂപ, അഡീഷനൽ എക്സൈസ് ഡ്യൂട്ടി (റോഡ്, അടിസ്ഥാന സൗകര്യ വികസന സെസ്)ലീറ്ററിന് 18 രൂപ എന്നിവ ചേർത്ത് ആകെ 31.8 രൂപ.

ADVERTISEMENT

കേരളത്തിന്റെ വാറ്റ് നികുതി  

 പെട്രോൾ

ലീറ്ററിന് 30.08% വിൽപന നികുതിയാണ് സംസ്ഥാനം ഈടാക്കുന്നത്. ഒപ്പം അഡീഷനൽ വിൽപന നികുതി ഒരു രൂപയും ഇതിന്റെ ഒരു ശതമാനം സെസും ഈടാക്കും.

ഡീസൽ

22.76% വിൽപന നികുതി, അഡീഷനൽ വിൽപന നികുതി– 1 രൂപ. ഇതിന്റെ ഒരു ശതമാനം സെസ്.
( സോഴ്സ് – പെട്രോളിയം പ്ലാനിങ് ആൻഡ് ആൻഡ് അനാലിസിസ് സെൽ– ഗവൺമെന്റ് ഓഫ് ഇന്ത്യ.)

കേന്ദ്രമെടുക്കുന്നതും കേരളമെടുക്കുന്നതും

ADVERTISEMENT

സംസ്ഥാനത്ത് ഒരു ലീറ്റർ പെട്രോളും ഡീസലും വിൽക്കുമ്പോൾ കേന്ദ്ര, സംസ്ഥാന ഖജനാവിലേക്ക് നികുതിയിനത്തിൽ ലഭിക്കുന്നത് എത്ര രൂപയെന്നു പരിശോധിക്കാം. (2021 ഫെബ്രുവരി 16 ലെ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ അടിസ്ഥാന വില പ്രകാരം)

പെട്രോൾ– 1 ലീറ്റർ

∙അടിസ്ഥാന വില
   (ലീറ്ററിന്)– 31.82 രൂപ
∙ ചരക്കുകൂലി – 0.28 പൈസ
∙ഡീലർമാരിൽ എത്തുന്ന    
  വില– 32.10 രൂപ
∙ കേന്ദ്ര എക്സൈസ്
  നികുതി– 32.90 രൂപ
∙ ഡീലർ കമ്മിഷൻ   
   (ഏകദേശം)– 3.68 രൂപ
∙ സംസ്ഥാന
  വാറ്റ്– 20.66 രൂപ
 വിൽപന വില– 89.34 രൂപ (അടിസ്ഥാന വിലയുടെ മൂന്നിരട്ടിയോളം)

ഡീസൽ – 1 ലീറ്റർ

∙അടിസ്ഥാന
  വില– 33.46 രൂപ
∙ ചരക്കുകൂലി–0.25 പൈസ
∙ഡീലർമാരിൽ എത്തുന്ന
  വില– 33.71 രൂപ
∙ കേന്ദ്ര എക്സൈസ്
  നികുതി– 31.80 രൂപ
∙ഡീലർ കമ്മിഷൻ
   (ഏകദേശം)– 2.51 രൂപ
∙സംസ്ഥാന
  വാറ്റ്–15.95 രൂപ.
∙വിൽപന വില–83.97 രൂപ. (അടിസ്ഥാന വിലയുടെ രണ്ടര ഇരട്ടിയോളം).

Content Highlights: Petrol Diesel Price Hike, Petrol Diesel Tax