കണ്ണൂർ∙ ഉൽപന്നങ്ങൾ വാങ്ങിയ വകയിൽ വിതരണക്കാർക്ക് സിവിൽ സപ്ലൈസ് കോർപറേഷൻ കഴിഞ്ഞ മാസം മാത്രം നൽകാനുള്ള കുടിശിക 200 കോടി രൂപയിലേറെ. പണം ലഭിക്കാത്തതിനാൽ വിതരണക്കാർ പ്രതിസന്ധിയിലായി. കുടിശിക തുക ഉടൻ തീർത്തില്ലെങ്കിൽ സപ്ലൈകോയുടെ ഓണക്കിറ്റിലേക്കുള്ള ഉൽപന്നങ്ങളുടെ പർച്ചേസിനെയും ബാധിക്കും. കുടിശിക തീർക്കാനും...Onam Kit, Onam kit Kerala, special kit kerala, Civil Supplies kerala,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ ഉൽപന്നങ്ങൾ വാങ്ങിയ വകയിൽ വിതരണക്കാർക്ക് സിവിൽ സപ്ലൈസ് കോർപറേഷൻ കഴിഞ്ഞ മാസം മാത്രം നൽകാനുള്ള കുടിശിക 200 കോടി രൂപയിലേറെ. പണം ലഭിക്കാത്തതിനാൽ വിതരണക്കാർ പ്രതിസന്ധിയിലായി. കുടിശിക തുക ഉടൻ തീർത്തില്ലെങ്കിൽ സപ്ലൈകോയുടെ ഓണക്കിറ്റിലേക്കുള്ള ഉൽപന്നങ്ങളുടെ പർച്ചേസിനെയും ബാധിക്കും. കുടിശിക തീർക്കാനും ഓണക്കിറ്റിലേക്കുള്ള ഉൽപന്നങ്ങൾ വാങ്ങാനും ഈ മാസം ആദ്യം സർക്കാർ അനുവദിച്ച പണം ഇതുവരെ കോർപറേഷനു ലഭിക്കാത്തതാണു പ്രതിസന്ധിക്കു കാരണം. 500 കോടി രൂപയാണ് സർക്കാർ കോർപറേഷന് അനുവദിച്ചിരിക്കുന്നത്. ഓണക്കിറ്റിന് മാത്രം 420.5 കോടിയുടെ ചെലവു വരും.

കിറ്റ് വിതരണത്തിനായി റേഷൻ കാർഡ് ഉടമകൾക്കുള്ള കമ്മിഷൻ ഇനത്തിൽ 4.30 കോടി രൂപയും ചെലവുണ്ട്. 444.50 രൂപയുടെ കിറ്റ്  86 ലക്ഷം കുടുംബങ്ങൾക്കു വിതരണം ചെയ്യാൻ കിറ്റ് ഒന്നിന് സപ്ലൈകോയ്ക്ക് 489 രൂപ ചെലവാകും. പണമനുവദിച്ചിട്ടും തുക കോർപറേഷനു ലഭിക്കാത്തതിന്റെ കാരണം ബന്ധപ്പെട്ട മന്ത്രിമാരും ഫിനാൻസ് മാനേജരും ഫയലിൽ ഒപ്പിടാൻ വൈകുന്നതാണ്. നടപടിക്രമങ്ങൾ നടക്കുന്നുണ്ടെന്നും പണം ലഭ്യമായാലുടൻ കുടിശിക തീർക്കുമെന്നും സപ്ലൈകോ ഫിനാൻസ് വിഭാഗം അറിയിച്ചു. 10 മാസമായി കിറ്റ് വിതരണത്തിലെ കമ്മിഷൻ വിതരണം ചെയ്യാത്തതിനാൽ റേഷൻ വ്യാപാരികളും പ്രതിസന്ധിയിലാണ്.