തിരുവനന്തപുരം ∙ കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്കു സർക്കാർ സ്‌പോൺസർ ചെയ്യുന്ന വെഞ്ച്വർ ക്യാപ്പിറ്റൽ ഫണ്ട് സജ്ജീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2021-22 വാർഷിക ബജറ്റിന്റെ അടിസ്ഥാനത്തിലാണിത്. ചെറുകിട സംരംഭങ്ങളുടെയും സ്റ്റാർട്ടപ്പുകളുടെയും വളർച്ചയ്ക്കാണ് വെഞ്ച്വർ ക്യാപ്പിറ്റൽ ഫണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്കു സർക്കാർ സ്‌പോൺസർ ചെയ്യുന്ന വെഞ്ച്വർ ക്യാപ്പിറ്റൽ ഫണ്ട് സജ്ജീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2021-22 വാർഷിക ബജറ്റിന്റെ അടിസ്ഥാനത്തിലാണിത്. ചെറുകിട സംരംഭങ്ങളുടെയും സ്റ്റാർട്ടപ്പുകളുടെയും വളർച്ചയ്ക്കാണ് വെഞ്ച്വർ ക്യാപ്പിറ്റൽ ഫണ്ട്. പ്രാരംഭ ചെലവിന് 1 കോടി രൂപ വകയിരുത്തിയിരുന്നു. 250 കോടിയുടെ ഫണ്ട് സമാഹരിക്കാനുള്ള നിർദേശമാണ് മുന്നോട്ടു വയ്ക്കുന്നത്.

സംസ്ഥാന സർക്കാരിനുവേണ്ടി കെഎഫ്സി, കെഎസ്എഫ്ഇ, കെഎസ്ഐഡിസി എന്നീ ഏജൻസികൾ അല്ലെങ്കിൽ സർക്കാർ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള മറ്റേതെങ്കിലും ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നു സംയുക്തമായി സ്‌പോൺസർ ചെയ്യുന്ന ട്രസ്റ്റ് ആയാണ് ഫണ്ട് രൂപീകരിക്കുക.

ADVERTISEMENT

ഏഴ് പ്രിൻസിപ്പൽ ജില്ലാ ജഡ്ജിമാർക്കു പ്രീമിയം ഹോണ്ട സിറ്റിയോ മാരുതി സിയാസ് കാറോ വാങ്ങാൻ അനുമതി നൽകി. ഇലക്ട്രിക് വാഹനങ്ങൾ വാടകയ്ക്ക് എടുക്കാനുള്ള അവസരവും നൽകും. സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും അനുവദിച്ച ശമ്പളപരിഷ്‌കരണ ആനുകൂല്യം സംസ്ഥാന മെഡിക്കൽ കൗൺസിൽ ജീവനക്കാർക്കും കേരള ഡെന്റൽ കൗൺസിൽ ജീവനക്കാർക്കും അനുവദിക്കും.

കേരള മെഡിക്കൽ സർവീസസ് കോർപറേഷനിൽ ഡയറക്ടർ (ധനകാര്യം) തസ്തിക സൃഷ്ടിച്ച് ധനവകുപ്പിൽ ഡപ്യൂട്ടി, ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കും. വ്യവസായ വകുപ്പിന്റെ സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്സിൽ 4 വർഷമായി ഒഴിഞ്ഞു കിടക്കുന്ന അസിസ്റ്റന്റ് മാനേജരുടെ തസ്തിക പുനഃസ്ഥാപിക്കും.