തിരുവനന്തപുരം∙ കോവിഡ് പ്രതിസന്ധി അതിജീവിക്കാനാകാതെ ടൂറിസം മേഖല കടുത്ത പ്രതിസന്ധിയിൽ. കടബാധ്യതകളെത്തുടർന്നു 3 സംരംഭകർ ഈയിടെ ജീവനൊടുക്കിയിരുന്നു. ടൂറിസം മേഖലയ്ക്കായി സർക്കാർ സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും...Kerala Tourism, Kerala Tourism manorama news, Kerala Tourism crisis, Kerala Tourism covid, Kerala Tourism lockdown

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കോവിഡ് പ്രതിസന്ധി അതിജീവിക്കാനാകാതെ ടൂറിസം മേഖല കടുത്ത പ്രതിസന്ധിയിൽ. കടബാധ്യതകളെത്തുടർന്നു 3 സംരംഭകർ ഈയിടെ ജീവനൊടുക്കിയിരുന്നു. ടൂറിസം മേഖലയ്ക്കായി സർക്കാർ സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സാധാരണക്കാരായ സംരംഭകർക്കു ലഭിക്കുന്നില്ലെന്നാണു പരാതി. സർക്കാരിന്റെ സാമ്പത്തിക പാക്കേജുകൾ ബാങ്കുകൾ വഴിയാണു നൽകുന്നത്. എന്നാൽ, ടൂറിസം സംരംഭകർക്കു വായ്പ നൽകാൻ ബാങ്കുകൾ തയാറാകുന്നില്ലെന്നു പരാതിയുണ്ട്. പ്രളയവും നിപ്പയും ഉൾപ്പെടെ കഴിഞ്ഞ വർഷങ്ങളിലുണ്ടായ പ്രതിസന്ധികളെത്തുടർന്നു പലരുടെയും വായ്പ തിരിച്ചടവു മുടങ്ങിയതോടെ സിബിൽ സ്കോറിനെ ബാധിച്ചു.

ഇതോടെ വായ്പകൾ ലഭിക്കാനുള്ള സാധ്യത കുറഞ്ഞു. ജീവനക്കാർക്കു ശമ്പളം നൽകാൻ പണമില്ലാതായതോടെ ഭൂരിഭാഗം പേരെയും പിരിച്ചു വിട്ടു. വിനോദസഞ്ചാര കേന്ദ്രങ്ങൾ ഭാഗികമായി തുറന്നെങ്കിലും പ്രാദേശിക നിയന്ത്രണങ്ങൾ മൂലം ഇതര സംസ്ഥാന സഞ്ചാരികളൊന്നും എത്തുന്നില്ല. സർക്കാരിന്റെ അംഗീകാരമുള്ള സംരംഭകർക്കെങ്കിലും ടൂറിസം വകുപ്പ് നേരിട്ടു സാമ്പത്തിക സഹായം നൽകണമെന്നാണു സംരംഭകരുടെ അഭ്യർഥന. ടൂറിസം അഡ്വൈസറി ബോർഡ് യോഗം ചേർന്നു സാധാരണക്കാരായ സംരംഭകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്നും അവർ ആവശ്യപ്പെടുന്നു.