കൊച്ചി∙ ഓൺലൈൻ വിദ്യാഭ്യാസത്തിന് മൊബൈൽ ഫോൺ ഉൾപ്പടെയുള്ളവ വാങ്ങാൻ വിദ്യാർഥികൾക്ക് പലിശ രഹിത വായ്പയുമായി മുത്തൂറ്റ് ഫിൻ കോർപ്. റീസ്റ്റാര്‍ട്ട് ഇന്ത്യ വിദ്യാധന്‍ ഗോള്‍ഡ് ലോണ്‍ എന്ന പേരിലാണ് പദ്ധതി. രാജ്യത്ത് ആദ്യം അപേക്ഷിക്കുന്ന ഒരു ലക്ഷം പേര്‍ക്കാണ് ആദ്യത്തെ മൂന്നു മാസങ്ങളിലേയ്ക്കു പലിശ വാങ്ങാതെ വായ്പ നല്‍കുക.... muthoot fincorp, business, manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ഓൺലൈൻ വിദ്യാഭ്യാസത്തിന് മൊബൈൽ ഫോൺ ഉൾപ്പടെയുള്ളവ വാങ്ങാൻ വിദ്യാർഥികൾക്ക് പലിശ രഹിത വായ്പയുമായി മുത്തൂറ്റ് ഫിൻ കോർപ്. റീസ്റ്റാര്‍ട്ട് ഇന്ത്യ വിദ്യാധന്‍ ഗോള്‍ഡ് ലോണ്‍ എന്ന പേരിലാണ് പദ്ധതി. രാജ്യത്ത് ആദ്യം അപേക്ഷിക്കുന്ന ഒരു ലക്ഷം പേര്‍ക്കാണ് ആദ്യത്തെ മൂന്നു മാസങ്ങളിലേയ്ക്കു പലിശ വാങ്ങാതെ വായ്പ നല്‍കുക. ആറു മാസത്തേയ്ക്ക് പരമാവധി 10,000 രൂപ വരെ നല്‍കുന്നതാണ് വായ്പ. പ്രോസസിങ് നിരക്കും ഈടാക്കുന്നില്ല.

വിദ്യാർഥികളുടെ ഐഡി കാര്‍ഡിന്റെ കോപ്പി സഹിതമാണ് വായ്പയ്ക്ക് അപേക്ഷിക്കേണ്ടത്. പദ്ധതിയുടെ കീഴില്‍ ഒരാള്‍ക്ക് ഒരു വായ്പയേ നല്‍കുകയുള്ളു. മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ 3600-ലേറ ശാഖകളില്‍ ആദ്യം ലഭിക്കുന്ന അപേക്ഷകളുടെ ക്രമപ്രകാരമായിരിക്കും വായ്പകള്‍ നല്‍കുക. കോവിഡിനെത്തുടര്‍ന്ന് 2020-ലെ ആദ്യ ലോക്ഡൗണ്‍ സമയത്ത് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് തുടക്കമിട്ട പദ്ധതി റീസ്റ്റാര്‍ട്ട് ഇന്ത്യ പദ്ധതിയുടെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായാണ് വിദ്യാർഥികള്‍ക്കുള്ള ഈ പദ്ധതിയെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ചെയര്‍മാന്‍ തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു.

ADVERTISEMENT

ആളുകളുടെ ജീവനോപാധികള്‍പോലെത്തന്നെ കുട്ടികളുടെ വിദ്യാഭ്യാസത്തെയും കോവിഡ് പ്രതിസന്ധിയിലാക്കി. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ഭൂരിപക്ഷം കുട്ടികള്‍ക്കും ഡിജിറ്റല്‍ സൗകര്യങ്ങളുമില്ല. 24.7 കോടി കുട്ടികളുടെ വിദ്യാഭ്യാസത്തെയാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. ഈ ഘട്ടത്തിലാണ് പദ്ധതിയുടെ പ്രാധാന്യമെന്നും തോമസ് ജോൺ പറഞ്ഞു.

കോവിഡ് വെല്ലുവിളി നേരിടാന്‍ ചെറുകിട വ്യാപാരികളുടെ സഹായിക്കുന്നതിനു ലക്ഷ്യമിട്ട് ആരംഭിച്ച റീസ്റ്റാര്‍ട്ട് ഇന്ത്യാ പദ്ധതി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയാണ് 2020 ജൂലൈ 23-ന് ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ കോവിഡ് കാലയളവിൽ രാജ്യത്തെ എംഎസ്എംഇ മേഖലയിലെ 27 ലക്ഷം ഉപയോക്താക്കള്‍ക്ക് 20,000 കോടി രൂപ വിവിധ ഇളവുകളോടെ വായ്പ നൽകിയിട്ടുണ്ട്.

ADVERTISEMENT

Content Highlights: Muthoot Fincorp, Online class