ദേശീയ പെൻഷൻ പദ്ധതിയിൽ (എൻപിഎസ്) ചേരാനുള്ള ഉയർന്ന പ്രായപരിധി 65ൽ നിന്ന് 70 ആക്കി പെൻഷൻ ഫണ്ട് റഗുലേറ്ററി അതോറിറ്റി (പിഎഫ്ആർഡിഎ) ഉത്തരവിറക്കിയിട്ടുണ്ട്. 18 മുതൽ 70 വയസ്സുവരെയുള്ളവർക്ക് പദ്ധതിയിൽ അംഗമാകാം. ദേശീയ പെൻഷൻ പദ്ധതിയിൽ

ദേശീയ പെൻഷൻ പദ്ധതിയിൽ (എൻപിഎസ്) ചേരാനുള്ള ഉയർന്ന പ്രായപരിധി 65ൽ നിന്ന് 70 ആക്കി പെൻഷൻ ഫണ്ട് റഗുലേറ്ററി അതോറിറ്റി (പിഎഫ്ആർഡിഎ) ഉത്തരവിറക്കിയിട്ടുണ്ട്. 18 മുതൽ 70 വയസ്സുവരെയുള്ളവർക്ക് പദ്ധതിയിൽ അംഗമാകാം. ദേശീയ പെൻഷൻ പദ്ധതിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദേശീയ പെൻഷൻ പദ്ധതിയിൽ (എൻപിഎസ്) ചേരാനുള്ള ഉയർന്ന പ്രായപരിധി 65ൽ നിന്ന് 70 ആക്കി പെൻഷൻ ഫണ്ട് റഗുലേറ്ററി അതോറിറ്റി (പിഎഫ്ആർഡിഎ) ഉത്തരവിറക്കിയിട്ടുണ്ട്. 18 മുതൽ 70 വയസ്സുവരെയുള്ളവർക്ക് പദ്ധതിയിൽ അംഗമാകാം. ദേശീയ പെൻഷൻ പദ്ധതിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദേശീയ പെൻഷൻ പദ്ധതിയിൽ (എൻപിഎസ്) ചേരാനുള്ള ഉയർന്ന പ്രായപരിധി 65ൽ നിന്ന് 70 ആക്കി പെൻഷൻ ഫണ്ട് റഗുലേറ്ററി അതോറിറ്റി (പിഎഫ്ആർഡിഎ) ഉത്തരവിറക്കിയിട്ടുണ്ട്. 18 മുതൽ 70 വയസ്സുവരെയുള്ളവർക്ക് പദ്ധതിയിൽ അംഗമാകാം. ദേശീയ പെൻഷൻ പദ്ധതിയിൽ നിക്ഷേപിക്കുന്ന തുക ഓഹരിവിപണിയിലടക്കമുള്ള സാമ്പത്തിക ആസ്തികളിൽ വീതിച്ച് നിക്ഷേപിക്കാം. ഏതെങ്കിലും നിശ്ചിത നിരക്കു പ്രകാരമല്ല, ഈ നിക്ഷേപത്തിന്റെ വളർച്ച അനുസരിച്ചാണ് ആദായം കിട്ടുക. 65നും 70നും ഇടയിൽ എൻപിഎസിൽ ചേരുന്നവർക്ക് 75 വയസ്സുവരെ പദ്ധതിയിൽ തുടരാം. 

∙ നിക്ഷേപം  വിന്യസിക്കുന്നത്  എങ്ങനെ?

ADVERTISEMENT

ദേശീയ പെൻഷൻ പദ്ധതിയിൽ നിക്ഷേപിക്കുന്ന തുക ഓഹരികൾ, കമ്പനി കടപ്പത്രങ്ങൾ, സർക്കാർ ബോണ്ടുകൾ, മറ്റ് സാമ്പത്തിക ആസ്തികൾ എന്നിവയിൽ വീതിച്ചാണ് നിക്ഷേപിക്കുന്നത്. അവസരം നോക്കി നിക്ഷേപങ്ങൾ മാറ്റിമറിക്കാ‍ൻ സാധിക്കുന്നവർക്കുള്ള 'ആക്ടീവ് ചോയ്‌സ്' രീതി ഉപയോഗിച്ചാണ് പരമാവധി 50% ഓഹരിയിൽ നിക്ഷേപിക്കാൻ അവസരം. അല്ലാത്തവർക്കായുള്ള 'ഓട്ടോ ചോയ്സ്' പ്രകാരം പരമാവധി 15% ഓഹരിയിൽ നിക്ഷേപിക്കാം. പണം നിക്ഷേപിക്കുന്ന പെൻഷൻ ഫണ്ട് വർഷത്തിൽ ഒരു തവണ മാറ്റാനും ഓഹരികൾ, കമ്പനി കടപ്പത്രങ്ങൾ, സർക്കാർ ബോണ്ടുകൾ എന്നിവയുടെ അനുപാതം 2 തവണയും മാറ്റാൻ അവസരമുണ്ട്.

∙ പദ്ധതിയിൽനിന്ന് പുറത്തുപോകാൻ

ADVERTISEMENT

65 വയസ്സിനു ശേഷം പദ്ധതിയിൽ ചേരുന്നവർക്ക് സാധാരണ രീതിയിൽ പുറത്തുപോകാൻ (നോർമൽ എക്സിറ്റ്) 3 വർഷമാണ് സമയപരിധി. നിക്ഷേപം 5 ലക്ഷത്തിനു മീതെയെങ്കിൽ 60 ശതമാനം തുക പിൻവലിക്കാം. ബാക്കി 40 ശതമാനം പെൻഷൻ ലഭിക്കുന്നതിനുള്ള ആനുവിറ്റിയിൽ നിക്ഷേപിക്കണം. 5 ലക്ഷത്തിൽ താഴെയെങ്കിൽ മൊത്തം തുകയും പിൻവലിക്കാം. 3 വർഷത്തിനു മുൻപാണ് പദ്ധതിയിൽ നിന്ന് പുറത്തുപോകുന്നതെങ്കിൽ (പ്രീമെച്വർ എക്സിറ്റ്) 80% ആനുവിറ്റിയിൽ നിക്ഷേപിക്കുകയും ബാക്കി 20% പി‍ൻവലിക്കുകയും ചെയ്യാം. നിക്ഷേപം 2.5 ലക്ഷത്തിനു താഴെയെങ്കിൽ മൊത്തം പണവും പിൻവലിക്കാം. പെൻഷനർ മരണപ്പെട്ടാൽ മൊത്തം തുകയും നോമിനിക്കു ലഭിക്കും. ഇഷ്ടത്തിനനുസരിച്ച് ഏതുസമയത്തും പണം പിൻവലിക്കാനായി എൻപിഎസ് ടിയർ–1 അക്കൗണ്ടിനു പുറമേ അധികനിക്ഷേപം നടത്തി ടിയർ–2 അക്കൗണ്ട് തുടങ്ങാനും അവസരമുണ്ട്.

∙ 65 വയസ്സ് പിന്നിട്ടവർക്ക് എൻപിഎസ് ആണോ ഏറ്റവും ഉചിത നിക്ഷേപം? 

ADVERTISEMENT

പ്രായക്കുറവുള്ളവർ നിക്ഷേപം ഹ്രസ്വകാലത്തിൽ പിൻവലിക്കുന്നതു തടയാനുള്ള ‘അച്ചടക്ക’ നടപടി എന്ന നിലയിൽ എൻപിഎസിലെ ലോക്ഇൻ പിരീഡ് ഉപകരിക്കും. എന്നാൽ 3 വർഷം പണം പിൻവലിക്കാനാവില്ല എന്നത് 65 കഴിഞ്ഞവർക്ക് അത്രത്തോളം ഗുണപ്പെടണമെന്നില്ല. എൻപിഎസ് പോലെ തന്നെ, ഓഹരിയിലും കടപ്പത്രങ്ങളിലും തുക നിക്ഷേപിക്കുന്നവയാണ് മ്യൂച്വൽ ഫണ്ടുകൾ. അവയിൽനിന്ന് എപ്പോൾവേണമെങ്കിലും പണം പിൻവലിക്കാമെന്ന നേട്ടമുണ്ട്. എൻപിഎസിൽ നാമമാത്രമായ നടത്തിപ്പുചെലവേ നിക്ഷേപകരിൽനിന്ന് ഈടാക്കൂ; മ്യൂച്വൽ ഫണ്ടുകളിൽ ഉയർന്ന ചെലവുനിരക്കുണ്ട്. 

ഓഹരി–കടപ്പത്ര വിപണികളിൽ നടത്തുന്ന പ്രതിമാസ നിക്ഷേപങ്ങളിൽനിന്നു കാര്യമായ നേട്ടമെടുക്കാൻ ദീർഘകാലമാണു വേണ്ടത്. 3 വർഷ ലോക്ഇൻ പിരീഡ് കഴിഞ്ഞാലുടൻ പിൻവലിക്കാമെന്നു കരുതിയാൽ ആഗ്രഹിക്കുന്ന നേട്ടം കിട്ടണമെന്നില്ല. അതിനായി, കഴിയുന്നത്ര ദീർഘകാലത്തേക്ക് നിക്ഷേപം തുടരേണ്ടിവരും.  ആദായ നികുതി നിയമ പ്രകാരം (80 സിസിഡി ഉപചട്ടങ്ങൾ), എൻപിഎസ് നിക്ഷേത്തിന് ആദായനികുതിയിളവുണ്ട്. എന്നാൽ 65നുമേൽ പ്രായമുള്ളവർക്ക് അതിനെക്കാൾ പ്രധാനം ജീവിതസായാഹ്നത്തിൽ ലഭിക്കേണ്ടുന്ന പെൻഷൻ തുകയാകും. 

∙ മറ്റു നിക്ഷേപമാർഗങ്ങൾ ഏതൊക്കെ? 

ഓഹരിയിലോ കടപ്പത്രങ്ങളിലോ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക്, റിസ്ക് എടുക്കാനുള്ള ശേഷി അനുസരിച്ച് വിവിധ ഇനം മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാം. നിക്ഷേപത്തിനു പൂർണ സുരക്ഷ ആഗ്രഹിക്കുന്നവർക്ക് ബാങ്കുകളിലെ സീനിയർ സിറ്റിസൻ സേവിങ്സ് സ്കീം ലഭ്യമാണ്. റിസർവ് ബാങ്ക് കടപ്പത്രങ്ങൾ മറ്റൊരു മാർഗമാണ്. 7ശതമാനത്തിനുമേൽ വാർഷിക ആദായം ഇവയിൽ ലഭിക്കും.

Content Highlight: National Pension Scheme