ന്യൂഡൽഹി∙ ചെറുകിട സംരംഭങ്ങൾക്കു (എംഎസ്എംഇ) സർക്കാർ ജാമ്യത്തിൽ വായ്പ നൽകുന്ന പദ്ധതിയായ എമർജൻസി ക്രെഡിറ്റ്‌ലൈൻ ഗാരന്റി സ്കീമിൽ (ഇസിഎൽജിഎസ്) ഹോട്ടൽ (ഹോസ്പിറ്റാലിറ്റി)ECLGS, MSME, personal loans, Loans, Business, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ചെറുകിട സംരംഭങ്ങൾക്കു (എംഎസ്എംഇ) സർക്കാർ ജാമ്യത്തിൽ വായ്പ നൽകുന്ന പദ്ധതിയായ എമർജൻസി ക്രെഡിറ്റ്‌ലൈൻ ഗാരന്റി സ്കീമിൽ (ഇസിഎൽജിഎസ്) ഹോട്ടൽ (ഹോസ്പിറ്റാലിറ്റി) മേഖലയ്ക്കു വേണ്ടി 50,000 കോടി രൂപ കൂടി അനുവദിച്ചു. ഹോട്ടലുകൾ, വിവാഹ ഹാൾ, കന്റീൻ, ട്രാവൽ ആൻഡ് ടൂറിസം, ട്രാവൽ ഏജന്റ്സ്, ടൂർ ഓപ്പറേറ്റർമാർ അടക്കമുള്ളവയ്ക്ക് ഇതിന്റെ ഗുണം ലഭിക്കും.

നീക്കിയിരിപ്പു വർധിപ്പിക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകിയതോടെ പദ്ധതിയുടെ ആകെത്തുക 5 ലക്ഷം കോടി രൂപയായി. കേന്ദ്ര ബജറ്റിലെ നിർദേശത്തിനാണ് മന്ത്രിസഭായോഗം അംഗീകാരം നൽകിയത്. 2023 മാർച്ച് വരെ പദ്ധതി നീട്ടിയിരുന്നു. 3.67 ലക്ഷം കോടി രൂപയുടെ വായ്പയാണ് ഇതുവരെ നൽകിയത്.

ADVERTISEMENT

ബാങ്ക് വായ്പയിൽ 2020 ഫെബ്രുവരി 29 വരെയുള്ള ബാധ്യതയുള്ള തുകയുടെ 20% തുക എമർജൻസി ക്രെഡിറ്റ് ആയി ഈടില്ലാതെ പരമാവധി 9.25% പലിശ നിരക്കിൽ നൽകുന്നതായിരുന്നു പദ്ധതിയുടെ ആദ്യഘട്ടം.2021 മാർച്ച് 31നും 2022 ജനുവരി 31നുമിടയിൽ വായ്പയെടുത്തവർക്കും എസിഎൽജിഎസ് മൂന്നാം പതിപ്പിന്റെ പ്രയോജനം ലഭിക്കും.

2020 ഫെബ്രുവരി 29, 2021 മാർച്ച് 31, 2022 ജനുവരി 31 എന്നീ തീയതികളിലെ ബാധ്യതകൾ പരിഗണിച്ച് ഏറ്റവും ഉയർന്നതിന്റെ 50% വരെ എമർജൻസി ക്രെഡിറ്റ് ആയി എടുക്കാം. വായ്പ ബാധ്യത നിലനിൽക്കുന്ന ബാങ്ക് അഥവാ സാമ്പത്തിക സ്ഥാപനം മുഖേനയാണു പദ്ധതി നടപ്പിലാക്കുന്നത്. തിരിച്ചടവിന് ഒരു വർഷം മൊറട്ടോറിയമുണ്ട്, തുടർന്ന് 4 വർഷംകൊണ്ട് തിരിച്ചടയ്ക്കണം. www.eclgs.com

ADVERTISEMENT

English Summary: ECLGS limit increased by Rs 50,000 cr for the hospitality sector