തിരുവനന്തപുരം∙ ജനങ്ങൾ വാങ്ങുന്ന സാധനങ്ങളുടെയും നേടുന്ന സേവനങ്ങളുടെയും ബില്ലുകൾ നേരിട്ടു സംസ്ഥാന ചരക്ക്, സേവന നികുതി ( ജിഎസ്ടി ) വകുപ്പിനു ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച ലക്കി ബിൽ മൊബൈൽ ആപ് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ബിൽ ചോദിച്ചു വാങ്ങാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതോടൊപ്പം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ജനങ്ങൾ വാങ്ങുന്ന സാധനങ്ങളുടെയും നേടുന്ന സേവനങ്ങളുടെയും ബില്ലുകൾ നേരിട്ടു സംസ്ഥാന ചരക്ക്, സേവന നികുതി ( ജിഎസ്ടി ) വകുപ്പിനു ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച ലക്കി ബിൽ മൊബൈൽ ആപ് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ബിൽ ചോദിച്ചു വാങ്ങാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതോടൊപ്പം, കൃത്യമായ ബിൽ നൽകാൻ വ്യാപാരികളെ നിർബന്ധിതരാക്കാനും ഇതുവഴി കഴിയും. ‌

ആപ്പിൽ ലഭിക്കുന്ന ബില്ലുകളിൽനിന്നു നറുക്കെടുക്കും. കുടുംബശ്രീയുടെയും വനശ്രീയുടെയും സമ്മാനപ്പൊതികൾ മുതൽ 25 ലക്ഷം രൂപ സമ്മാനത്തുക വരെ ഉപഭോക്താക്കളെ തേടിയെത്തും. വർഷം 5 കോടി രൂപ സമ്മാനത്തിനായി ചെലവിടും. വാണിജ്യവിവരം കൃത്യമായി വെളിപ്പെടുത്തുക വഴി വ്യാപാരികൾ നികുതി പൂർണമായി അടയ്ക്കുന്ന സാഹചര്യം ഒരുങ്ങുമെന്ന് ആപ് പുറത്തിറക്കിക്കൊണ്ടു മുഖ്യമന്ത്രി പറഞ്ഞു. വ്യാപാരം വർധിപ്പിക്കാനും ലക്കി ബിൽ പദ്ധതി വഴി കഴിയുമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ആപ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ജിഎസ്ടി വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ഇൻസ്റ്റാൾ ചെയ്യാം.

ADVERTISEMENT

English Summary: State launches GST Lucky Bill app