ദുബായ്∙ സെപ്റ്റംബറിൽ പുതിയ വീസകളും നിലവിലുള്ള വീസകളിൽ വൻ ഇളവുകളും പ്രാബല്യത്തിലാകുന്നതോടെ അവസരങ്ങളുടെ ആസ്ഥാനമാകുകയാണ് യുഎഇ. വിവിധ മേഖലകളിൽ മികവുള്ളവർ, നിക്ഷേപകർ, പ്രഫഷനലുകൾ എന്നിവർക്ക് 5 വർഷ താമസ വീസയാണ് (ഗ്രീൻ വീസ) ഏറ്റവും ആകർഷകം. ഇടനിലക്കാരോ നടപടി നൂലാമാലകളോ ഇല്ലാതെ കുടുംബത്തോടൊപ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ സെപ്റ്റംബറിൽ പുതിയ വീസകളും നിലവിലുള്ള വീസകളിൽ വൻ ഇളവുകളും പ്രാബല്യത്തിലാകുന്നതോടെ അവസരങ്ങളുടെ ആസ്ഥാനമാകുകയാണ് യുഎഇ. വിവിധ മേഖലകളിൽ മികവുള്ളവർ, നിക്ഷേപകർ, പ്രഫഷനലുകൾ എന്നിവർക്ക് 5 വർഷ താമസ വീസയാണ് (ഗ്രീൻ വീസ) ഏറ്റവും ആകർഷകം. ഇടനിലക്കാരോ നടപടി നൂലാമാലകളോ ഇല്ലാതെ കുടുംബത്തോടൊപ്പം യുഎഇയിലെത്താം. സാങ്കേതികവിദ്യ, ആരോഗ്യം, ഭക്ഷണം, കൃഷി, വിദ്യാഭ്യാസം, വ്യവസായം, കല, ചലച്ചിത്രം, കായികം തുടങ്ങിയ മേഖലകളിലെ നൂതന ആശയങ്ങൾക്കും സംരംഭങ്ങൾക്കും വൻ സാധ്യതയാണുള്ളത്. 

സംരംഭകർക്ക് നേട്ടം

ADVERTISEMENT

∙യുഎഇയിൽ സംരംഭങ്ങൾ തുടങ്ങിയാൽ ലോകത്ത് എല്ലായിടത്തും ഒരുമിച്ചു തുടങ്ങുന്നതു പോലെയുള്ള ഫലം കിട്ടുമെന്നതാണ് സംരംഭകർക്കു മുന്നിലുള്ള വൻ 'ഓഫർ' എന്ന് ഇൻവെസ്റ്റ്മെന്റ് ആൻഡ് ബിസിനസ് മാനേജ്മെന്റ് സെന്റർ സിഇഒയും എംഡിയുമായ പി.കെ.സജിത് കുമാർ പറഞ്ഞു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും അതിവേഗം ഉൽപന്നങ്ങൾ എത്തിക്കാനാകും. 

∙ സ്മാർട് സേവനം, മികച്ച അടിസ്ഥാന– ലോജിസ്റ്റിക്സ് സൗകര്യം, ഫ്രീസോണുകൾ, 100% ഉടമസ്ഥാവകാശത്തോടെ സംരംഭങ്ങൾ തുടങ്ങാനുള്ള അവസരം, ലോജിസ്റ്റിക്സ് സൗകര്യങ്ങൾ. 

ADVERTISEMENT

∙ പുതിയ അറിവുകളും അവസരങ്ങളും ലഭ്യമാക്കുന്ന 'സ്കിൽ അപ് അക്കാദമി', സ്റ്റാർട്ടപ്പുകൾ തുടങ്ങാനുള്ള 'സ്കെയിൽ അപ് പ്ലാറ്റ്ഫോം', നിക്ഷേപാവസരങ്ങളെക്കുറിച്ചുള്ള ഗ്രോ ഇൻ യുഎഇ' പോർട്ടൽ തുടങ്ങിയവ ഏറെ സഹായകം. 

ഇന്ത്യയ്ക്ക് ഗുണമേറേ

ADVERTISEMENT

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) ഒപ്പുവച്ചതോടെ യുഎഇ വികസന പദ്ധതികളുടെ ഏറ്റവും അടുത്ത പങ്കാളിയാകാൻ ഇന്ത്യയ്ക്കു കഴിയും. ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ കുതിപ്പിനു വഴിയൊരുങ്ങും. എക്സ്പോ വേദിയായിരുന്ന ഡിസ്ട്രിക്ട് 2020 മേഖലയിൽ ഇന്ത്യയടക്കം 27 രാജ്യങ്ങളിൽനിന്നുള്ള 85 സ്റ്റാർട്ടപ്പുകളും ചെറുകിട സംരംഭങ്ങളും വർഷാവസാനം പ്രവർത്തനം തുടങ്ങും. 

ബിസിനസ് ടൂറിസം 

ഒന്നിലേറെ തവണ പോയിവരാവുന്ന 5 വർഷ വീസയടക്കമുള്ള ടൂറിസ്റ്റ് വീസ ബിസിനസ് ടൂറിസം സാധ്യതകളും തുറക്കും. വെർച്വൽ ഓഫിസ് തുടങ്ങാനാകുമെന്നതിനാൽ സംരംഭകർ സ്ഥിരമായി യുഎഇയിൽ ഉണ്ടാകണമെന്നില്ല. 

വിദ്യാർഥികൾക്ക് മെച്ചം

ആൺകുട്ടികളെ 25 വയസ്സുവരെയും, പെൺമക്കളെയും ഭിന്നശേഷിക്കാരെയും പ്രായപരിധി പരിഗണിക്കാതെയും രക്ഷിതാവിനു സ്പോൺസർ ചെയ്യാമെന്ന തീരുമാനം പഠനത്തോടൊപ്പം അനുയോജ്യമായ ജോലി കണ്ടെത്താനും സഹായിക്കും. നിർമിതബുദ്ധി, സൈബർ സെക്യൂരിറ്റി, ഗെയിമിങ് ആൻഡ് റോബട്ടിക്സ്, ഡേറ്റ അനലറ്റിക്സ് തുടങ്ങി നൂതന ബിരുദ-ബിരുദാനന്തര കോഴ്സുകൾ യുഎഇയിൽതന്നെ പഠിച്ച് ഇവിടെത്തന്നെ ജോലിക്കു കയറാനും എളുപ്പമാകും.

English Summary: Opening of new visas and concessions in UAE