ചോദ്യം: നിലവിൽ ബാങ്ക് വായ്പ ഉള്ള എന്റെ സംരംഭം നിലവിലെ കെട്ടിടത്തിൽനിന്ന് ഒഴിഞ്ഞു കൊടുക്കണമെന്ന് കെട്ടിട ഉടമ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റൊരു ഇടവും കണ്ടുവച്ചു, ഇതിനായി ബാങ്കിൽ എന്തെങ്കിലും നടപടി ക്രമം പൂർത്തിയാക്കേണ്ടതുണ്ടോ? Enterprise, Business, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോദ്യം: നിലവിൽ ബാങ്ക് വായ്പ ഉള്ള എന്റെ സംരംഭം നിലവിലെ കെട്ടിടത്തിൽനിന്ന് ഒഴിഞ്ഞു കൊടുക്കണമെന്ന് കെട്ടിട ഉടമ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റൊരു ഇടവും കണ്ടുവച്ചു, ഇതിനായി ബാങ്കിൽ എന്തെങ്കിലും നടപടി ക്രമം പൂർത്തിയാക്കേണ്ടതുണ്ടോ?

ഉത്തരം: ഉണ്ട്. നിലവിലെ വായ്പ അനുമതി നൽകാനായി നിങ്ങളുടെ സംരംഭത്തിനു വേണ്ട ലൈസൻസുകൾ, എൻഒസി, പെർമിറ്റുകൾ അങ്ങനെ നിയമപരമായ രേഖകൾ ബാങ്ക് വാങ്ങിയിട്ടുണ്ടാകും, പുതുതായി മാറാനുദ്ദേശിക്കുന്ന കെട്ടിടത്തിന്റെ വിശദവിവരങ്ങൾ ഉൾപ്പെടുത്തി ഈ ലൈസൻസ് മാറ്റുകയോ അല്ലെങ്കിൽ പുതുതായി എടുത്തതിന്റെ രേഖകൾ, വാടകക്കരാർ അടക്കം ബാങ്ക് ശാഖയിൽ നൽകുക.

ADVERTISEMENT

അതനുസരിച്ചു വേണ്ട നടപടികൾ, വിലാസ മാറ്റമടക്കം ബാങ്കിന്റെ കംപ്യൂട്ടർ സംവിധാനത്തിലും ഫയലിലും വരുത്തും. സ്റ്റോക്ക്/ യന്ത്രസാമഗ്രി ഇൻഷുറൻസ് രേഖയിലും ഇതേ മാറ്റം വരുത്തേണ്ടതുണ്ട്. ചിലപ്പോൾ ബാങ്ക് ശാഖയിൽനിന്നു സർവീസ് ചെയ്യാൻ പറ്റാത്ത ദൂരത്തിലാണ് യൂണിറ്റ് മാറ്റമെങ്കിൽ അതേ ബാങ്കിന്റെ തന്നെ തൊട്ടടുത്ത ശാഖയിലേക്ക് വായ്പയും അതിന്റെ ഫയലും മാറ്റാനുള്ള സംവിധാനം ഇപ്പോഴത്തെ ശാഖ തന്നെ ചെയ്തുതരും. 

ബാങ്കിനെ അറിയിക്കാതെ യൂണിറ്റ് മാറ്റം നടത്താൻ ശ്രമിക്കരുത്, അത് പലവിധ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കും. മാറാൻ സാധ്യതയുണ്ടെന്നറിയിക്കുമ്പോൾ, എന്തൊക്കെയാണ് ചെയ്യേണ്ടത്, രേഖകൾ എന്തൊക്കെ ആവശ്യമുണ്ട് എന്ന് ബാങ്ക് മാനേജർ നിർദ്ദേശിക്കും. വായ്പ അടഞ്ഞുപോകുന്നുണ്ടല്ലോ, പിന്നെന്താ എന്ന അയഞ്ഞ സമീപനം ഇക്കാര്യത്തിൽ എടുക്കരുത്.

ADVERTISEMENT

(യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എംഎസ്എംഇ കോഴിക്കോട് വായ്പ കേന്ദ്രം ഹെഡ് ആണ് ലേഖകൻ)