തിരുവനന്തപുരം∙ തൃശൂരിലെ ഒല്ലൂർ ആസ്ഥാനമായ വൈദ്യരത്നം ഔഷധശാല ‘അംഗന’ എന്ന പേരിൽ സ്ത്രീശാക്തീകരണ പദ്ധതിക്കു തുടക്കമിട്ടു. കൗമാരപ്രായക്കാരായ പെൺകുട്ടികളുടെ കരുതൽ, സ്ത്രീശാക്തീകരണം സ്ത്രീകളുടെ ആരോഗ്യം എന്നിവ ലക്ഷ്യമിട്ടാണു പദ്ധതി. ശാരീരിക–മാനസിക ആരോഗ്യം, സൗന്ദര്യ പ്രശ്നം എന്നിവ സംബന്ധിച്ച ആശങ്കകളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ തൃശൂരിലെ ഒല്ലൂർ ആസ്ഥാനമായ വൈദ്യരത്നം ഔഷധശാല ‘അംഗന’ എന്ന പേരിൽ സ്ത്രീശാക്തീകരണ പദ്ധതിക്കു തുടക്കമിട്ടു. കൗമാരപ്രായക്കാരായ പെൺകുട്ടികളുടെ കരുതൽ, സ്ത്രീശാക്തീകരണം സ്ത്രീകളുടെ ആരോഗ്യം എന്നിവ ലക്ഷ്യമിട്ടാണു പദ്ധതി. 

ശാരീരിക–മാനസിക ആരോഗ്യം, സൗന്ദര്യ പ്രശ്നം എന്നിവ സംബന്ധിച്ച ആശങ്കകളും സംശയങ്ങളും ചർച്ച ചെയ്യാനും പരിഹാരം കണ്ടെത്താനും ‘അംഗന’ സ്ത്രീകളെ സഹായിക്കും. 180042512221 എന്ന ടോൾ ഫ്രീ നമ്പറിൽ രാവിലെ 9 മുതൽ രാത്രി 9 വരെ വിളിക്കാം. 30 ഡോക്ടർമാരടങ്ങിയ പാനൽ മറുപടി നൽകും. സ്കൂളുകളിലും കോളജുകളിലും ഡോക്ടർമാരുടെ സൗജന്യ ബോധവൽക്കരണ ക്ലാസുകളും അംഗനയുടെ ഭാഗമായി നടത്തും. 

ADVERTISEMENT

അംഗന പദ്ധതി മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ലോഗോയും വിഡിയോയും മന്ത്രി കെ.രാജൻ പ്രകാശനം ചെയ്തു. വൈദ്യരത്നം ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഇ.ടി.നീലകണ്ഠൻ മൂസ് അധ്യക്ഷത വഹിച്ചു. ഡോ.ഇ.ടി.കൃഷ്ണൻ മൂസ്, തിരുവനന്തപുരം ഗവ.ആയുർവേദ കോളജ് പ്രിൻസിപ്പൽ ഡോ.ജി.ജയ്, ഡപ്യൂട്ടി ഡ്രഗ്സ് കൺട്രോളർ (ആയുർവേദം) ഡോ.ജയ വി.ദേവ്, വൈദ്യരത്നം സീനിയർ സെയിൽസ് മാനേജർ ശ്രീജിത് ഉണ്ണി, ഡോ.വിമൽകുമാർ എന്നിവർ പ്രസംഗിച്ചു.