തിരുവനന്തപുരം∙ ഐബിഎസ് സോഫ്റ്റ്‌വെയറിന്റെ ഐ – കാർഗോ സിംഗപ്പൂർ എയർലൈൻസിൽ പ്രവർത്തന സജ്ജമായതോടെ പുതിയ ഇന്റഗ്രേറ്റഡ് കാർഗോ മാനേജ്മെൻറ് സിസ്റ്റത്തിനും (ഐസിഎംഎസ്) തുടക്കമായി. ക്ലൗഡ് സാങ്കേതികവിദ്യയുടെ സഹായത്തോടെ കാർഗോ കൈകാര്യം ചെയ്യാനുള്ള സംവിധാനമാണ് സിംഗപ്പൂർ എയർലൈൻസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഐബിഎസ് സോഫ്റ്റ്‌വെയറിന്റെ ഐ – കാർഗോ സിംഗപ്പൂർ എയർലൈൻസിൽ പ്രവർത്തന സജ്ജമായതോടെ പുതിയ ഇന്റഗ്രേറ്റഡ് കാർഗോ മാനേജ്മെൻറ് സിസ്റ്റത്തിനും (ഐസിഎംഎസ്) തുടക്കമായി. ക്ലൗഡ് സാങ്കേതികവിദ്യയുടെ സഹായത്തോടെ കാർഗോ കൈകാര്യം ചെയ്യാനുള്ള സംവിധാനമാണ് സിംഗപ്പൂർ എയർലൈൻസ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുവഴി സിംഗപ്പൂരും പുറത്തുമുള്ള കാർഗോ ഉപഭോക്താക്കൾക്ക് ഏകജാലക കാർഗോ സംവിധാനം സാധ്യമാകും. കാർഗോ സംവിധാനത്തിൽ പങ്കാളികളായ സെയിൽസ് ഏജന്റുമാർ, ഗ്രൗണ്ട് ഹാൻഡിലിങ് എന്നിവരുടെ പ്രവർത്തനം ഐ –കാർഗോ അനായാസമാക്കും.  

സിംഗപ്പൂർ എയർലൈൻസിന്റെ ഡിജിറ്റൈസേഷനും ഐ–കാർഗോ  പങ്ക് വഹിക്കുന്നുണ്ട്. സിംഗപ്പൂർ എയർലൈൻസുമൊത്ത് പ്രവർത്തിക്കാൻ സാധിച്ചത് ബഹുമതിയായി കണക്കാക്കുന്നുവെന്ന് ഐബിഎസ്  സോഫ്റ്റ്‌വെയർ കാർഗോ-ലോജിസ്റ്റിക്സ് സൊല്യൂഷൻസ് മേധാവി അശോക് രാജൻ പറഞ്ഞു. പദ്ധതിയുടെ രണ്ടാം ഘട്ടം 2023 മാർച്ചിൽ നടക്കും. മെയിൽ മൊഡ്യൂൾ മൈഗ്രേഷൻ, മെയിൽ റവന്യു അക്കൗണ്ടിങ്, സെയിൽസിലെ പുതിയ സാധ്യതകൾ, ഓപ്പറേഷൻസ്, കാർഗോ റവന്യു അക്കൗണ്ടിങ് മൊഡ്യൂൾ എന്നിവയാണ് രണ്ടാം ഘട്ടത്തിൽ ഏർപ്പെടുത്തുന്നത്.