കൊച്ചി∙ എസ്ബിഐ വായ്പാ പലിശയുടെ അടിസ്ഥാന നിരക്കിൽ 10 പോയിന്റ് വർധിപ്പിച്ചത് വായ്പകളെടുത്തിട്ടുള്ള എല്ലാവരെയും ബാധിക്കില്ല. പലിശയിൽ 0.1% വർധന വരാമെങ്കിലും പഴയ ബേസ് റേറ്റ് അനുസരിച്ചോ പ്രൈംലെൻഡിങ് റേറ്റ് അനുസരിച്ചോ വായ്പയെടുത്തിട്ടുള്ളവർക്കു മാത്രമാണു ബാധകം. നിലവിൽ വായ്പകൾ എംസിഎൽആർ എന്ന മാർജിനൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ എസ്ബിഐ വായ്പാ പലിശയുടെ അടിസ്ഥാന നിരക്കിൽ 10 പോയിന്റ് വർധിപ്പിച്ചത് വായ്പകളെടുത്തിട്ടുള്ള എല്ലാവരെയും ബാധിക്കില്ല. പലിശയിൽ 0.1% വർധന വരാമെങ്കിലും പഴയ ബേസ് റേറ്റ് അനുസരിച്ചോ പ്രൈംലെൻഡിങ് റേറ്റ് അനുസരിച്ചോ വായ്പയെടുത്തിട്ടുള്ളവർക്കു മാത്രമാണു ബാധകം. നിലവിൽ വായ്പകൾ എംസിഎൽആർ എന്ന മാർജിനൽ കോസ്റ്റ് ലെൻഡിങ് റേറ്റ് അനുസരിച്ചാണ്.

2017ൽ എംസിഎൽആർ നിലവിൽ വന്നു. മിക്ക ഇടപാടുകാരും അവരുടെ വായ്പകൾ എംസിഎൽആറിലേക്കു മാറ്റിയിരുന്നു. അവർക്കു പലിശ നിരക്കിൽ ഒരു മാറ്റവുമില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. എന്നാൽ 2017നു മുൻപു പഴയ ബേസ് റേറ്റിൽ വായ്പയെടുത്തവരും എംസിഎൽആറിലേക്കു മാറാത്തവരും ഇപ്പോഴുമുണ്ട്. അവരുടെ പലിശ നിരക്കിൽ നേരിയ വർധന വരും. ഉദാഹരണത്തിന് 7.6% ആണ് ഇപ്പോൾ പലിശ എങ്കിൽ അത് 7.7% ആകും. 12.2% നിരക്കിൽ വായ്പയെടുത്തിട്ടുണ്ടെങ്കിൽ അത് 12.3% ആകും. എംസിഎൽആറിലേക്കു മാറാത്ത എല്ലാത്തരം വായ്പകൾക്കും വർധന ബാധകമാവും.