ദുബായ്∙ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 10 ലക്ഷത്തിലേറെ പേർ എത്തിയ എക്സ്പോയിൽ സന്ദർശകരുടെ എണ്ണം 1.6 കോടി കവിഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയതോടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞമാസം മാത്രം 44 ലക്ഷത്തിലേറെ ആളുകൾ എത്തി. ടിക്കറ്റ് നിരക്ക് കുറച്ചതും വരുംദിവസങ്ങളിൽ ആകർഷകമായ പരിപാടികൾ ഉൾപ്പെടുത്തിയതും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 10 ലക്ഷത്തിലേറെ പേർ എത്തിയ എക്സ്പോയിൽ സന്ദർശകരുടെ എണ്ണം 1.6 കോടി കവിഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയതോടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞമാസം മാത്രം 44 ലക്ഷത്തിലേറെ ആളുകൾ എത്തി. ടിക്കറ്റ് നിരക്ക് കുറച്ചതും വരുംദിവസങ്ങളിൽ ആകർഷകമായ പരിപാടികൾ ഉൾപ്പെടുത്തിയതും കൂടുതൽ പേരെ ആകർഷിക്കും.  31ന് എക്സ്പോ അവസാനിക്കുമ്പോഴേക്കും 2.5 കോടിയോളം സന്ദർശകരെത്തുമെന്നാണ് പ്രതീക്ഷ. 

കേരളം മുതൽ കശ്മീർ വരെയുള്ള സാംസ്കാരിക വൈവിധ്യങ്ങൾ, സ്റ്റാർട്ടപ്പ് സംരംഭങ്ങൾ, ബഹിരാകാശ മേഖലയിലെയടക്കം നേട്ടങ്ങൾ തുടങ്ങിയവ പരിചയപ്പെടുത്തുന്ന ഇന്ത്യ പവിലിയൻ സന്ദർശകരുടെ പ്രിയപ്പെട്ട കേന്ദ്രമാണ്.  ഇന്ത്യയിലെ 50,000 സ്റ്റാർട്ടപ്പുകളാണ് പരിചയപ്പെടുത്തിയത്.  എക്സ്പോയിലെ ഏറ്റവും വലിയ പവിലിയനുകളിലൊന്നായ ഇതു സ്ഥിരമായി നിലനിർത്താൻ തീരുമാനിച്ചിട്ടുണ്ട്. എക്സ്പോ അവസാന ഘട്ടത്തിലേക്കു കടന്നതോടെ കലാവേദികളും സജീവമായി.  

ADVERTISEMENT

ഇളയരാജ, എ. ആർ. റഹ്മാൻ എന്നിവരടക്കമുള്ള സംഗീത പ്രതിഭകൾ, രാജ്യാന്തര കലാകാരന്മാർ, സാഹിത്യ-വൈജ്ഞാനിക മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ വരുംദിവസങ്ങളിൽ വേദികളിലെത്തും. 30 രാജ്യങ്ങളിൽ നിന്നുള്ള 300 കായിക താരങ്ങൾ പങ്കെടുക്കുന്ന വേൾഡ് ഏരിയൽ ജിംനാസ്റ്റിക്സ് ചാംപ്യൻഷിപ് 8, 9, 10 തീയതികളിൽ എക്സ്പോ സ്പോർട്സ് അരീനയിൽ നടക്കും. ഇന്ത്യയടക്കമുള്ള 192 രാജ്യങ്ങൾ മത്സരിച്ചൊരുക്കുന്ന വിഭവമേള ആയിരങ്ങളെയാണ് ആകർഷിക്കുന്നത്.

Content highlights: Dubai expo