കൊച്ചി ∙ രാജ്യാന്തര കമ്പനി ഐബിഎമ്മിന്റെ ഇന്നവേഷൻ സെന്ററായ സോഫ്റ്റ്‌വെയർ ലാബ് കാക്കനാട് ഇൻഫോപാർക്കിലെ ബ്രിഗേഡ് വേൾഡ് ട്രേഡ് സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പ്രോഡക്ട് എൻജിനീയറിങ്, ഡിസൈൻ, ഡേറ്റ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടമേഷൻ മേഖലകളിലെ വികസനത്തിനാകും ഇവിടെ ശ്രദ്ധ IBM, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ രാജ്യാന്തര കമ്പനി ഐബിഎമ്മിന്റെ ഇന്നവേഷൻ സെന്ററായ സോഫ്റ്റ്‌വെയർ ലാബ് കാക്കനാട് ഇൻഫോപാർക്കിലെ ബ്രിഗേഡ് വേൾഡ് ട്രേഡ് സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പ്രോഡക്ട് എൻജിനീയറിങ്, ഡിസൈൻ, ഡേറ്റ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടമേഷൻ മേഖലകളിലെ വികസനത്തിനാകും ഇവിടെ ശ്രദ്ധ നൽകുക. ഈ നിക്ഷേപം സാധ്യമാക്കാൻ കഴിഞ്ഞ ഒരു വർഷമായി സർക്കാർ ഐബിഎമ്മുമായി ചേർന്നു പ്രവർത്തിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മുഖ്യമന്ത്രിയും മന്ത്രിമാരായ ആർ.ബിന്ദു, പി.രാജീവ് എന്നിവർ ഐബിഎം സംഘവുമായി ചർച്ച നടത്തി. ഐടി മിഷൻ ഡയറക്ടർ സ്നേഹിൽ കുമാർ സിങ്, ഇലക്ട്രോണിക്സ് ആൻഡ് ഐടി വകുപ്പ് സെക്രട്ടറി ഡോ. രത്തൻ വി. ഖേൽക്കർ, ഐബിഎം ഇന്ത്യ പ്രോഗ്രാം ഡയറക്ടർ ആൻഡ് ട്രാൻസ്ഫർമേഷൻ ലീഡ് ഹർപ്രീത് സിങ്, വൈസ് പ്രസിഡന്റ് ഗൗരവ് ശർമ, ജനറൽ മാനേജർ സന്ദീപ് പട്ടേൽ, ഡേറ്റ–എഐ ആൻഡ് ഓട്ടമേഷൻ ജനറൽ മാനേജർ ദിനേശ് നിർമൽ എന്നിവർ പങ്കെടുത്തു. 

ADVERTISEMENT

ഇന്ത്യയിലെ ആറാമത്തെ ലാബ്

ഇന്ത്യയിൽ ഐബിഎമ്മിന്റെ ആറാമത്തെ സോഫ്റ്റ്‌വെയർ ലാബാണിതെന്ന് ഐബിഎം ഡേറ്റ, എഐ ആൻഡ് ഓട്ടമേഷൻ ജനറൽ മാനേജർ ആയ കോട്ടയം സ്വദേശി ദിനേശ് നിർമൽ പറഞ്ഞു. ‘സർക്കാർ പിന്തുണ, മികച്ച ബിസിനസ് പങ്കാളികൾ, മികച്ച സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേർന്നുള്ള പ്രവർത്തനം എന്നിവ കൊച്ചിയിൽ ഞങ്ങൾക്കു കിട്ടി. ഇവിടെ ഇനിയും മുതൽമുടക്കാൻ പദ്ധതിയുണ്ട്.

ADVERTISEMENT

മന്ത്രിമാരായ പി.രാജീവ്, ആർ.ബിന്ദു എന്നിവരുമായി കഴിഞ്ഞ ജൂണിൽ ചർച്ച നടത്തിയതാണ്. ഐഐഐടിയുമായി ചേർന്നു പ്രവർത്തിക്കാനും തീരുമാനമായി. അവിടെ നിന്നുള്ള വിദ്യാർഥികൾക്കുള്ള പരിശീലനം, പ്രോജക്ടുകൾ ചെയ്യാനുള്ള സൗകര്യം എന്നിവയെല്ലാം തീരുമാനിച്ചിരുന്നു. അതെല്ലാം ഇനിയും കൂട്ടും’–ദിനേശ് നിർമൽ പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടമേഷൻ, സെക്യൂരിറ്റി എന്നീ 3 മേഖലകളിലാണ് ഐബിഎം പ്രധാനമായും ഈ വർഷം ശ്രദ്ധിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.