കൈവശമുള്ള ഓഹരികൾ ഇലക്ട്രോണിക് രൂപത്തിൽ സൂക്ഷിക്കുന്നതിനായാണ് നിക്ഷേപകർ ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നത്. പണം നിക്ഷേപിക്കുന്നതിനായി ബാങ്കുകളെ ആശ്രയിക്കുന്നതിന് സമാനമായാണ് ഓഹരികൾ സൂക്ഷിച്ചുവയ്ക്കുന്നതിനായി അവർ ഡെപ്പോസിറ്ററിയെ ഉപയോഗപ്പെടുത്തുന്നത്. ബാങ്കുകളെ റിസർവ് ബാങ്ക് നിയന്ത്രിക്കുമ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൈവശമുള്ള ഓഹരികൾ ഇലക്ട്രോണിക് രൂപത്തിൽ സൂക്ഷിക്കുന്നതിനായാണ് നിക്ഷേപകർ ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നത്. പണം നിക്ഷേപിക്കുന്നതിനായി ബാങ്കുകളെ ആശ്രയിക്കുന്നതിന് സമാനമായാണ് ഓഹരികൾ സൂക്ഷിച്ചുവയ്ക്കുന്നതിനായി അവർ ഡെപ്പോസിറ്ററിയെ ഉപയോഗപ്പെടുത്തുന്നത്. ബാങ്കുകളെ റിസർവ് ബാങ്ക് നിയന്ത്രിക്കുമ്പോൾ ഡെപ്പോസിറ്ററികളുടെ പ്രവർത്തനം നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള ഉത്തരവാദിത്തം സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)യ്ക്കാണ്. നിക്ഷേപകരെ ഡെപ്പോസിറ്ററിയുമായി ബന്ധപ്പെടുത്തുന്ന റോൾ ഡെപ്പോസിറ്ററി പാർട്ടിസിപ്പന്റുകൾക്കാണ്.

ബാങ്കുകൾ, ബ്രോക്കിങ് സ്ഥാപനങ്ങൾ, ഇതര ധനകാര്യ സ്ഥാപനങ്ങൾ മുതലായവയെല്ലാം ഡെപ്പോസിറ്ററി പാർട്ടിസിപ്പന്റായി പ്രവർത്തിച്ചുവരുന്നു. ഡെപ്പോസിറ്ററികളായി രണ്ടു സ്ഥാപനങ്ങളാണ് ഇന്ത്യയിൽ നിലവിലുള്ളത്– നാഷണൽ സെക്യൂരിറ്റി ഡെപ്പോസിറ്ററി ലിമിറ്റഡ് (എൻഎസ്ഡിഎൽ), സെൻട്രൽ ഡെപ്പോസിറ്ററി സർവീസസ് ലിമിറ്റഡ് (സിഡിഎസ്എൽ). റീടെയിൽ നിക്ഷേപകർക്കിടയിൽ പലപ്പോഴും ഉയർന്നുവരാറുള്ള സംശയമാണ് ഇവയിൽ ഏത് ഡെപ്പോസിറ്ററിയിൽ അക്കൗണ്ട് തുടങ്ങണമെന്ന ത്.

ADVERTISEMENT

എൻഎസ്ഡിഎൽ

1996ൽ സ്ഥാപിതമായ എൻഎസ്ഡിഎൽ ആണ് ഇന്ത്യയിലെ ആദ്യത്തെ ഡെപ്പോസിറ്ററി. 2.9 കോടിയിലധികം ആക്ടീവ് അക്കൗണ്ടുകൾ എൻഎസ്ഡിഎല്ലിൽ ഉണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. 278 ഡെപ്പോസിറ്ററി പാർട്ടിസിപ്പന്റുകൾ എൻഎസ്ഡി എല്ലിനെ നിക്ഷേപകരുമായി ബന്ധപ്പെടുത്തി പ്രവർത്തിച്ചു വരുന്നു. 312 ലക്ഷം കോടി രൂപയിലധികം വരുന്ന നിക്ഷേപ ആസ്തികളുടെ കസ്റ്റോഡിയൻ ആണ് എൻഎസ്ഡിഎൽ. ഐഡിബിഐ, യുടിഐ, നാഷണൽ സ്റ്റോക് എക്സ്ചേഞ്ച് എന്നിവയാണ് എൻഎസ്ഡിഎല്ലിന്റെ പ്രധാന പ്രമോട്ടർമാർ. 

ADVERTISEMENT

സിഡിഎസ്എൽ 

1999ൽ സ്ഥാപിതമായ സിഡിഎസ്എല്ലിന്റെ മുഖ്യ പ്രമോട്ടർ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ആണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, എച്ച്ഡിഎഫ്സി ബാങ്ക്, സ്റ്റാൻഡേഡ് ചാർട്ടേഡ് ബാങ്ക് മുതലായ സ്ഥാപനങ്ങളും പ്രമോട്ടർമാരുടെ ലിസ്റ്റിൽ ഉൾപ്പെടുന്നു. 586 ഡെപ്പോസിറ്ററി പാർട്ടിസിപ്പന്റുകളും 7 കോടിയിൽപരം ഡീമാറ്റ് അക്കൗണ്ടുകളും സിഡിഎസ്എല്ലിൽ ഉണ്ട്.

ADVERTISEMENT

ഏതെടുക്കണം?

ഏത് ഡെപ്പോസിറ്ററിയാണ് മികച്ചത് എന്ന ചോദ്യത്തിന് ഒറ്റ വാക്കിൽ ഉത്തരമില്ല. രണ്ടു ഡെപ്പോസിറ്ററികളും നിക്ഷേപകർക്ക് നൽകി വരുന്ന സേവനങ്ങളെല്ലാം തന്നെ ഏതാണ്ട് ഒരേ തരത്തിലുള്ളതാണ്. ഇലക്ട്രോണിക് രൂപത്തിൽ ഓഹരികളുടെ സൂക്ഷിപ്പ്, ഡീമാറ്റ്, റീമാറ്റ്, ട്രേഡ് സെറ്റിൽമെന്റ്, ഓഹരി ട്രാൻസ്ഫർ, നോമിനേഷൻ, അനന്തരാവകാശികൾക്കായുള്ള ട്രാൻസ്മിഷൻ മുതലായ സേവനങ്ങളെല്ലാം തന്നെ ഇവയിൽ ഉൾപ്പെടുന്നു. ഇരുസ്ഥാപനങ്ങളെയും നിയന്ത്രിക്കുന്നതാകട്ടെ സെബിയും. ആകെയുള്ള വ്യത്യാസം പ്രമോട്ടർമാർ, സ്ഥാപിതമായ വർഷം, സേവന കേന്ദ്രങ്ങളുടെ സാന്നിധ്യം മുതലായ ഘടനാപരമായ കാര്യങ്ങളിൽ മാത്രമാണ്. മറ്റൊരർഥത്തിൽ പറഞ്ഞാൽ ഏത് ഡെപ്പോസിറ്ററി വേണമെന്ന കാര്യത്തിൽ നിക്ഷേപകർ വ്യാകുലപ്പെടേണ്ട കാര്യമില്ല. ആ തീരുമാനം ഇടപാടുകൾ നടത്താനുദ്ദേശിക്കുന്ന ബ്രോക്കർമാർക്കും ഡെപ്പോസിറ്ററി പാർട്ടിസിപ്പന്റുകൾക്കുമായി വിട്ടു നൽകാം. 

(ജിയോജിത് ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി സർവീസസ് ഹെഡ് ആണു ലേഖകൻ )

English Summary: What is a depository?