ന്യൂഡൽഹി ∙ ചരക്ക് സേവന നികുതി (ജിഎസ്ടി) സംവിധാനത്തിൽ ഇൻപുട്ട് നികുതി റീഫണ്ട് ആനുകൂല്യം ചരക്കുകൾക്കു മാത്രമല്ല സേവനങ്ങൾക്കും ലഭിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. എന്നാൽ, ഇൻപുട്ട് നികുതി തിരിച്ചു നൽകുന്നതിലെ വ്യവസ്ഥകളിലുള്ള പിഴവുകൾ...GST Input Refund, GST Input Refund manorama news, GST Input Refund kerala, GST Input Refund case

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ചരക്ക് സേവന നികുതി (ജിഎസ്ടി) സംവിധാനത്തിൽ ഇൻപുട്ട് നികുതി റീഫണ്ട് ആനുകൂല്യം ചരക്കുകൾക്കു മാത്രമല്ല സേവനങ്ങൾക്കും ലഭിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. എന്നാൽ, ഇൻപുട്ട് നികുതി തിരിച്ചു നൽകുന്നതിലെ വ്യവസ്ഥകളിലുള്ള പിഴവുകൾ ജിഎസ്ടി കൗൺസിൽ പരിഹരിക്കണമെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇൻപുട്ട് നികുതി ആനുകൂല്യം ചരക്കുകൾക്കു മാത്രമായി പരിമിതപ്പെടുത്തി 2017ലെ സിജിഎസ്ടി ചട്ടത്തിലുള്ള വ്യവസ്ഥ, സിജിഎസ്ടി നിയമത്തിലെ 54(3) വകുപ്പിന് വിരുദ്ധമെന്നാണ് ഗുജറാത്ത് ഹൈക്കോടതി വിധിച്ചത്. ഈ വിധി സുപ്രീം കോടതി റദ്ദാക്കി. റീഫണ്ടിനുള്ള അവകാശം നിയമപരം മാത്രമാണെന്നും ഭരണഘടനാപരമല്ലെന്നും കോടതി വിശദീകരിച്ചു.

54(3) വകുപ്പിന്റെ ഭരണഘടനാപരമായ സാധുത കോടതി ശരിവച്ചു. ഇൻപുട്ട് നികുതി റീഫണ്ട് വ്യവസ്ഥകൾ ചരക്കുകൾക്കും സേവനങ്ങൾക്കും ഒരുപോലെയെന്നു കോടതി വ്യാഖ്യാനിക്കുന്നത് നിയമനിർമാണത്തിൽ പാർലമെന്റിനും നയപരമായ കാര്യങ്ങളിൽ സർക്കാരിനുമുള്ള അവകാശങ്ങളിൽ കടന്നുകയറുന്ന നടപടിയാകും. രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ കാരണങ്ങളുടെയും നികുതി വരുമാനം സംബന്ധിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് തീരുമാനങ്ങളുണ്ടാകുന്നത്. അതുകൊണ്ടുതന്നെയാണ് ധനപരമായ കാര്യങ്ങളിലെ നയങ്ങളുടെ മേഖലയിൽ ഇടപെടാൻ കോടതി തയ്യാറാകാത്തതെന്നും ബെഞ്ച് വ്യക്തമാക്കി.