കൊച്ചി ∙ കുറഞ്ഞ വിലയിൽ പരിസ്ഥിതി സൗഹൃദ ഇന്ധനമെന്ന വാഗ്ദാനവുമായി അവതരിപ്പിച്ച പ്രകൃതിവാതകത്തിനും (എൽഎൻജി) തീവില. വാഹന ഇന്ധനമായി ഉപയോഗിക്കുന്ന സിഎൻജിയുടെ (സമ്മർദിത പ്രകൃതിവാതകം) വിലയിൽ 5 വർഷത്തിനിടെയുണ്ടായ വിലവർധന 94%. 2016 ൽ 47 രൂപയ്ക്കു ലഭിച്ചിരുന്ന ഒരു കിലോഗ്രാം സിഎൻജിക്ക് ഇപ്പോൾ കൊച്ചിയിലെ വില 91

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കുറഞ്ഞ വിലയിൽ പരിസ്ഥിതി സൗഹൃദ ഇന്ധനമെന്ന വാഗ്ദാനവുമായി അവതരിപ്പിച്ച പ്രകൃതിവാതകത്തിനും (എൽഎൻജി) തീവില. വാഹന ഇന്ധനമായി ഉപയോഗിക്കുന്ന സിഎൻജിയുടെ (സമ്മർദിത പ്രകൃതിവാതകം) വിലയിൽ 5 വർഷത്തിനിടെയുണ്ടായ വിലവർധന 94%. 2016 ൽ 47 രൂപയ്ക്കു ലഭിച്ചിരുന്ന ഒരു കിലോഗ്രാം സിഎൻജിക്ക് ഇപ്പോൾ കൊച്ചിയിലെ വില 91 രൂപ. എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോ‍‍ട്, വയനാട് ജില്ലകളിൽ കിലോഗ്രാമിനു 91 രൂപയാണു വില. 

രണ്ടു ദിവസം മുൻപായിരുന്നു 5 രൂപ വർധന. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് ലിമിറ്റഡാണ് (ഐഒഎജിപിഎൽ) ഈ ജില്ലകളിൽ സിഎൻജി ലഭ്യമാക്കുന്നത്. മാർച്ച് – ഓഗസ്റ്റ് കാലത്തു മാത്രം രണ്ടു വട്ടമാണ് ഐഒഎജിപിഎൽ വില കൂട്ടിയത്. അതേസമയം അറ്റ്ലാന്റിക് ഗൾഫ് ആൻഡ് പസിഫിക് (എജി ആൻഡ് പി) സിഎൻജി വിതരണം ചെയ്യുന്ന ജില്ലകളിൽ ഈയിടെ വില വർധിപ്പിച്ചിട്ടില്ല. തിരുവനന്തപുരം – 83 രൂപ, കൊല്ലം – 82, ആലപ്പുഴ – 81 എന്നിങ്ങനെയാണു വില.

ADVERTISEMENT

∙ ആഭ്യന്തര വാതകത്തിനും വിലക്കയറ്റം 

കോവിഡും ആഗോള എണ്ണ വിപണിയിലെ സമ്മർദവും റഷ്യ– യുക്രെയ്ൻ യുദ്ധവുമൊക്കെ ഇറക്കുമതി വാതക വില ആളിക്കത്തിക്കുന്നതിനിടെ, ഇന്ത്യ ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്ന വാതകത്തിനും ഒരു വർഷത്തിനിടെ 2 വട്ടം വില വർധിപ്പിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ ഒരു മില്യൻ മെട്രിക് ബ്രിട്ടിഷ് തെർമൽ യൂണിറ്റ് (എംഎംബിടിയു) വാതകത്തിന്റെ വില 1.79 ഡോളറായിരുന്നു. ഒക്ടോബറിൽ 2.9 ഡോളറായും ഈ വർഷം ഏപ്രിലിൽ 6.1 ഡോളറായും വർധിപ്പിച്ചു. നിലവിലെ വില 10.5 ഡോളർ.