തിരുവനന്തപുരം∙ വളർച്ചാ സാധ്യതയുള്ള സ്റ്റാർട്ടപ്പുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായുള്ള സംസ്ഥാന സർക്കാരിന്റെ ധനസഹായ പദ്ധതിയായ ഗ്രാൻഡ് കേരള സ്റ്റാർട്ടപ് ചാലഞ്ചിനായി കേരള സ്റ്റാർട്ടപ് മിഷൻ അപേക്ഷ ക്ഷണിച്ചു. ഗ്രാൻഡ് ചാലഞ്ചിൽ വിജയിക്കുന്ന സ്റ്റാർട്ടപ്പിന് 50 ലക്ഷം രൂപ ലഭിക്കും. ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ വളർച്ചാ സാധ്യതയുള്ള സ്റ്റാർട്ടപ്പുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായുള്ള സംസ്ഥാന സർക്കാരിന്റെ ധനസഹായ പദ്ധതിയായ ഗ്രാൻഡ് കേരള സ്റ്റാർട്ടപ് ചാലഞ്ചിനായി കേരള സ്റ്റാർട്ടപ് മിഷൻ അപേക്ഷ ക്ഷണിച്ചു.ഗ്രാൻഡ് ചാലഞ്ചിൽ വിജയിക്കുന്ന സ്റ്റാർട്ടപ്പിന് 50 ലക്ഷം രൂപ ലഭിക്കും. ഈ സ്റ്റാർട്ടപ്പിനെ കേരളത്തിന്റെ അഭിമാന സ്റ്റാർട്ടപ്പായി പ്രഖ്യാപിക്കും. 15,16 തീയതികളിൽ കോവളത്ത് നടക്കുന്ന കെഎസ്‌യുഎമ്മിന്റെ ഹഡിൽ ഗ്ലോബൽ സ്റ്റാർട്ടപ് സംഗമത്തോടനുബന്ധിച്ചാണ് വിജയിയെ പ്രഖ്യാപിക്കുന്നത്.

ഫിൻടെക്, സൈബർ സ്പേസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ആൻഡ് മെഷീൻ ലേണിങ്, സ്പേസ് ടെക്, മെഡ്ടെക്, റോബട്ടിക്സ് തുടങ്ങിയ മേഖലകളിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾക്ക് അപേക്ഷിക്കാം. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള സ്റ്റാർട്ടപ്പുകളെ കേരളത്തിലേക്ക് ആകർഷിക്കാനും സ്റ്റാർട്ടപ് ചാലഞ്ചിലൂടെ ലക്ഷ്യമിടുന്നു. പുതിയ ഉൽപന്നങ്ങളും സാങ്കേതികവിദ്യയും ബിസിനസ് മോഡലുകളുമുള്ള സ്റ്റാർട്ടപ്പുകൾക്ക് ഈ പദ്ധതി ഗുണകരമാകും.ഓൺലൈനായി 5 ന് അകം അപേക്ഷിക്കണം. റജിസ്ട്രേഷന്: https://huddleglobal.co.in/grandkerala/.