ന്യൂഡൽഹി∙ 5 വർഷത്തെ ജിഎസ്ടി നഷ്ടപരിഹാര കാലാവധി ഈ മാസം തീരാനിരിക്കെ ഈ ആഴ്ച നടക്കാനിരിക്കുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ പ്രധാന ചർച്ചാവിഷയങ്ങളിലൊന്ന് കാലാവധി നീട്ടലായിരിക്കും. നഷ്ടപരിഹാരം തുടർന്നും നൽകണമെന്ന ആവശ്യം പ്രതിപക്ഷ സംസ്ഥാനങ്ങൾ ഉയർത്തിയേക്കും. എന്നാൽ നിലവിലെ സാമ്പത്തികസ്ഥിതിയിൽ GST, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ 5 വർഷത്തെ ജിഎസ്ടി നഷ്ടപരിഹാര കാലാവധി ഈ മാസം തീരാനിരിക്കെ ഈ ആഴ്ച നടക്കാനിരിക്കുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ പ്രധാന ചർച്ചാവിഷയങ്ങളിലൊന്ന് കാലാവധി നീട്ടലായിരിക്കും.നഷ്ടപരിഹാരം തുടർന്നും നൽകണമെന്ന ആവശ്യം പ്രതിപക്ഷ സംസ്ഥാനങ്ങൾ ഉയർത്തിയേക്കും. എന്നാൽ നിലവിലെ സാമ്പത്തികസ്ഥിതിയിൽ കാലാവധി നീട്ടാനാകില്ലെന്ന നിലപാടായിരിക്കും സർക്കാർ സ്വീകരിക്കുക. 

മേയ് 31 വരെയുള്ള ജിഎസ്ടി നഷ്ടപരിഹാര കുടിശിക കേന്ദ്രം തീർത്തിരുന്നു. അതുവഴി കേരളത്തിന് ലഭിച്ചത് 5,693 കോടി രൂപയാണ്. ഇനി ജൂണിലെ തുക മാത്രമാണ് സംസ്ഥാനങ്ങൾക്ക് ലഭിക്കാനുള്ളത്. 2017ലാണ് ജിഎസ്ടി നിലവിൽ വന്നത്. നികുതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാന നഷ്ടം 5 വർഷത്തേക്ക് കേന്ദ്രം നൽകുമെന്ന് ഉറപ്പുനൽകിയിരുന്നു. ഉൽപ്പന്നങ്ങളുടെ മേൽ ചുമത്തുന്ന സെസ് വഴിയാണ് സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത്.

ADVERTISEMENT

ജിഎസ്ടി നഷ്ടപരിഹാരം ജൂണിനു ശേഷവും നീട്ടണമെന്നാണ് കേരളമുൾപ്പെടെ മിക്ക സംസ്ഥാനങ്ങളുടെയും ആവശ്യം. നഷ്ടപരിഹാരം നൽകാൻ 2020–21ൽ 1.1 ലക്ഷം കോടി രൂപയും 2021–22ൽ 1.5 ലക്ഷം കോടിയും കേന്ദ്രം വായ്പയെടുത്തിരുന്നു. ഇതിന്റെ പലിശയിനത്തിൽ കേന്ദ്രം 7500 കോടി ഇതിനകം നൽകിക്കഴിഞ്ഞു. 14,000 കോടി ഈ സാമ്പത്തികവർഷം പലിശ നൽകും. മുതലിന്റെ തിരിച്ചടവ് അടുത്ത വർഷം തുടങ്ങി 2026 മാർച്ചിലാണ് അവസാനിക്കുക. ഉൽപ്പന്നങ്ങളുടെ മേലുള്ള കോംപൻസേഷൻ സെസ് അതുവരെ തുടരും.  28,29 തീയതികളിൽ ചണ്ഡീഗഡിലാണ് ജിഎസ്ടി കൗൺസിൽ യോഗം.

Content Highlights: GST Compensation