ന്യൂഡൽഹി∙ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ (എംഎസ്എംഇ) മികവു ലക്ഷ്യമിട്ടു നടപ്പാക്കുന്ന ലോകബാങ്ക് സഹായ പദ്ധതിക്ക് (റാംപ്) 6062.45 കോടി രൂപ അനുവദിക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. 2022–23 സാമ്പത്തിക വർഷമാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിച്ചെലവിൽ 3750 കോടി രൂപ ലോകബാങ്ക് വായ്പയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ (എംഎസ്എംഇ) മികവു ലക്ഷ്യമിട്ടു നടപ്പാക്കുന്ന ലോകബാങ്ക് സഹായ പദ്ധതിക്ക് (റാംപ്) 6062.45 കോടി രൂപ അനുവദിക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. 2022–23 സാമ്പത്തിക വർഷമാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിച്ചെലവിൽ 3750 കോടി രൂപ ലോകബാങ്ക് വായ്പയാണ്. ബാക്കി 2312.45 കോടി രൂപ കേന്ദ്രസഹായമായി നൽകും. 

വിപണി പ്രവേശന–വായ്പാ നടപടികൾ വേഗത്തിലാക്കുക, സ്ഥാപനങ്ങളുടെ ശാക്തീകരണം, എംഎസ്എംഇകളുടെ ഹരിതവൽക്കരണം തുടങ്ങിയവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിലുള്ള എംഎസ്എംഇകളുടെ ന്യൂനതകൾ പരിഹരിക്കുന്നതിന് ഊന്നൽ നൽകും. നൈപുണ്യ വികസനം, ശേഷി വർധന, ഗുണനിലവാരമുയർത്തൽ, സാങ്കേതിക നവീകരണം, വിപണന പ്രോത്സാഹനം എന്നിവയിലെ അപര്യാപ്തതകൾ മറികടക്കും. 

ADVERTISEMENT

എംഎസ്എംഇകളുടെ സാന്നിധ്യം കുറവുള്ള സംസ്ഥാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. സംസ്ഥാനങ്ങളുടെ തന്ത്രപരമായ നിക്ഷേപ പദ്ധതികൾ എംഎസ്എംഇ മേഖലയുടെ വികസനത്തിനുള്ള മാർഗരേഖയാക്കും. എംഎസ്എംഇകളായി യോഗ്യത നേടുന്ന 6.3 കോടി സംരംഭങ്ങൾക്കും നേരിട്ടോ അല്ലാതെയോ പദ്ധതി പ്രയോജനം ചെയ്യും. 70,500 വനിതാ എംഎസ്എംഇകളും പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നു. ചെറുകിട, സൂക്ഷ്മ, ഇടത്തരം വ്യവസായ മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല കൗൺസിൽ പദ്ധതി നടപ്പാക്കലും നയരൂപീകരണവും നടത്തും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT