തിരുവനന്തപുരം∙ വാഹനം പൊളിക്കുന്നതിന് എല്ലാ ജില്ലകളിലും 3 പൊളിക്കൽ കേന്ദ്രമെങ്കിലും സ്ഥാപിക്കണമെന്ന കേന്ദ്രസർക്കാർ നിർദേശപ്രകാരം സംസ്ഥാന സർക്കാരും നടപടി തുടങ്ങി. ആദ്യഘട്ടത്തിൽ ജില്ലയിൽ ഒരു പൊളിക്കൽ കേന്ദ്രമെങ്കിലും തുടങ്ങണമെന്ന ഉത്തരവിറക്കും. ഇതിനു മുന്നോടിയായി വ്യവസായ വകുപ്പിനോട് പൊളിക്കൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ വാഹനം പൊളിക്കുന്നതിന് എല്ലാ ജില്ലകളിലും 3 പൊളിക്കൽ കേന്ദ്രമെങ്കിലും സ്ഥാപിക്കണമെന്ന കേന്ദ്രസർക്കാർ നിർദേശപ്രകാരം സംസ്ഥാന സർക്കാരും നടപടി തുടങ്ങി. ആദ്യഘട്ടത്തിൽ ജില്ലയിൽ ഒരു പൊളിക്കൽ കേന്ദ്രമെങ്കിലും തുടങ്ങണമെന്ന ഉത്തരവിറക്കും. ഇതിനു മുന്നോടിയായി വ്യവസായ വകുപ്പിനോട് പൊളിക്കൽ കേന്ദ്രത്തിന്റെ മാനദണ്ഡങ്ങൾ നിശ്ചയിച്ചു നൽകാൻ ഗതാഗത വകുപ്പ് ആവശ്യപ്പെട്ടു. സ്വകാര്യ കമ്പനികൾക്കും വ്യക്തികൾക്കും ഇവ സ്ഥാപിക്കാം

  ഒക്ടോബർ 1 മുതൽ പൊളിക്കൽ നയം നടപ്പാക്കുമെന്നു കേന്ദ്രസർക്കാർ പറഞ്ഞെങ്കിലും സംസ്ഥാനങ്ങൾ നടപടികൾ തുടങ്ങിയതേയുള്ളൂ. ന്യൂഡൽഹിയിൽ ആദ്യ പൊളിക്കൽ കേന്ദ്രം പ്രമുഖ വാഹന നിർമാതാക്കളായ മാരുതി സുസുക്കി, ടൊയോട്ട എന്നിവർ ചേർന്നു തുടങ്ങി. പരിസ്ഥിതി മലിനീകരണ നിയമങ്ങൾ, തൊഴിൽ നിയമങ്ങൾ, വായു, ജല, ശബ്ദ മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ , അപകടകരമായ മാലിന്യം സുരക്ഷിതമായി നീക്കാനുള്ള സംവിധാനം തുടങ്ങിയ പൊതുവായ മാനദണ്ഡങ്ങൾ തയാറാക്കുന്നതിനാണ് വ്യവസായ വകുപ്പിനോട് ആവശ്യപ്പെട്ടത്. ഇതിനു ശേഷം ഗതാഗതവകുപ്പ് കരാർ ക്ഷണിക്കും. 

ADVERTISEMENT

15 വർഷം കഴിഞ്ഞ വാണിജ്യ വാഹനങ്ങൾക്കും 20 വർഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങൾക്കും ഫിറ്റ്നസ് ടെസ്റ്റ് പാസായാൽ മാത്രം പുനർ റജിസ്ട്രേഷൻ നൽകുന്നതാണ് സ്ക്രാപ്പേജ് നയം. നിശ്ചിത കാലാവധിക്കു ശേഷം ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ടാൽ ഒരവസരം കൂടി നൽകും. രണ്ടാമതും പരാജയപ്പെട്ടാൽ നിർബന്ധമായും പൊളിക്കണം.