ന്യൂഡൽഹി∙ പെട്രോൾ, ഡീസൽ വില ഇടവേളയ്ക്കു ശേഷം വർധിപ്പിച്ചു. ഇന്നലെ പെട്രോൾ വിലയിൽ 15 പൈസയുടെയും ഡീസൽ വിലയിൽ 18 പൈസയുടെയും വില കൂടി. 5 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച ശേഷം വർധനയുണ്ടാകുന്നത് ഇപ്പോഴാണ്. ഇടയ്ക്കു 2 തവണ വില കുറച്ചിരുന്നു. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വില ബാരലിന് 65.71 ഡോളർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ പെട്രോൾ, ഡീസൽ വില ഇടവേളയ്ക്കു ശേഷം വർധിപ്പിച്ചു. ഇന്നലെ പെട്രോൾ വിലയിൽ 15 പൈസയുടെയും ഡീസൽ വിലയിൽ 18 പൈസയുടെയും വില കൂടി. 5 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച ശേഷം വർധനയുണ്ടാകുന്നത് ഇപ്പോഴാണ്. ഇടയ്ക്കു 2 തവണ വില കുറച്ചിരുന്നു.  രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വില ബാരലിന് 65.71 ഡോളർ ആയി ഉയർന്ന സാഹചര്യത്തിലാണ് വില വർധനയെന്ന് കമ്പനികൾ അറിയിച്ചു.

ഡൽഹിയിൽ പെട്രോളിന് 90.55 രൂപ, ഡീസലിന് 80.91 രൂപആയിരുന്നു ഇന്നലത്തെ വില. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ കഴിഞ്ഞ ഫെബ്രുവരിയിലേതിനേക്കാൾ വർധിച്ചിട്ടും ഇന്ത്യയിൽ ഇന്ധനവില വർധിപ്പിച്ചിരുന്നില്ല. മാർച്ച് 30നും ഏപ്രിൽ 15നും രാജ്യാന്തര വിലയിൽ ചെറിയ ഇടിവുണ്ടായപ്പോൾ വില കുറയ്ക്കുകയും ചെയ്തു.

ADVERTISEMENT

രാജ്യാന്തര വിലയിലെ വ്യത്യാസം കണക്കിലെടുത്താണു രാജ്യത്തു വിലയിലെ ഏറ്റക്കുറച്ചിലുകളുണ്ടാകുന്നതെന്നു കമ്പനികളും കേന്ദ്രസർക്കാരും ആവർത്തിച്ചു പറയാറുണ്ട്. ആ വിലയിൽ വർധനയുണ്ടായിട്ടും വില കൂട്ടാത്തത് കേന്ദ്രസർക്കാർ നിർദേശപ്രകാരമാണെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിച്ചിരുന്നു.