ന്യൂഡൽഹി∙ വിലക്കയറ്റം വീണ്ടും ഉയർന്നു തന്നെ. ഓഗസ്റ്റിലെ ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പ നിരക്ക് 7 ശതമാനമായി വർധിച്ചു. ജൂലൈയിൽ ഇത് 6.71% ആയി കുറഞ്ഞതാണ്. 3 മാസത്തിനു ശേഷമാണ് ജൂലൈയിൽ നിരക്ക് 7 ശതമാനത്തിൽ താഴെയെത്തിയത്. ഏപ്രിലിൽ 8 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 7.79% price hike, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ വിലക്കയറ്റം വീണ്ടും ഉയർന്നു തന്നെ. ഓഗസ്റ്റിലെ ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പ നിരക്ക് 7 ശതമാനമായി വർധിച്ചു. ജൂലൈയിൽ ഇത് 6.71% ആയി കുറഞ്ഞതാണ്. 3 മാസത്തിനു ശേഷമാണ് ജൂലൈയിൽ നിരക്ക് 7 ശതമാനത്തിൽ താഴെയെത്തിയത്. ഏപ്രിലിൽ 8 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 7.79% ആയിരുന്നു.

കഴിഞ്ഞ 8 മാസമായി നിരക്ക് റിസർവ് ബാങ്കിന്റെ സഹനപരിധിയായ 6 ശതമാനത്തിനു മുകളിൽ തുടരുകയാണ്. ‌4 ശതമാനത്തിന് അടുത്തെത്തിക്കുകയാണ് ആർബിഐയുടെ ലക്ഷ്യം. ഡിസംബർ വരെയെങ്കിലും നാണ്യപ്പെരുപ്പ നിരക്ക് പരിധിലംഘിച്ചുതുടരുമെന്നാണ് വിലയിരുത്തൽ. നാണ്യപ്പെരുപ്പം വീണ്ടും ഉയരുന്നതിനാൽ ഈ മാസം 28 മുതൽ 30 വരെ നടക്കുന്ന റിസർവ് ബാങ്ക് പണനയ സമിതി (എംപിസി) യോഗത്തിൽ വീണ്ടും പലിശനിരക്ക് വർധന പ്രതീക്ഷിക്കാം.

ADVERTISEMENT

ഭക്ഷ്യവസ്തുക്കളുടെ വിലവർധനയാണ് ഓഗസ്റ്റിലെ കണക്കിൽ പ്രധാനമായും പ്രതിഫലിച്ചിരിക്കുന്നത്. ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട നാണ്യപ്പെരുപ്പം ജൂലൈയിലെ 6.69 ശതമാനത്തിൽ നിന്ന് 7.62 ശതമാനമായി ഉയർന്നു. 

കേരളം: നിരക്കിൽ നേരിയ വർധന

കേരളത്തിലെ വിലക്കയറ്റത്തോത് 5.73% ആയി ഓഗസ്റ്റിൽ വർധിച്ചു. രാജ്യത്ത് നാണ്യപ്പെരുപ്പ തോത് ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നാണ് കേരളമെങ്കിലും കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ഉയർന്ന നിരക്കാണിത്. ജൂലൈയിലും ജൂണിലും ഇത് യഥാക്രമം 5.36, 5.41 ശതമാനമായിരുന്നു. മേയിൽ 4.82 ശതമാനവും. നഗരമേഖലകളിലെ വിലക്കയറ്റം 5.77%, ഗ്രാമങ്ങളിലേത് 5.71%. 

വില കൂടിയതും കുറഞ്ഞതും 

ADVERTISEMENT

(ഇനം, ജൂലൈയിലെ നിരക്ക് (%), ഓഗസ്റ്റിലെ നിരക്ക് (%)

കൂടിയത്

 ധാന്യങ്ങൾ: 6.9, 9.57

 പാലും പാലുൽപന്നങ്ങളും: 5.84, 6.39

ADVERTISEMENT

 പഴങ്ങൾ: 6.41, 7.39

 പച്ചക്കറി: 10.9, 13.23

 പയറുവർഗങ്ങൾ: 0.18, 2.52

 സുഗന്ധവ്യഞ്ജനങ്ങൾ: 12.89, 14.90

 തുണിത്തരങ്ങൾ: 9.52, 9.58

 വിദ്യാഭ്യാസം: 5.02, 5.51

കുറഞ്ഞത്

 പഞ്ചസാരയും പലഹാരങ്ങളും: 4.8, 4.49

 മാംസം, മത്സ്യം: 3, 0.98

 എണ്ണ, നെയ്യ്: 7.52, 4.62

 ലഹരിയില്ലാത്ത പാനീയങ്ങൾ: 4.66, 4.26

 പാൻ, പുകയില ഉൽപന്നം:  1.78, 1.67

 ചെരിപ്പ്:  11.89, 11.85

 ആരോഗ്യമേഖല: 5.45, 5.43

വ്യവസായ ഉൽപാദന നിരക്ക് 2.4 ശതമാനം

ന്യൂഡൽഹി∙ ജൂലൈയിലെ വ്യവസായ ഉൽപാദനം 4 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 2.4 ശതമാനത്തിൽ. ഇതിനു മുൻപുള്ള ഏറ്റവും ഉയർന്ന നിരക്ക് 2021 ഓഗസ്റ്റിലാണ്, 13%. ഏറ്റവും കുറവ് ഇക്കഴിഞ്ഞ മാർച്ചിലും, 2.2%. ഉൽപാദനം, വൈദ്യുതി, ഖനന മേഖലകളിലെ മുരടിപ്പാണ് ഇത്തവണ നിരക്ക് കുറയാൻ കാരണം. ഏപ്രിൽ, മേയ് മാസങ്ങളിൽ യഥാക്രമം 6.7, 19.6 ശതമാനമാണ് വ്യവസായ ഉൽപാദന തോത്.