വ്യാപാരി ഇ– ഇൻവോയ്‌സിനു വേണ്ടി https://einvoice1.gst.gov.in/ ൽ റജിസ്റ്റർ ചെയ്യണം. ശേഷം ലോഗിൻ ചെയ്ത് സപ്ലൈക്ക് നൽകാൻ ഉള്ള ഇൻവോയ്‌സിലെ വിവരങ്ങൾ സോഫ്റ്റ്‌വെയർ അല്ലെങ്കിൽ ടൂൾ ഉപയോഗിച്ച് പോർട്ടലിലേക്ക് അപ്‌ലോഡ് ചെയ്യാം. പോർട്ടലിൽ നിന്ന് 64 ക്യാരക്റ്റർ ഉള്ള ഒരു ഇൻവോയ്‌സ്‌ റഫറൻസ് നമ്പർ - ഐആർഎൻ (IRN ), E Invoice, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യാപാരി ഇ– ഇൻവോയ്‌സിനു വേണ്ടി  https://einvoice1.gst.gov.in/ ൽ റജിസ്റ്റർ ചെയ്യണം. ശേഷം ലോഗിൻ ചെയ്ത് സപ്ലൈക്ക് നൽകാൻ ഉള്ള  ഇൻവോയ്‌സിലെ  വിവരങ്ങൾ  സോഫ്റ്റ്‌വെയർ അല്ലെങ്കിൽ ടൂൾ  ഉപയോഗിച്ച് പോർട്ടലിലേക്ക് അപ്‌ലോഡ്  ചെയ്യാം. പോർട്ടലിൽ നിന്ന് 64 ക്യാരക്റ്റർ ഉള്ള ഒരു ഇൻവോയ്‌സ്‌ റഫറൻസ് നമ്പർ - ഐആർഎൻ (IRN ), അതുൾക്കൊള്ളുന്ന ക്യൂആർ കോഡ്, പതിനാറക്ക അക്‌നോളജ് (ACK ) നമ്പർ എന്നിവ ലഭിക്കും. ഇവ ( IRN /QR, ACK No ) ഉൾക്കൊള്ളുന്ന ഇ –ഇൻവോയ്‌സ്‌ പ്രിന്റ് എടുക്കുകയോ അല്ലെങ്കിൽ നിലവിൽ ഉള്ള ഇൻവോയ്‌സിൽ ഇവ ഉൾക്കൊള്ളിക്കുകയോ ആണ് സപ്ലൈയർ ചെയ്യേണ്ടത്. സപ്ലൈ ഇൻവോയ്‌സിൽ ഇൻവോയ്‌സ്‌ നമ്പറിൽ പൂജ്യത്തിൽ തുടങ്ങുന്ന നമ്പർ, അതുപോലെ ഇംഗ്ലീഷ് ചെറിയ അക്ഷരം എന്നിവ ഉണ്ടെങ്കിൽ ഇ ഇൻവോയ്‌സ്‌ സാധ്യമല്ല.

തയാറാക്കുന്നത് 3 തരത്തിൽ 

ADVERTISEMENT

1. വെബ്‌സൈറ്റിൽ നേരിട്ടുള്ള ആപ്ലിക്കേഷൻ പ്രോഗ്രാമിങ്  ഇന്റർഫേസ് (API ): ഇത് പ്രധാനമായും 100 കോടിയിൽ കൂടുതൽ വിറ്റുവരവ് ഉള്ള വൻകിട സ്ഥാപനങ്ങൾക്കുമാത്രം. അക്കൗണ്ടിങ് / ബില്ലിങ് സോഫ്റ്റ്‌വെയർ നേരിട്ട് പോർട്ടലുമായി ബന്ധിപ്പിച്ച് ഇ –ഇൻവോയ്‌സ്‌ ജനറേറ്റ് ചെയ്യുകയും IRN ഉം ക്യൂആർ കോഡും ഇൻവോയ്‌സിൽ തന്നെ പതിപ്പിക്കുകയും ചെയ്യുന്നു. 

2. ജിഎസ്ടി സുവിധ പ്രൊവൈഡർ (GSP ) അല്ലെങ്കിൽ ഇ- ഇൻവോയ്‌സ്‌ സൗകര്യം ഉള്ള  ERP സോഫ്റ്റ്‌വെയർ വഴി ഇൻവോയ്‌സ്‌ വിവരങ്ങൾ നൽകാം.  

ADVERTISEMENT

3. ഇ–ഇൻവോയ്‌സ്‌ പോർട്ടലിൽനിന്നു സൗജന്യമായി ലഭിക്കുന്ന എംഎസ് എക്സൽ അധിഷ്ഠിത ജെപ്പ് ടൂൾ  (GePP ), ജെസൺ (JSON ) പ്രിപ്പറേഷൻ ടൂൾ  എന്നിവ ഉപയോഗിച്ചും സാധിക്കും.

സ്വീകർത്താവിന് ലഭിച്ച ഇ– ഇൻവോയ്‌സ്‌ ശരിയാണോ എന്നു പരിശോധിക്കാൻ ഉള്ള മൊബൈൽ ആപ്പും ലഭ്യമാണ്. എന്നാൽ ഇ–വേ ബിൽ പോർട്ടലിൽ ഉള്ളതു പോലെ ഓൺലൈൻ ആയി ഇ– ഇൻവോയ്‌സ്‌ തയാറാക്കാൻ നിലവിൽ സൗകര്യമില്ല.

ADVERTISEMENT

മാറ്റം സാധ്യമല്ല 

ഒരിക്കൽ എടുത്ത ഇ– ഇൻവോയ്‌സിൽ മാറ്റങ്ങൾ /തിരുത്തലുകൾ സാധ്യമല്ല. തെറ്റ് കണ്ടെത്തിയാൽ 24 മണിക്കൂറിനുള്ളിൽ ഇ–ഇൻവോയ്‌സ് റദ്ദാക്കാൻ സാധിക്കും. ആ ഇ–ഇൻവോയ്‌സിന് ഉപയോഗിച്ച സപ്ലൈ ഇൻവോയ്‌സ്‌ കൂടി അതോടൊപ്പം അസാധു ആകും. അതേ സപ്ലൈ ഇൻവോയ്‌സ്‌ നമ്പർ ഉപയോഗിച്ചു വീണ്ടും ഇ– ഇൻവോയ്‌സ്‌ തയാറാക്കാൻ സാധിക്കില്ല. ഇ– ഇൻവോയ്‌സിനോടൊപ്പം ഇ–വേ ബിൽ കൂടി ആവശ്യമെങ്കിൽ തയാറാക്കാം. ഇ– ഇൻവോയ്‌സ്‌ റദ്ദാക്കേണ്ട സാഹചര്യം വന്നാൽ (24 മണിക്കൂറിനുള്ളിൽ) ഇ–വേ ബിൽ ആദ്യം റദ്ദാക്കണം. ആ ഇ–വേ ബിൽ വഴിയിൽ നികുതി ഉദ്യോഗസ്ഥപരിശോധനയ്ക്കു വിധേയമായതാണെങ്കിൽ റദ്ദാക്കൽ സാധ്യമല്ല. 

ഇ –ഇൻവോയ്‌സ്‌ എടുക്കുന്നത് എങ്ങനെ?

അതേപ്പറ്റി നാളെ. (ലേഖകൻ സ്റ്റേറ്റ് ടാക്സ് ഓഫിസർ. ജിഎസ്ടി ഓഡിറ്റ്, കോഴിക്കോട്)