കോവിഡ് 19 ലോക്ഡൗൺ സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് വഴിയോരക്കച്ചവടക്കാരെ തിരികെ ഉപജീവന മാർഗത്തിലേക്ക് കൊണ്ട് വരാൻ കേന്ദ്രസർക്കാർ ബാങ്കുകളിലൂടെ ആവിഷ്കരിച്ച ചെറു വായ്പാ പദ്ധതിയാണ് പിഎം സ്വനിധി. മിക്കപ്പോഴും വായ്പാ പരിധിയിൽ നിന്ന് പലകാരണങ്ങൾ കൊണ്ടും അകന്ന് നിൽക്കേണ്ടി വരുന്ന വിഭാഗത്തിന് പരമ്പരാഗത ബാങ്കിങ് PM Swanidhi, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് 19 ലോക്ഡൗൺ സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് വഴിയോരക്കച്ചവടക്കാരെ തിരികെ ഉപജീവന മാർഗത്തിലേക്ക് കൊണ്ട് വരാൻ കേന്ദ്രസർക്കാർ ബാങ്കുകളിലൂടെ ആവിഷ്കരിച്ച ചെറു വായ്പാ പദ്ധതിയാണ് പിഎം സ്വനിധി. മിക്കപ്പോഴും വായ്പാ പരിധിയിൽ നിന്ന് പലകാരണങ്ങൾ കൊണ്ടും അകന്ന് നിൽക്കേണ്ടി വരുന്ന വിഭാഗത്തിന് പരമ്പരാഗത ബാങ്കിങ് സംവിധാനം വഴി വളരെ പെട്ടെന്ന് തന്നെ വായ്പ അനുവദിച്ച് കിട്ടുന്ന തരത്തിലാണ് ഇതിന്റെ ഘടന. പ്രാരംഭമായി പതിനായിരം രൂപയാണ് വായ്പ, എന്നാൽ കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക്, തുടർ ഘട്ടങ്ങളായി വായ്പ കൂട്ടി നൽകും. ഇതോടോപ്പം തന്നെ യുപിഐ അധിഷ്ഠിത ക്യൂ ആർ കോഡ് വഴി പണം സ്വീകരിക്കുന്നതിനും, വീഴ്ച വരുത്താത്തവർക്കും ഇളവും ഉണ്ട്. അതായത് പലിശ സബ്സിഡി, ഇൻസന്റീവ് എന്നിവ അർഹർക്ക് ലഭിക്കുന്നു. വിശദ വിവരങ്ങൾ ഈ ലിങ്കിൽ നിന്ന് അറിയാം https://pmsvanidhi.mohua.gov.in

മിക്കപ്പോഴും ഔപചാരിക സാമ്പത്തിക ഇടപാടുകളിൽ ഇത്തരം അതിസൂക്ഷ്മ സംരംഭങ്ങൾക്ക് പ്രാതിനിധ്യം വളരെ കുറവാണന്നത് വസ്തുതയാണ്. ഇങ്ങനെയുള്ള സർക്കാർ പദ്ധതികളിലൂടെ അവർക്ക് തീരെ ലഘുവായ നടപടിക്രമത്തിലൂടെ വായ്പ കിട്ടുന്നു. അത് വഴി സ്വാഭാവികമായും നല്ല ബാങ്കിങ് ട്രാൻസാക്‌ഷൻ റെക്കോർഡ് ഉണ്ടാകുന്നു. ഒപ്പം  ക്രെഡിറ്റ് സ്കോറും (സിബിൽ) ഗുണപരമായി മെച്ചപ്പെടുന്നു. വായ്പ ലഭിക്കുന്നത് ഇളവോടു കൂടിയ പലിശയിലും. കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് ഇരട്ടിയോളമായി വായ്പാ തുക അടുത്ത ഘട്ടത്തിൽ കിട്ടും. പൂർണമായും സുതാര്യവും  വെബ് അധിഷ്ഠിതമാണ് വായ്പാ അനുമതി. ലക്ഷക്കണക്കിന് വഴിയോരക്കച്ചവടക്കാർ ഇതിനോടകം ഒന്നും രണ്ടും ഘട്ട വായ്പ എടുത്തു. കേന്ദ്ര സർക്കാരിന്റെ ഭവന-നഗരകാര്യ മന്ത്രാലയമാണ് പിഎം സ്വാനിധി പദ്ധതി ബാങ്കുകളിലൂടെ ഏകോപിപ്പിച്ച് നടപ്പാക്കുന്നത്. നല്ല ട്രാക്ക് റെക്കോർഡ് ഉള്ള കച്ചവടക്കാർക്ക് മറ്റ് വായ്പാ പദ്ധതികളിലേക്കും പ്രവേശനം കിട്ടുന്നു എന്ന പരോക്ഷ നേട്ടവുമുണ്ട്.