കാർഷികോൽപന്ന വിപണിക്കു പ്രതീക്ഷകൾ സമ്മാനിക്കുന്നതായി കൃഷിമേഖലയുമായി ബന്ധപ്പെട്ടു സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയ പ്രഖ്യാപനങ്ങൾ. ഉൽപന്നങ്ങളുടെ വിപണനത്തിനു വിവര സാങ്കേതിക വിദ്യയുടെ പിന്തുണയോടെയുള്ള സേവന ശൃംഖല ഏർപ്പെടുത്തുമെന്നും 5 അഗ്രോ പാർക്കുകൾ ആരംഭിക്കുമെന്നും തോട്ടവിളകൾ പ്രോത്സാഹിപ്പിക്കാൻ

കാർഷികോൽപന്ന വിപണിക്കു പ്രതീക്ഷകൾ സമ്മാനിക്കുന്നതായി കൃഷിമേഖലയുമായി ബന്ധപ്പെട്ടു സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയ പ്രഖ്യാപനങ്ങൾ. ഉൽപന്നങ്ങളുടെ വിപണനത്തിനു വിവര സാങ്കേതിക വിദ്യയുടെ പിന്തുണയോടെയുള്ള സേവന ശൃംഖല ഏർപ്പെടുത്തുമെന്നും 5 അഗ്രോ പാർക്കുകൾ ആരംഭിക്കുമെന്നും തോട്ടവിളകൾ പ്രോത്സാഹിപ്പിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാർഷികോൽപന്ന വിപണിക്കു പ്രതീക്ഷകൾ സമ്മാനിക്കുന്നതായി കൃഷിമേഖലയുമായി ബന്ധപ്പെട്ടു സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയ പ്രഖ്യാപനങ്ങൾ. ഉൽപന്നങ്ങളുടെ വിപണനത്തിനു വിവര സാങ്കേതിക വിദ്യയുടെ പിന്തുണയോടെയുള്ള സേവന ശൃംഖല ഏർപ്പെടുത്തുമെന്നും 5 അഗ്രോ പാർക്കുകൾ ആരംഭിക്കുമെന്നും തോട്ടവിളകൾ പ്രോത്സാഹിപ്പിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാർഷികോൽപന്ന വിപണിക്കു പ്രതീക്ഷകൾ സമ്മാനിക്കുന്നതായി കൃഷിമേഖലയുമായി ബന്ധപ്പെട്ടു സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയ പ്രഖ്യാപനങ്ങൾ. ഉൽപന്നങ്ങളുടെ വിപണനത്തിനു വിവര സാങ്കേതിക വിദ്യയുടെ പിന്തുണയോടെയുള്ള സേവന ശൃംഖല ഏർപ്പെടുത്തുമെന്നും 5 അഗ്രോ പാർക്കുകൾ ആരംഭിക്കുമെന്നും തോട്ടവിളകൾ പ്രോത്സാഹിപ്പിക്കാൻ പ്ലാന്റേഷൻ ഡയറക്ടറേറ്റ് ശക്തിപ്പെടുത്തുമെന്നും മറ്റുമുള്ള പ്രഖ്യാപനങ്ങൾ കർഷകർക്കു മാത്രമല്ല വാണിജ്യ, വ്യവസായ മേഖലകൾക്കും പ്രതീക്ഷ പകരുന്നു.

സബ്സിഡി കുടിശിക കൊടുത്തുതീർക്കാൻ 50 കോടി രൂപ നീക്കിവച്ചത് റബർ കർഷകർക്ക് ആശ്വാസകരമാണെങ്കിലും താങ്ങുവില വർധിപ്പിക്കാത്തതിൽ റബർ കർഷകർക്കു പരിഭവമുണ്ട്. കിലോഗ്രാമിന് 250 രൂപ എന്ന വാഗ്ദാനമാണു തിരഞ്ഞെടുപ്പുകാലത്തു റബർ കർഷകർക്കു ലഭിച്ചത്. റബർ വ്യാപാരികളുടെ സംഘടനയും ഈ ആവശ്യം ഉന്നയിച്ചിരുന്നു. താങ്ങുവില 250 രൂപയായി വർധിപ്പിച്ചിരുന്നെങ്കിൽ അതു വിപണിക്ക് ഉണർവു സമ്മാനിക്കുമായിരുന്നു.

ADVERTISEMENT

ഗ്രാമ്പൂ വില കുതിക്കുന്നു

ഗ്രാമ്പൂ വിപണിയിൽ ഉണർവിന്റെ കാലം. 610 രൂപ നിലവാരത്തിലായിരുന്ന വില ആഴ്ചയുടെ തുടക്കത്തിൽ 645 രൂപയിലേക്കും വാരാന്ത്യത്തോടെ 660 രൂപയിലേക്കും ഉയരുകയുണ്ടായി.

തേയിലയ്ക്കു പ്രിയം

കയറ്റുമതി വ്യാപാരികളിൽനിന്നും ഉത്തരേന്ത്യൻ വ്യാപാരികളിൽനിന്നുള്ള വർധിച്ച ഡിമാൻഡിൽ ഇലത്തേയില വില ഉയർന്നു. കൊച്ചി ലേലത്തിൽ കിലോഗ്രാമിനു ശരാശരി എട്ടു രൂപയുടെ വർധന രേഖപ്പെടുത്തി. ഓർത്തഡോക്സ് ഇനം ഇലത്തേയില 2,44,506 കിലോ ഗ്രാം ലേലത്തിനു വച്ചതിൽ 95 ശതമാനവും സിടിസി ഇനം ഇലത്തേയില 72,500 കിലോ ഗ്രാം ലേലത്തിനു വച്ചതിൽ 94 ശതമാനവും വിൽപനയായി. അതേസമയം, പൊടിത്തേയിലയ്ക്കു ഡിമാൻഡ് കുറവായിരുന്നു. അസം, ബംഗാൾ മേഖലകളിൽ ഉൽപാദനം കുറഞ്ഞതു മൂലമാണ് ഉത്തരേന്ത്യൻ വ്യാപാരികൾക്കു കൊച്ചി ലേലം കൂടുതൽ ആകർഷകമായതെന്നു കരുതുന്നു. എന്നാൽ അടുത്ത മാസം ഉത്തരേന്ത്യയിൽ വിളവെടുപ്പ് ആരംഭിക്കുമെന്നതിനാൽ ഇപ്പോഴത്തെ ഡിമാൻഡ് നിലനിൽക്കണമെന്നില്ല.

ADVERTISEMENT

കുരുമുളകു വില വീണ്ടും മേലോട്ട്

കഴിഞ്ഞ ആഴ്ചയിലും കുരുമുളകു വില കരുത്താർജിക്കുന്ന പ്രവണത തുടർന്നു. ക്വിന്റലിന് 500 രൂപ കൂടി വർധിച്ചതോടെ ഗാർബ്ൾഡ് ഇനം കുരുമുളകിന്റെ വില 42,000 രൂപയിൽ എത്തിയിരിക്കുന്നു. അൺഗാർബ്ൾഡിന്റെ വില 40,000 രൂപയിലെത്തി. നാലു മാസത്തിനിടയിൽ 7200 രൂപയാണു വർധിച്ചിരിക്കുന്നത്. വില ഇനിയും കൂടുമെന്ന പ്രതീക്ഷയിലാണു വിപണി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വൻകിട സ്റ്റോക്കിസ്റ്റുകളുടെ പക്കലുള്ള കുരുമുളകു ശേഖരം തീരെ കുറവായതിനാൽ ഓർഡറുകളിൽ വലിയ വർധനയാണു പ്രതീക്ഷിക്കുന്നത്. 

കേരോൽപന്നങ്ങൾക്ക് ഇടിവ്

വെളിച്ചെണ്ണയുടെയും കൊപ്രയുടെയും വിലയിൽ നേരിയ ഇടിവ് അനുഭവപ്പെട്ടു. കൊച്ചിയിൽ മില്ലിങ് ഇനം വെളിച്ചെണ്ണയുടെ വില ക്വിന്റലിനു 18,300 രൂപയിലേക്കു താഴ്ന്നു; വെളിച്ചെണ്ണ തയാർ വില 17,700 രൂപയിലേക്കും. കൊപ്ര വില 11,950 രൂപയിൽനിന്നു 11,850 ൽ എത്തി. പാമോയിൽ വിലയിലും ഇടിവാണു കണ്ടത്. അവസാന വില 12,850 രൂപ. 

ADVERTISEMENT

ഏലത്തിനു കഷ്ടകാലം 

ഇടുക്കിയിലെ പുറ്റടി സ്പൈസസ് പാർക്കിലും തമിഴ്നാട്ടിലെ ബോഡിനായ്ക്കനൂരിലും ഇ – ലേലം ഇനിയും പുനരാരംഭിച്ചിട്ടില്ലാത്തതു കർഷകരെ നിരാശപ്പെടുത്തുന്നു. ലേലം മുടങ്ങിയതു മൂലം വിൽപനയ്ക്കുള്ള അവസരം അവർക്കു നഷ്ടമായിരിക്കുകയാണ്. അതിനിടെ, രാജ്യത്തെ ഏറ്റവും വലിയ കമ്മോഡിറ്റി എക്സ്ചേഞ്ചായ മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് (എംസിഎക്സ്) ഏലത്തിന്റെ അവധി വ്യാപാരം അവസാനിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.  സെക്യുരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യുടെ കടുത്ത നിബന്ധനകൾ മൂലം വ്യാപാരികളുടെ പിന്തുണ ഇല്ലാതായതാണു കാരണം.

റബർ വില താഴേക്ക് 

ആർഎസ്എസ് നാലാം ഗ്രേഡ് റബറിന്റെ വില കൊച്ചിയിൽ 17,000 രൂപയിലേക്കു താഴ്ന്നു; ആർഎസ്എസ് – 5 ന്റെ വില 16,650 എന്ന നിരക്കിലേക്കും. രാജ്യാന്തര വിപണിയിൽ സമ്മിശ്ര പ്രവണതകളുടെ ദിനങ്ങളായിരുന്നു. ബാങ്കോക്കിൽ ആർഎസ്എസ് നാലാം ഗ്രേഡിന്റെ അവസാന വില 16,451 രൂപ; ആർഎസ്എസ് – 5 ന്റെ വില 16,345 രൂപ. തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ വരവോടെ റബറിന് ഇതു പുതിയ സീസണാണ്. പുതിയ ഷീറ്റ് അടുത്തുതന്നെ വിൽപനയ്ക്ക് എത്തിത്തുടങ്ങുമെന്നു വിപണി പ്രതീക്ഷിക്കുന്നു.