ഉപയോക്താക്കളെന്ന നിലയിൽ നമുക്കു മുന്നിലേക്കു ധാരാളം ബ്രാൻഡ് ഉൽപന്നങ്ങൾ എത്തുന്നു. എന്നാൽ നമ്മൾ തിരഞ്ഞെടുക്കുന്നത് വളരെ കുറച്ചു ബ്രാൻഡുകൾ മാത്രം. പല മാനദണ്ഡങ്ങളാണു നമ്മുടെ ഈ തിരഞ്ഞെടുപ്പിനുപിന്നിൽ. ദീർഘകാല സമ്പത്തു സൃഷ്ടിക്കുന്നതിനുളള ഓഹരികൾ തെരഞ്ഞെടുക്കുന്നതിനുള്ള നിക്ഷേപ മാർഗത്തിന്റെ അടിസ്ഥാനമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉപയോക്താക്കളെന്ന നിലയിൽ നമുക്കു മുന്നിലേക്കു ധാരാളം ബ്രാൻഡ് ഉൽപന്നങ്ങൾ എത്തുന്നു. എന്നാൽ നമ്മൾ തിരഞ്ഞെടുക്കുന്നത് വളരെ കുറച്ചു ബ്രാൻഡുകൾ മാത്രം. പല മാനദണ്ഡങ്ങളാണു നമ്മുടെ ഈ തിരഞ്ഞെടുപ്പിനുപിന്നിൽ. ദീർഘകാല സമ്പത്തു സൃഷ്ടിക്കുന്നതിനുളള ഓഹരികൾ തെരഞ്ഞെടുക്കുന്നതിനുള്ള നിക്ഷേപ മാർഗത്തിന്റെ അടിസ്ഥാനമായി ഈ ബ്രാൻഡ് ആശയം ഉപയോഗിക്കാം. ഉദാഹരണമായി സുസ്ഥിരത നേടിയ ഒരു ബ്രാൻഡിനെ, മൊത്തത്തിലുള്ള നിക്ഷേപത്തിന് സ്ഥിരത നൽകുന്ന ലാർജ് ക്യാപ് നിക്ഷേപത്തിനു സമാനമായി കണക്കാക്കാം. 

സ്ഥിരപ്രതിഷ്ഠ നേടിയ ഒരു ബ്രാൻഡിനും ലാർജ് ക്യാപ് ഓഹരികൾക്കും സമാനമായ സവിശേഷതകളാണുള്ളത്. വിപണിയിലെ മുൻനിരക്കാർ, ഉപയോക്താക്കളുടേയും നിക്ഷേപകരുടേയും പരിഗണന, മികച്ച അംഗീകാരം തുടങ്ങിയവയാണത്. അവ പക്വത കൈവരിക്കുകയും വിപണിയിലെ വിഹിതം നിലനിർത്തുകയും ആരോഗ്യകരമായ ലാഭം നൽകുകയും ചെയ്യും എന്ന് ഉപഭോക്താക്കൾ കണക്കാക്കുന്നു. സ്ഥിര പ്രതിഷ്ഠ നേടിയ ബ്രാൻഡുകളെ ഓഹരി വിപണിയിൽ സുസ്ഥിര നിക്ഷേപങ്ങളായി കണക്കാക്കാം.  വളർന്നു വരുന്ന ബ്രാൻഡുകളെ മിഡ്ക്യാപ് മേഖലയിലേതിനു സമാനമായ സവിശേഷതകൾ ഉള്ളവയായി കണക്കാക്കാം. 

ADVERTISEMENT

വിപണിയിലെ മുൻനിരക്കാർക്ക് വെല്ലുവിളി ഉർത്തുന്നവയും ഭാവിയിലെ മികച്ച ബ്രാൻഡ്, ലാർജ് ക്യാപ് ഓഹരി എന്നിവയായി കണക്കാക്കുകയും ചെയ്യാം. വളർച്ചയുടെ അടുത്ത പാദത്തിലേക്ക് എത്താനായി ഇവയ്ക്ക് ഗണ്യമായ നിക്ഷേപം വേണ്ടി വരും. അതു പോലെ മിഡ് ക്യാപ് ബിസിനസുകളിൽ ലാഭത്തിന്റെ വലിയൊരു പങ്ക് ബിസിനസ് വളർച്ചയ്ക്കായി പുനർ നിക്ഷേപിക്കും. പ്രത്യേക സാഹചര്യങ്ങളിലേക്കുള്ള നിക്ഷേപ ആശയത്തിനു സമാനമായാണ് ടേൺ എറൗണ്ട് ബ്രാൻഡുകളെ കണക്കാക്കാനാവുക. 

അവസരങ്ങളുടെ ഘട്ടത്തിൽ കണ്ടെത്തുകയാണെങ്കിൽ ഈ ആശയങ്ങൾ നേട്ടമുണ്ടാക്കി തരും. റീ–റേറ്റിങ് രീതിയിൽ ഇവയ്ക്ക് മികച്ച നേട്ടമുണ്ടാക്കാനും സാധിക്കും. എന്നാൽ ടേൺ എറൗണ്ട് എന്ന തിരിച്ചുവരവിന്റെ ഘട്ടത്തിലും മങ്ങിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലും ഉള്ളവയെ വേർതിരിച്ചു കാണാൻ വലിയ ശ്രദ്ധ ചെലുത്തണം. കൃത്യമായി കണ്ടെത്താനായാൽ അവയ്ക്ക് പുതുതായി വൻ നേട്ടം സൃഷ്ടിക്കാനാവും. മൂന്നു മേഖലകളെയും ഉൾപ്പെടുത്തിയുള്ള നിക്ഷേപവും ദീർഘകാലത്തിൽ നിക്ഷേപകർക്കു നേട്ടമുണ്ടാക്കാൻ സഹായകമാകും. 

ADVERTISEMENT

അശ്വിൻ പാട്നി (പ്രോഡക്ട്സ് ആന്റ് ഓൾട്ടർനേറ്റീവ്സ് മേധാവി, ആക്സിസ് എഎംസി)