കൊച്ചി∙ ഏഷ്യയിലെ, ജോലി ചെയ്യാൻ ഏറ്റവും മികച്ച കമ്പനികളുടെ ലിസ്റ്റിൽ ഹാരിസൺ മലയാളം 16–ാം സ്ഥാനം നേടി. ഗ്രേറ്റ് പ്ലേസ് ടു വർക്ക് എന്ന രാജ്യാന്തര സംഘടനയാണ് ഇതു സംബന്ധിച്ച പഠനവും സർവേയും നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്...harrison malayalam, harrison malayalam plantation, harrison malayalam news, harrison malayalam manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ഏഷ്യയിലെ, ജോലി ചെയ്യാൻ ഏറ്റവും മികച്ച കമ്പനികളുടെ ലിസ്റ്റിൽ ഹാരിസൺ മലയാളം 16–ാം സ്ഥാനം നേടി. ഗ്രേറ്റ് പ്ലേസ് ടു വർക്ക് എന്ന രാജ്യാന്തര സംഘടനയാണ് ഇതു സംബന്ധിച്ച പഠനവും സർവേയും നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഏഷ്യയിലെ 200 പ്രമുഖ കമ്പനികളിലാണു സർവേ നടത്തിയത്. ജീവനക്കാരോട് രഹസ്യമായി വിവരം അന്വേഷിക്കുന്നതിനു പുറമെ കമ്പനിയുടെ മൂല്യങ്ങളും നയങ്ങളും ജീവനക്കാർക്കുള്ള ആനുകൂല്യങ്ങളും മറ്റും പഠന വിധേയമാക്കും. 16 രാജ്യങ്ങളിൽ നിന്നുള്ള മികച്ച കമ്പനികളുടെ ഈ ലിസ്റ്റിൽ കേരളത്തിൽനിന്ന് ഹാരിസൺ മലയാളം ലിമിറ്റഡ് മാത്രമാണുള്ളത്.

ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ രാജ്യങ്ങൾ ലിസ്റ്റിൽ ഉൾപ്പെടുന്നത് ഇന്ത്യയിൽ നിന്നാണ്– 21% ജീവനക്കാരുടെ സന്തോഷവും സംതൃപ്തിയും അളക്കുന്ന (ഹാപ്പിനെസ് ഇൻഡെക്സ്) സംവിധാനം ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ കമ്പനികളിലൊന്നായ ഹാരിസണിനു ലഭിച്ച അംഗീകാരം അഭിമാനകരമാണെന്ന് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമായ ചെറിയാൻ എം.ജോർജ് പറഞ്ഞു. തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ ജീവനക്കാരെ ഉൾപ്പെടുത്തുക, ലാഭത്തിന്റെ ന്യായമായ വിഹിതം ജീവനക്കാരുമായി പങ്കുവയ്ക്കുക തുടങ്ങിയ നയങ്ങൾ അംഗീകാരം ലഭിക്കാൻ സഹായകമായി. ഗ്രേറ്റ് പ്ലേസ് ടു വർക്കിന്റെ ഇന്ത്യയിലെ ലിസ്റ്റിൽ ഹാരിസൺ ആറാം സ്ഥാനത്തെത്തിയിരുന്നു. കേരളത്തിൽ നിന്ന് ഇന്ത്യയിലെ ആദ്യ 10 സ്ഥാനങ്ങളിലെത്തിയ ഏക കമ്പനിയുമാണ്.