മനോരമ ലേഖകൻ വെള്ളൂർ ∙ പൊതുമേഖലയെ സംരക്ഷിക്കുക എന്ന നിലപാടിന്റെ അർഥം കെടുകാര്യസ്ഥത മൂലം നശിക്കുന്ന സ്ഥാപനങ്ങൾക്കായി നികുതിപ്പണം ഒഴുക്കൽ അല്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിന്റെ (കെപിപിഎൽ) പ്രവർത്തനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാർ സ്ഥാപനമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളൂർ ∙ പൊതുമേഖലയെ സംരക്ഷിക്കുക എന്ന നിലപാടിന്റെ അർഥം കെടുകാര്യസ്ഥത മൂലം നശിക്കുന്ന സ്ഥാപനങ്ങൾക്കായി നികുതിപ്പണം ഒഴുക്കൽ അല്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിന്റെ (കെപിപിഎൽ) പ്രവർത്തനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാർ സ്ഥാപനമായ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ് (എച്ച്എൻഎൽ) ലേലത്തിലൂടെ വാങ്ങിയാണ് സംസ്ഥാന സർക്കാർ കെപിപിഎൽ ആരംഭിച്ചത്.

പൊതുമേഖലാ സ്ഥാപനം നവീകരിക്കുകയും അടിസ്ഥാന സൗകര്യം അടക്കം വർധിപ്പിക്കുകയും ചെയ്യുമെന്നും ജീവനക്കാരും മാനേജ്മെന്റും അതിന് അനുസരിച്ച് ഉയരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ മുൻനിര കടലാസ് നിർമാണ കമ്പനിയാക്കി കെപിപിഎല്ലിനെ മാറ്റും. കേന്ദ്രസർക്കാർ സ്വകാര്യവൽക്കരിക്കാൻ ശ്രമിച്ച എച്ച്എൻഎൽ ഏറ്റെടുക്കുന്നതിൽ ഭരണപ്രതിപക്ഷ കക്ഷികളുടെയെല്ലാം സഹായം സർക്കാരിന് ലഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ADVERTISEMENT

ജീവനക്കാരെ കഴിവിന്റെയും ആവശ്യത്തിന്റെയും അടിസ്ഥാനത്തിലാകും സ്ഥിരപ്പെടുത്തുകയെന്നു മന്ത്രി പി.രാജീവ് പറഞ്ഞു. കെപിപിഎൽ ലാഭത്തിലെത്തുമ്പോൾ, സ്ഥലം വിട്ടുനൽകിയ നാട്ടുകാരെയും പൂർണസഹകരണം നൽകിയ തൊഴിലാളികളെയും ഓർമിക്കണമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. 

പുതിയതായി ഉൽപാദിപ്പിച്ച പേപ്പ‍ർ റോളിൽ മുഖ്യമന്ത്രി ഒപ്പു ചാർത്തി. പേപ്പർ യൂണിറ്റ്, ഡീ ഇങ്കിങ് യൂണിറ്റ്, പവർ ബോയ്‌ലർ എന്നിവയാണ് ആദ്യഘട്ടത്തിൽ നവീകരിച്ചത്. രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ മരത്തിൽ നിന്നു പൾപ്പ് ഉണ്ടാക്കി കടലാസ് നിർമാണം ആരംഭിക്കാം. ഈ വർഷം ജനുവരി മുതൽ 46 മാസത്തിനുള്ളിൽ 4 ഘട്ട വികസനം പൂർത്തിയാക്കി പ്രതിവർഷം 5 ലക്ഷം ടൺ ഉൽപാദനവും 3000 കോടി രൂപ വിറ്റുവരവുമുള്ള കമ്പനിയാക്കുകയാണു ലക്ഷ്യം. 252 ജീവനക്കാരാണ് ഇപ്പോഴുള്ളത്.