കോവിഡ് മൂലം ദുരിതം നേരിടേണ്ടിവന്നിട്ടില്ലാത്ത സാധാരണക്കാരില്ല. ഗൃഹനാഥനോ ഗൃഹനാഥയോ നഷ്ടമാകൽ, ജോലി നഷ്ടമാകൽ, സംരംഭങ്ങൾ പൂട്ടിപ്പോകൽ എന്നിങ്ങനെ വ്യത്യസ്ത കാരണങ്ങളാൽ വരുമാനം നിലച്ചതോ ഇടിഞ്ഞതോ ആയ കുടുംബങ്ങളുടെ ജീവിതം മാറിമറിഞ്ഞിരിക്കുന്നു. സാധാരണ കുടുംബങ്ങളുടെ സാമ്പത്തിക തിരിച്ചുവരവിന് ഇപ്പോഴത്തെ

കോവിഡ് മൂലം ദുരിതം നേരിടേണ്ടിവന്നിട്ടില്ലാത്ത സാധാരണക്കാരില്ല. ഗൃഹനാഥനോ ഗൃഹനാഥയോ നഷ്ടമാകൽ, ജോലി നഷ്ടമാകൽ, സംരംഭങ്ങൾ പൂട്ടിപ്പോകൽ എന്നിങ്ങനെ വ്യത്യസ്ത കാരണങ്ങളാൽ വരുമാനം നിലച്ചതോ ഇടിഞ്ഞതോ ആയ കുടുംബങ്ങളുടെ ജീവിതം മാറിമറിഞ്ഞിരിക്കുന്നു. സാധാരണ കുടുംബങ്ങളുടെ സാമ്പത്തിക തിരിച്ചുവരവിന് ഇപ്പോഴത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് മൂലം ദുരിതം നേരിടേണ്ടിവന്നിട്ടില്ലാത്ത സാധാരണക്കാരില്ല. ഗൃഹനാഥനോ ഗൃഹനാഥയോ നഷ്ടമാകൽ, ജോലി നഷ്ടമാകൽ, സംരംഭങ്ങൾ പൂട്ടിപ്പോകൽ എന്നിങ്ങനെ വ്യത്യസ്ത കാരണങ്ങളാൽ വരുമാനം നിലച്ചതോ ഇടിഞ്ഞതോ ആയ കുടുംബങ്ങളുടെ ജീവിതം മാറിമറിഞ്ഞിരിക്കുന്നു. സാധാരണ കുടുംബങ്ങളുടെ സാമ്പത്തിക തിരിച്ചുവരവിന് ഇപ്പോഴത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് മൂലം ദുരിതം നേരിടേണ്ടിവന്നിട്ടില്ലാത്ത സാധാരണക്കാരില്ല. ഗൃഹനാഥനോ ഗൃഹനാഥയോ നഷ്ടമാകൽ, ജോലി നഷ്ടമാകൽ, സംരംഭങ്ങൾ പൂട്ടിപ്പോകൽ എന്നിങ്ങനെ വ്യത്യസ്ത കാരണങ്ങളാൽ വരുമാനം നിലച്ചതോ ഇടിഞ്ഞതോ ആയ കുടുംബങ്ങളുടെ ജീവിതം മാറിമറിഞ്ഞിരിക്കുന്നു. സാധാരണ കുടുംബങ്ങളുടെ സാമ്പത്തിക തിരിച്ചുവരവിന് ഇപ്പോഴത്തെ ശ്രമങ്ങൾ പര്യാപ്തമോ എന്നു ചിന്തിക്കേണ്ടുന്ന സമയമാണ് ഈ കേരളപ്പിറവി.

വായ്പ തിരിച്ചടവിന്റെ ഘടന മാറ്റണം: ആസ്തിയുണ്ടെങ്കിലും കയ്യിൽ കാശിനു ഞെരുക്കം 

ADVERTISEMENT

എസ്.ആദികേശവൻ 

സംസ്ഥാനത്ത്, സ്ഥിര വരുമാനക്കാരോ സർക്കാർ/അർധ സർക്കാർ ജീവനക്കാരോ ഉൾപ്പെടാത്ത ശരാശരി കുടുംബങ്ങളെല്ലാം ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക സമ്മർദം നേരിടുന്നു എന്നത് തർക്കമറ്റ വസ്തുതയാണ്. കോവിഡ് മൂലമുള്ള മാന്ദ്യം മാത്രമല്ല ഇതിനു കാരണം. കഴിഞ്ഞ കുറെ വർഷങ്ങളായി കേരളത്തിന്റെ ആഭ്യന്തര വളർച്ച മുരടിച്ചു നിൽക്കുന്നു. ഉദാഹരണമായി, നടപ്പു സാമ്പത്തിക വർഷത്തിൽ അടക്കം ദേശീയ തലത്തിൽ കാർഷിക മേഖല വളർച്ച കൈവരിക്കുമ്പോൾ, കേരളത്തിലെ കാർഷിക രംഗം പുറകോട്ടു പൊയ്ക്കൊണ്ടിരിക്കുകയാണ് എന്ന് സംസ്ഥാന പ്ലാനിങ് ബോർഡിന്റെ, അവസാനം സമർപ്പിക്കപ്പെട്ട സർവേ തന്നെ സമ്മതിക്കുന്നു. 

ഈ പശ്ചാത്തലത്തിൽ സാധാരണ കുടുംബങ്ങൾക്കു വരുമാനം മെച്ചപ്പെടുത്തി എങ്ങനെയാണ് സാമ്പത്തിക ഭദ്രത കൈവരിക്കുവാൻ സാധിക്കുക? പുതിയ തൊഴിൽ സാധ്യതകൾ എന്തായാലും സംസ്ഥാനത്തിനകത്ത് ഉടൻ ഉണ്ടാകില്ല. സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതി സഹായങ്ങൾക്കു പരിമിതിയുണ്ടു താനും. ഇവിടെയാണ് കുടുംബങ്ങളുടെ തലത്തിൽ ഉള്ള, നമ്മുടെ സംസ്ഥാനത്തിന്റെ സാമ്പത്തിക ശക്തി സ്രോതസ്സുകൾ പ്രസക്തമാവുന്നത്. ആളോഹരി വരുമാനത്തിൽ ആദ്യത്തെ 10 സംസ്ഥാനങ്ങളുടെ പട്ടികയിൽ തന്നെ നിൽക്കുന്ന നമ്മുടെ സംസ്ഥാനത്തിൽ ഏറ്റവും ഒടുവിലത്തെ സെൻസസ് പ്രകാരം, 78 ലക്ഷം കുടുംബങ്ങളിൽ 70 ലക്ഷത്തിന് സ്വന്തമായി വീടുണ്ട്. 

എസ്.ആദികേശവൻ

ഇവയിൽ 70 ലക്ഷം വീടുകൾ രണ്ടോ അതിൽ കൂടുതലോ മുറികൾ ഉള്ളവയാണ്. 26 ലക്ഷം കുടുംബങ്ങൾക്ക് സ്വന്തമായി കാറോ ഇരുചക്ര വാഹനമോ ഉണ്ട്. ടെലിവിഷൻ ഉള്ളവ 59 ലക്ഷം. അപ്പോൾ ആസ്തികൾ ഉണ്ട്, കൈയിലെ കാശിന്റെ ഞെരുക്കം ആണു പ്രശ്നം. ഏറ്റവും ഒടുവിലത്തെ ദേശീയ സാംപിൾ സർവേ പ്രകാരം നമ്മുടെ കുടുംബങ്ങളുടെ കടങ്ങളും ആസ്തികളും തമ്മിലുള്ള അനുപാതം തുലോം കുറവാണ്. നഗരങ്ങളിൽ 4.4%. ഗ്രാമങ്ങളിൽ 3.8% മാത്രം. 100 രൂപ ആസ്തിയുണ്ടെങ്കിൽ കടം 4.4 രൂപ അഥവാ 3.8 രൂപ എന്നർഥം. കടത്തിന്റെ തോതിനെക്കുറിച്ചു വേവലാതി വേണ്ട. പിന്നെ എന്താണു പ്രശ്നം? നമ്മുടെ പരമ്പരാഗത രീതി പ്രകാരം, തവണകളായി തിരിച്ചടയ്ക്കേണ്ട തുകയായിട്ടാണ് വായ്പ നിജപ്പെടുത്തുക. 

ADVERTISEMENT

ഇതിനു പകരം, ക്രെഡിറ്റ് കാർഡിന്റെ മാതൃകയിൽ അല്ലെങ്കിൽ ബാങ്ക് ഓവർഡ്രാഫ്റ്റ് പോലെയുള്ള രീതിയിൽ പദ്ധതികൾ സാമ്പത്തിക സമ്മർദം നേരിടുന്ന കുടുംബങ്ങൾക്കായി ധനകാര്യ സ്ഥാപനങ്ങൾ ഒരുക്കണം. പലിശ മാത്രം കൃത്യമായി അടച്ചു പോയാൽ ഈ കടം നിലനിൽക്കട്ടെ, ഒരു കുഴപ്പവും ഇല്ല. വരുമാനം ഉയർത്താനുള്ള മാർഗങ്ങൾ (കേറ്ററിങ് മുതലായ ചെറുകിട സംരംഭങ്ങൾ/വ്യവസായം/ഗാർഹിക കൃഷി) കുടുംബതലത്തിൽ തന്നെ കണ്ടെത്തട്ടെ. ഇതിന്റെ മേൽനോട്ടത്തിനായി സംസ്ഥാന സർക്കാർ പ്രത്യേക പുനരുജ്ജീവന വായ്പ മിഷൻ ഒരുക്കണം. ആസ്തികളുള്ളിടത്തോളം, കടത്തിന്റെ തോത് പ്രശ്നമായി കണക്കാക്കാതെ സാമ്പത്തിക വളർച്ച (അധിക വരുമാനം) മാത്രം ലാക്കാക്കി നമുക്ക് പ്രവർത്തിക്കാൻ സാധിച്ചാൽ സമ്മർദം നേരിടുന്ന കുടുംബങ്ങൾക്ക് നല്ലൊരു നാളെ പ്രതീക്ഷിക്കാം. 

(സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ജനറൽ മാനേജരാണു ലേഖകൻ. അഭിപ്രായം വ്യക്തിപരം). 

പണംകുടുംബങ്ങൾക്ക് നൽകണം

സി.എസ്.രഞ്ജിത്

ADVERTISEMENT

മധ്യവർഗ കുടുംബങ്ങളാണ് കേരളത്തിൽ 70 ശതമാനത്തോളം. അതിൽ തന്നെ പകുതിയോളം പേരെ താഴേത്തട്ടിലുള്ള മധ്യവർഗ കുടുംബങ്ങളെന്നേ വിളിക്കാനാകൂ. സർക്കാർ, അർധസർക്കാർ, പൊതുമേഖല തുടങ്ങി സ്ഥിര ശമ്പള വരുമാനവിഭാഗക്കാരും സ്ഥിര പെൻഷൻ വരുമാനക്കാരുമല്ലാത്ത, സ്വകാര്യ മേഖലയിലെ തൊഴിലിനെയോ സ്വന്തം സംരംഭത്തിൽനിന്നു ലഭിക്കുന്ന വരുമാനത്തെയോ ആശ്രയിച്ചിരുന്ന കുടുംബങ്ങളെയാണ് കോവി‍ഡ് സാമ്പത്തികമായി ഏറ്റവും കൂടുതൽ തളർത്തിയത്. കുടുംബത്തിന്റെ മുഖ്യ വരുമാനം നഷ്ടപ്പെടുകയോ ചുരുങ്ങിപ്പോകുകയോ ചെയ്തു. ദിവസക്കൂലിക്കു പണിയെടുത്ത് ജീവിതം പോറ്റിയിരുന്ന സാധാരണക്കാരുടെ സാമ്പത്തിക സ്ഥിതിയും പരുങ്ങലിലായി.  

കർഷകത്തൊഴിലാളികൾ മാത്രമല്ല നാമമാത്ര ചെറുകിട കർഷകരും വല്ലാത്ത പ്രതിസന്ധിയിലാണ്. തൊഴിലില്ലായ്മ കുതിച്ചുയരുന്ന അവസ്ഥ. ചുരുക്കിപ്പറഞ്ഞാൽ ദാരിദ്യ രേഖയ്ക്കു താഴെ, മുകളിൽ എന്നിങ്ങനെ കുടുംബങ്ങളെ തരംതിരിക്കുന്നത് അർഥശൂന്യമായി.അസുഖം ബാധിച്ച് പണിയെടുക്കാനാകാതെപോയ ദിവസങ്ങളിലെ ശമ്പളം ലഭിക്കാത്ത സാധാരണ കുടുംബങ്ങളുടെ അവസ്ഥ പരിതാപകരം. വരുമാനം നിലച്ച കുടുംബങ്ങൾ ചെലവുകൾ ചുരുക്കിയും മുണ്ടുമുറുക്കിയുടുത്തും മുന്നോട്ടുപോകുമ്പോൾ വിവിധ ആവശ്യങ്ങൾക്കായി എടുത്തിട്ടുള്ള വായ്പകളുടെ തിരിച്ചടവു മുടങ്ങിപ്പോയിരിക്കുന്നു. ചികിൽസാച്ചെലവുകൾ കുത്തനെ ഉയർന്നു. വിദ്യാഭ്യാസ വായ്പകൾ, വ്യക്തിഗത വായ്പകൾ, വാഹന വായ്പകൾ എന്നിവയിലെല്ലാം തിരിച്ചടവു താളം തെറ്റി.

സി.എസ്.രഞ്ജിത്

തൊഴിൽപോയവർക്ക് വേതനം, പെൻഷൻ

പോക്കറ്റിൽ പണമുണ്ടെങ്കിലേ കുടുംബത്തിൽ ചെലവുകൾ നടത്താനാകൂ. വായ്പാ തിരിച്ചടവു മാറ്റിയതുകൊണ്ടോ വായ്പ കൊടുക്കാൻ ബാങ്കുകൾക്കു ധനസഹായം നൽകിയതുകൊണ്ടോ വരുമാനം നിലച്ച നാളുകളിൽ കുടുംബം മുന്നോട്ടു പോകാനാകില്ല. തൊഴിലെടുക്കാൻ ആരോഗ്യമുള്ള സകലർക്കും ശമ്പളമുള്ള തൊഴിൽ തേടാൻ സാധിക്കാതെ വരുന്ന കോവിഡ് പോലുള്ള അസാധാരണ ഘട്ടങ്ങളിൽ തൊഴിലില്ലായ്മ വേതനം നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകുന്ന രീതിയുണ്ടാകണം. കുട്ടികളുടെ വിദ്യാഭാസം, അത്യാവശ്യ നിത്യച്ചെലവുകൾ എന്നിങ്ങനെ ഒരു സാധാരണ കുടുംബത്തിനു മുന്നോട്ടു പോകാൻ ആവശ്യമായത്ര തുക നൽകിയാൽ മതിയാകും.

∙ പണിയെടുത്തു വരുമാനം ഉണ്ടാക്കാൻ സാധിക്കാത്ത പ്രായത്തിൽ അതാവശ്യ പരിപാലനത്തിലൂടെ ജീവിതം മുന്നോട്ടുപോകാൻ തികയുന്ന തരത്തിൽ ഓരോ പ്രായക്കാർക്കും ഒരേ രീതിയിൽ പെൻഷൻ നൽകാനുള്ള സാഹചര്യം ഉണ്ടാകണം. പണി എടുത്തിരുന്ന കാലത്തു കിട്ടിയിരിക്കുന്നതിനെക്കാൾ ഉയർന്ന തുക ചിലർക്കുമാത്രം പെൻഷൻ ആയി നൽകുക മൂലം സമൂഹത്തിൽ അസമത്വവും സാമ്പത്തിക വേർതിരിവുകളും വർധിക്കുകയേ ഉള്ളൂ.

ബാങ്കുകൾ കടുംപിടിത്തം ഉപേക്ഷിക്കണം 

കോവിഡ് കാലത്തു പൂട്ടിപ്പോയതോ ലാഭകരമായി തുടർന്നു നടത്താനാകാത്ത രീതിയിൽ ക്ഷീണിച്ചു പോയതോ ആയ സംരംഭങ്ങളുടെ വായ്പ തിരിച്ചുപിടിക്കാനുള്ള കടുംപിടിത്തത്തിൽനിന്ന് ബാങ്കുകൾ പിന്മാറണം. വായ്പ ഗ്യാരന്റി സംവിധാനങ്ങളിൽ ബാങ്കുകൾ ക്ലെയിം സമർപ്പിച്ചെടുത്തിട്ടുള്ള ചെറുകിട വായ്പകളിന്മേൽ ഉദാര സമീപനം സ്വീകരിക്കേണ്ടതുണ്ട്. വായ്പകളിലൂടെ സൃഷ്‌ടിച്ച പ്രാഥമിക ആസ്തികളുടെ മൂല്യവും കാര്യക്ഷമതയും ആയിരിക്കണം വായ്പ തിരിച്ചുപിടിക്കുന്നതിനു മാനദണ്ഡം ആക്കേണ്ടത്. മറിച്ച്‌, അധിക ജാമ്യം നൽകിയിട്ടുള്ള വസ്തുവിന്മേൽ നടപടി എടുക്കുന്നത് കോവിഡ് ഉയർത്തിയ സാമ്പത്തിക പ്രതിസന്ധി കൂടുതൽ വഷളാക്കാൻ മാത്രമേ ഉപകരിക്കൂ.  

(ലോക ബാങ്ക് കൺസൽറ്റന്റാണു ലേഖകൻ)

25 ലക്ഷം കുടുംബങ്ങൾ‌ക്ക് ധനസഹായം  വേണം

‘നിഷ്ക്രിയത്വത്തിൽനിന്ന് അധ്വാനത്തിലേക്ക് സാധാരണക്കാരെ കൈപിടിച്ച് ഉയർത്തുകയാണ് സർക്കാർ ചെയ്യേണ്ടേത്. അല്ലെങ്കിൽ അവർ ലോട്ടറിയിലേക്കു വീണുപോയേക്കാം.’

ജോസ് സെബാസ്റ്റ്യൻ 

കോവിഡിൽനിന്ന് ഏറെക്കുറെ കരകയറിയെങ്കിലും സാമ്പത്തിക മാന്ദ്യത്തിന്റെ പിടി മുറുകുകയാണ്. കേരള സർക്കാർ ജൂലൈയിൽ പ്രഖ്യാപിച്ച 5650 കോടിയുടെ പാക്കേജ് മുഖ്യമായും കടകളെയും ചെറുകിട സംരംഭങ്ങളെയുമാണു ലക്ഷ്യംവച്ചത്. വായ്പയ്ക്കുള്ള പലിശ സബ്സിഡിയും വാടക, കെട്ടിട നികുതി, വൈദ്യുതി കണക്‌ഷൻ ചാർജ് എന്നിവയുടെ ഒഴിവാക്കലും ഉൾപ്പെടുത്തിയ പാക്കേജ് കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല. ഇതിന്റെ കാരണം ലളിതമാണ്. ഉൽപാദനത്തേക്കാൾ ഉപഭോഗത്താൽ ചലിക്കപ്പെടുന്നതാണ് കേരള സമ്പദ് വ്യവസ്ഥ. കോവിഡിനെത്തുടർന്നുള്ള അടച്ചിൽ കാലത്ത് ലക്ഷക്കണക്കിന് സാധാരണക്കാരുടെ വരുമാനം ഇല്ലാതായി. 

ഭക്ഷ്യക്കിറ്റ് കൊണ്ടു പിടിച്ചുനിന്നെങ്കിലും ഭക്ഷ്യേതര വസ്തുക്കളുടെയും സേവനങ്ങളുടെയും ഉപഭോഗം വളരെ കുറഞ്ഞു. ഇതു വ്യവസായ–വാണിജ്യ മേഖലകളിൽ ആത്മവിശ്വാസം കുറച്ചു. നഷ്ടപ്പെട്ട വരുമാനം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന സാധാരണക്കാരും നേരിടുന്ന പ്രശ്നം ഇതുതന്നെ. തങ്ങളുടെ അധ്വാനശേഷിയോ ഉൽപന്നമോ അധ്വാനമോ വാങ്ങാൻ ജനങ്ങളുടെ കയ്യിൽ പണമില്ല. ഒരാളുടെ ചെലവാണല്ലോ മറ്റൊരാളുടെ വരുമാനം. സാമ്പത്തിക പ്രവർത്തനങ്ങൾ വിധം മന്ദീഭവിച്ചാൽ, ജനജീവിതം ദുഷ്കരമാകുമെന്നു മാത്രമല്ല, സർക്കാരിന്റെ വരുമാനവും ഇടിയും. സർക്കാർ ഇടപെടലിലൂടെ ഈ ദൂഷിത വലയം ഭേദിച്ചില്ലെങ്കിൽ സമ്പദ് വ്യവസ്ഥ നിലയില്ലാക്കയത്തിലേക്കു പതിക്കും.

ജോസ് സെബാസ്റ്റ്യൻ

∙ 6 മാസത്തേക്ക് എങ്കിലും നീളുന്ന ഒരു ഉത്തേജക പാക്കേജ് ആണ് ഇവിടെ പരിഹാരം. സമ്പദ് വ്യവസ്ഥയിലെ ഉപഭോഗം വർധിപ്പിക്കുക ആയിരിക്കണം ലക്ഷ്യം. ആദ്യമാസം 10,000 രൂപ, അടുത്ത 2 മാസങ്ങളിൽ 5000 രൂപ വീതം, അവസാന 3 മാസങ്ങളിൽ 2500 രൂപ വീതം എന്നിങ്ങനെ 27,500 രൂപ വീതം 25 ലക്ഷം കുടുംബങ്ങളിൽ എത്തിക്കണം. ഇതിന്റെ ചെലവ് 6875 കോടി രൂപ. ശമ്പളത്തിനും പെൻഷനുമായി 2021–22ലെ ബജറ്റ് വകയിരുത്തൽ 62951.73 കോടി രൂപയാണ്. 

ജനസംഖ്യയിൽ വെറും 4% പേർക്കായുള്ള ഈ വകയിരുത്തലിൽ നിഷ്പ്രയാസം 10% കുറവുവരുത്താം. ബാക്കി തുകയേ കണ്ടെത്തേണ്ടതുള്ളൂ. നിഷ്ക്രിയത്വത്തിൽനിന്ന് അധ്വാനത്തിലേക്കും ആത്മവിശ്വാസത്തിലേക്കും സാധാരണക്കാരെ കൈപിടിച്ച് ഉയർത്തുകയാണ് സർക്കാർ ചെയ്യേണ്ടേത്. അവർ ഭാഗ്യാന്വേഷികളാകാനുള്ള സാധ്യത വളരെയേറെയാണ്. ഓണം ബംപർ ഭാഗ്യക്കുറി 10 ലക്ഷം അധികം വിറ്റത്  ഇതിന്റെ നാന്ദിയാണ്. 

(ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിലെ മുൻ ഫാക്കൽറ്റിയാണു ലേഖകൻ).