കൊച്ചി ∙ കോവിഡ് സൃഷ്ടിച്ച സാമ്പത്തിക ആഘാതങ്ങളിൽ നിന്നു കരകയറാനുള്ള ആശയങ്ങൾ പങ്കിടാനുള്ള വേദിയൊരുക്കി ‘ടൈകോൺ’ സംരംഭകത്വ സമ്മേളനം 25 ന് ആരംഭിക്കും. 27 നു സമാപിക്കും. ‘മഹാമാരിക്കിടയിലും’ എന്ന പ്രമേയവുമായി അരങ്ങേറുന്ന സമ്മേളനം 25 നു വൈകിട്ട് 6 നു ഹോട്ടൽ മാരിയറ്റിൽ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. 27

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കോവിഡ് സൃഷ്ടിച്ച സാമ്പത്തിക ആഘാതങ്ങളിൽ നിന്നു കരകയറാനുള്ള ആശയങ്ങൾ പങ്കിടാനുള്ള വേദിയൊരുക്കി ‘ടൈകോൺ’ സംരംഭകത്വ സമ്മേളനം 25 ന് ആരംഭിക്കും. 27 നു സമാപിക്കും. ‘മഹാമാരിക്കിടയിലും’ എന്ന പ്രമേയവുമായി അരങ്ങേറുന്ന സമ്മേളനം 25 നു വൈകിട്ട് 6 നു ഹോട്ടൽ മാരിയറ്റിൽ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. 27 നു രാത്രി 7 നു സമാപന സമ്മേളനത്തിൽ തമിഴ്നാട് മന്ത്രി പി.ടി.ആർ. പളനിവേൽ ത്യാഗരാജൻ പങ്കെടുക്കും. 

200 പ്രതിനിധികൾ നേരിട്ടും 1000 പ്രതിനിധികൾ ഓൺലൈനിലും പങ്കെടുക്കുന്ന ഹൈബ്രിഡ് പ്ലാറ്റ്ഫോമിലാണു സമ്മേളനം. കോവിഡനന്തര കാലത്തെ ബിസിനസ് അവസരങ്ങൾ, സ്റ്റാർട്ടപ് സാധ്യതകൾ, ബിസിനസ് പുനർനിർമാണം, പുതിയ മാർക്കറ്റിങ് തന്ത്രങ്ങൾ, നിക്ഷേപ സാധ്യതകൾ, അനുയോജ്യമായ സാങ്കേതികവിദ്യകൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ നടക്കും. 

ADVERTISEMENT

25 നു വൈകിട്ട് ഇൻഫോ എഡ്ജ് സ്ഥാപകൻ സഞ്ജീവ് ബിഖ്ചന്ദാനി, ‘ഭാവിയിലെ ബിസിനസ് സാധ്യതകൾ’ എന്ന വിഷയം അവതരിപ്പിക്കും. 26 നു വൈകിട്ട് 5.15 ന് ‘തലമുറകളിലൂടെ കൈമാറുന്ന കമ്പനികളുടെ വിജയ സാധ്യതകൾ’ എന്ന വിഷയത്തിൽ എംആർഎഫ് മാനേജിങ് ഡയറക്ടർ രാഹുൽ മാമ്മൻ മാപ്പിള മുഖ്യപ്രഭാഷണം നടത്തും. കാരവൻ ടൂറിസത്തെക്കുറിച്ചുള്ള പ്രത്യേക സെഷനാണു സമാപന ദിവസത്തെ പ്രധാന ആകർഷണം. കേരള ടൂറിസം ഡയറക്ടർ കൃഷ്ണ തേജ നേതൃത്വം നൽകും. 

കെപിഎംജി ഇന്ത്യ ചെയർമാൻ അരുൺ എം.കുമാർ, ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡ് പ്രസിഡന്റ് കിരൺ തോമസ്, ജിയോ ഡിജിറ്റൽ പ്ലാറ്റ്ഫോം ഇൻഫർമേഷൻ ടെക്നോളജി പ്രസിഡന്റ് അനീഷ് ഷാ, പോളിസി ബസാർ സഹസ്ഥാപകൻ അലോക് ബൻസാൽ, അപ്ഗ്രാഡ് സിഇഒ അർജുൻ മോഹൻ, എൻട്രി ആപ്പ് സ്ഥാപകൻ മുഹമ്മദ് ഹിസാമുദ്ദീൻ, ഫാർമേഴ്സ് ഫ്രഷ് സോൺ സ്ഥാപകൻ പി.എസ്. പ്രദീപ്, സിസ്കോ ഇന്ത്യ- സാർക് ഓപ്പറേഷൻസ് മേധാവി ഡെയ്സി ചിറ്റിലപ്പിള്ളി, കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എംഡി ഡോ.സന്തോഷ് ബാബു, വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ വി.അബ്ദുൽ റസാഖ്, കാൻകോർ ഇൻഗ്രെഡിയന്റ്സ് സിഇഒ ജീമോൻ കോര എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുക്കുമെന്നു ടൈ കേരള പ്രസിഡന്റ് അജിത് മൂപ്പൻ പറഞ്ഞു.

ADVERTISEMENT

English summary: TiEcon Kerala 2021: Entrepreneur meet Kochi