നാനോ വ്യവസായങ്ങൾക്ക് മാർജിൻ മണി ഗ്രാന്റ് നൽകുന്ന പദ്ധതി കൂടുതൽ ജനകീയമാക്കി മേയ് 21ന് കേരള സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. 40 ശതമാനം വരെ ഗ്രാന്റ് 10 ലക്ഷം രൂപയിൽ താഴെ പദ്ധതിച്ചെലവു വരുന്ന സംരംഭങ്ങൾക്ക് 40% (പരമാവധി 4 ലക്ഷം) വരെ ഗ്രാന്റ് നൽകുന്നതാണ് പദ്ധതി. സ്ത്രീകൾ, പട്ടികജാതി– വർഗ സംരംഭകർ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാനോ വ്യവസായങ്ങൾക്ക് മാർജിൻ മണി ഗ്രാന്റ് നൽകുന്ന പദ്ധതി കൂടുതൽ ജനകീയമാക്കി മേയ് 21ന് കേരള സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. 

40 ശതമാനം വരെ ഗ്രാന്റ്

ADVERTISEMENT

10 ലക്ഷം രൂപയിൽ താഴെ പദ്ധതിച്ചെലവു വരുന്ന സംരംഭങ്ങൾക്ക് 40% (പരമാവധി 4 ലക്ഷം) വരെ ഗ്രാന്റ് നൽകുന്നതാണ് പദ്ധതി. സ്ത്രീകൾ, പട്ടികജാതി– വർഗ സംരംഭകർ, അംഗപരിമിതർ, വിമുക്തഭടന്മാർ, 40 വയസ്സിൽ താഴെയുള്ളവർ എന്നിവർക്കാണ് ആനുകൂല്യം. പൊതുവിഭാഗത്തിന് 30%ആണ് മാർജിൻ മണി ഗ്രാന്റ് (3 ലക്ഷം രൂപ വരെ).

സേവന സ്ഥാപനങ്ങൾക്കും അർഹത

ADVERTISEMENT

ഭക്ഷ്യസംസ്കരണ സംരംഭങ്ങൾ, മറ്റു നിർമാണ യൂണിറ്റുകൾ, ജോബ് വർക്കുകൾ ചെയ്യുന്ന  സ്ഥാപനങ്ങൾ എന്നിവയ്ക്കു മാത്രമായിരുന്നു നേരത്തേ അർഹത. ഇപ്പോൾ സേവന സ്ഥാപനങ്ങളെയും അർഹതപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഏതെങ്കിലും വിധത്തിൽ മൂല്യവർധന വരുത്തുന്ന സേവന സ്ഥാപനങ്ങൾ ആയിരിക്കണം എന്നു മാത്രമാണു നിബന്ധന. ബാങ്ക് വായ്പ എടുക്കുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക

ഈ പദ്ധതി പ്രകാരം മാർജിൻ മണി ഗ്രാന്റിന് അർഹതയുള്ള ഏതാനും സംരംഭങ്ങളുടെ ലിസ്റ്റും സർക്കാർ പുറത്തുവിട്ടിട്ടുണ്ട്. എല്ലാ സംരംഭങ്ങൾക്കും അതിന്റെ മൂല്യവർധനയുടെ അടിസ്ഥാനത്തിൽ ഗ്രാന്റിന് അർഹത ഉണ്ടായിരിക്കും. സ്ഥാപനങ്ങളുടെ അർഹത ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആണ് നിശ്ചയിക്കുക. പുതിയ സംരംഭങ്ങൾ ആരംഭിക്കാനേ പദ്ധതി പ്രകാരം ഗ്രാന്റ് അനുവദിക്കൂ.

ADVERTISEMENT

ഈസിയായി അപേക്ഷിക്കാം

വിശദമായ പദ്ധതി രൂപരേഖ തയാറാക്കി ക്വട്ടേഷനുകൾ, പ്രോജക്റ്റ് റിപ്പോർട്ട്, തിരിച്ചറിയൽ രേഖകൾ എന്നിവ സഹിതം താലൂക്ക് വ്യവസായ ഓഫിസിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷയ്ക്ക് പ്രത്യേക ഫോർമാറ്റ് ഒന്നുമില്ല. ധനകാര്യ സ്ഥാപനങ്ങളിലേക്ക് വായ്പ ശുപാർശ ചെയ്യുന്നത് അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫിസറാണ്. വായ്പ അനുവദിക്കുന്ന മുറയ്ക്ക് സർക്കാർ ഗ്രാന്റ് ലഭ്യമാക്കുന്നു. പദ്ധതിച്ചെലവിന്റെ ഭാഗമായി ഗ്രാന്റ് 10 ലക്ഷം രൂപ ചെലവു വരുന്ന സംരംഭം പുതുതായി തുടങ്ങുകയാണെങ്കിൽ 4 ലക്ഷം രൂപ ബാങ്ക് വായ്പയും 4 ലക്ഷം രൂപ സർക്കാർ ഗ്രാന്റും 2 ലക്ഷം രൂപ സംരംഭകന്റെ വിഹിതവും എന്ന നിലയിൽ പദ്ധതി പൂർത്തിയാക്കാൻ കഴിയും. 

www.industries.kerala.gov.in

ടി.എസ്.ചന്ദ്രൻ, ഡപ്യൂട്ടി ഡയറക്ടർ (റിട്ട), സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ്